നീതി തേടി ഈ പെണ്‍കുട്ടികള്‍ മോദി സര്‍ക്കാരിന് മുന്നില്‍; തെരുവില്‍

PARAYATHEwrestling
SHARE

രാജ്യത്തിന്റെ അഭിമാനതാരങ്ങളോട് അപമര്യാദയായി പെരുമാറുന്നതു പോലും അനീതിയായി കണക്കാക്കേണ്ട രാജ്യത്ത് ലൈംഗികാതിക്രമം നേരിട്ട താരങ്ങള്‍ മാസങ്ങളായി സമരമുഖത്താണ്.  ആരോപണം നേരിടുന്ന ബി.ജെ.പി. എം.പിയെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാരിന് ഏതറ്റം വരെ പോകാനാകും? നീതി തേടുന്ന സമരം ആര്‍ക്കാണ് നാണക്കേടുണ്ടാക്കുന്നത്?  ലോകത്തിനു മുന്നില്‍ തലകുനിഞ്ഞു പോകുന്ന അനീതിയാണ് ഡല്‍ഹിയിലെ തെരുവുകളില്‍ ഉയരുന്ന സമരമുദ്രാവാക്യങ്ങള്‍ വിളിച്ചു പറയുന്നത്. 

പ്രതിഷേധിക്കുകയോ പരാതിപ്പെടുകയോ ചെയ്യാതെ എന്തിനിത്രം കാലം കാത്തിരുന്നു എന്ന ചോദ്യം ചരിത്രത്തിലുടനീളം അതിജീവിതമാര്‍ നേരിടുന്നതാണ്. രാഷ്ട്രീയഭരണസ്വാധീനമുള്ളവരാണ് വേട്ടക്കാരെങ്കില്‍ ഈ ചോദ്യത്തിന്റെ ശബ്ദവും ബഹളവും കൂടുകയേ ഉള്ളൂ എന്ന് നമ്മള്‍ എന്നും എപ്പോഴും കാണുന്നതുമാണ്. നീതിക്കു വേണ്ടിയുള്ള ചോദ്യങ്ങളെ നേരിടാന്‍ ഒരു മറുചോദ്യത്തിനുമാകില്ലെന്ന് ചരിത്രം തന്നെ നമ്മളെ ഓര്‍മിപ്പിക്കുന്നുമുണ്ട്. സമരത്തില്‍ രാഷ്ട്രീയനിറം കലരാതിരിക്കാന്‍ ശക്തമായ നിലപാടെടുത്തിരുന്നു വനിതാകായികതാരങ്ങള്‍. നീതിയെന്ന ഒറ്റച്ചോദ്യത്തെ വഴിതെറ്റിക്കാതിരിക്കാന്‍ കര്‍ശനമായ സൂക്ഷ്മതയും പുലര്‍ത്തിയതാണ്. പക്ഷേ നീതിബോധമുള്ളവര്‍ മുഴുവന്‍ പിന്തുണച്ചിട്ടും നീതി അകലെയാണെന്ന് ഇപ്പോഴവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 

നീതിയെ അട്ടിമറിക്കാന്‍ എത്ര ശ്രമിച്ചാലുമാകില്ല. വനിതാകായികതാരങ്ങളുടെ ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഉത്തരം നല്‍കണം. അനീതിയാണ് രാജ്യത്തിന്് നാണക്കേടുണ്ടാക്കുന്നത്. നീതി മാത്രമാണ് അതിനുള്ള ഉത്തരം. 

MORE IN PARAYATHE VAYYA
SHOW MORE