ജനാധിപത്യം കടലിലെറിഞ്ഞ കേന്ദ്രം; ലക്ഷദ്വീപിനോടുള്ള നീതികേട്

Parayathe-Vayya-dweep
SHARE

എത്ര തന്നെ അജന്‍ഡകള്‍ ഉണ്ടെങ്കിലും സ ഒരു ജനാധിപത്യരാജ്യം ഭരിക്കുമ്പോള്‍  ഏറ്റവും കുറഞ്ഞത് ജനാധിപത്യപരമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നിര്‍ബന്ധിതമാകും എന്നു നമ്മള്‍ വിശ്വസിക്കും. തെറ്റായ തീരുമാനങ്ങളിലൂടെ നമ്മുടെ മനസിലുണ്ടായ പ്രതിഛായ മുന്‍വിധി മാത്രമാണെന്നും അടുത്തതായി പൂര്‍ണമായും ജനാധിപത്യപരമായ, മനുഷ്യത്വപരമായ ഒരു തീരുമാനത്തിലൂടെ ആ ധാരണ തിരുത്തപ്പെടുമെന്നും നമ്മള്‍ ആഗ്രഹിക്കും. അഥവാ മനുഷ്യന്റെ അവസാനിക്കാത്ത ശുഭപ്രതീക്ഷ നല്ല മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. പക്ഷേ ഏറ്റവുമൊടുവില്‍ ലക്ഷദ്വീപില്‍ കേന്ദ്രഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനം അത്തരം പ്രതീക്ഷകളെല്ലാം തകര്‍ത്തു കളയുന്നതാണ്. ലക്ഷദ്വീപിലെ ജനങ്ങളെ തീവ്രവാദവും ക്രിമിനലിസവും ആരോപിച്ച് നേരിടാന്‍ കഴിയുന്ന ഒരു രാഷ്ട്രീയത്തിന് അസാധ്യമായ ഒരു നടപടിയുമില്ല. ഒരു മനുഷ്യത്വവും സഹജീവിസ്നേഹവും അധികാരരാഷ്ട്രീയത്തില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്ന അടിവരയിടലാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍. ജനാധിപത്യത്തിന്റെ െചറുത്തുനില്‍പല്ലാതെ പ്രതീക്ഷിക്കാനൊന്നുമില്ല. അത് തിരിച്ചറിഞ്ഞേ പറ്റൂ. 

ലക്ഷദ്വീപില്‍ അസാധാരണമായി എന്തു സംഭവിക്കുന്നു എന്നു ചോദിക്കുന്നവരോട് ദ്വീപ് നിവാസികള്‍ നല്‍കുന്നത് ഒറ്റ മറുപടിയാണ്. ഇത്രയും പതിറ്റാണ്ടുകള്‍ കൊണ്ടുണ്ടാകാത്ത പരിഷ്കാരങ്ങളും നിയമങ്ങളും ഈയൊരു ആറു മാസത്തിനുള്ളില്‍ കൊണ്ടുവരുന്നു. അതും ദ്വീപിലെ ജനതയുടെ ജീവിതവും സംസ്കാരവും അടിമുടി മാറ്റിമറിക്കുന്ന നിയമപരിഷ്കാരങ്ങള്‍. ലക്ഷദ്വീപിനെ രാഷ്ട്രീയമായും സാംസ്കാരികമായും കൈപ്പിടിയിലാക്കാനുള്ള ദുരൂഹനീക്കമെന്ന് സംശയിക്കാവുന്ന എല്ലാ നടപടികളും ഈ ചെറിയ കാലയളവിനുള്ളില്‍ പുതിയ അഡ്മിനിസ്ട്രേറ്ററില്‍ നിന്നുണ്ടായി.  നടക്കുന്നതെല്ലാം ലക്ഷദ്വീപിന്റെ വികസനത്തിനു വേണ്ടിയാണെന്ന് കലക്ടര്‍ വിശദീകരിച്ചു രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ മനസില്‍ വന്‍ ടൂറിസം പദ്ധതിയുണ്ടെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റും ലക്ഷദ്വീപ് പ്രഭാരിയുമായ എ.പി. അബ്ദുള്ളക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. അതല്ല, ദ്വീപ് കേന്ദ്രീകരിച്ച് മയക്കുമരുന്നും കള്ളക്കടത്തും നടക്കുന്നുണ്ടെന്നതുകൊണ്ടാണ് ഗുണ്ടാനിയമമടക്കമുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് കേരളത്തിലെ ബി.െജ.പി.യുടെ വാദം.

ഒരു സമുദായത്തിനു ഭൂരിപക്ഷമുണ്ടെന്നതുകൊണ്ട് അവരുടെ സംസ്കാരം മാത്രം അനുവദിച്ചുകൊടുക്കാന്‍ പറ്റില്ലെന്നതുകൊണ്ടു തന്നെയാണ് മദ്യനിരോധനം നീക്കുന്നതെന്നും ബീഫ് നിരോധനം കൊണ്ടു വരുന്നതെന്നും തുറന്നു പറയാന്‍ മടിക്കാത്തവരുമുണ്ട് ഭരണാനുകൂലപക്ഷത്ത്. 

വിശദീകരണങ്ങളിലെ വൈരുധ്യം തന്നെയാണ് ദ്വീപിലെ കേന്ദ്ര ഇടപെടല്‍ കൂടുതല്‍ ദുരൂഹവും പ്രതിഷേധാര്‍ഹവുമാക്കുന്നത്. രാജ്യത്ത് മറ്റെവിടെയും നടപ്പാക്കാത്ത പരിഷ്കാരങ്ങള്‍ പൊടുന്നനെ കൊണ്ടുവരുന്നതിന് ഓരോരുത്തരും ഓരോ കാരണമാണ് പറയുന്നത്. അതാകട്ടെ ലക്ഷദ്വീപുകാരുടെ ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും നിരാകരിക്കുന്നതാണ്. സ്വയംനിര്‍ണയാവകാശമുള്ള ഇന്ത്യന്‍ പൗരസമൂഹത്തിന്റെ അവിഭാജ്യഘടകമാണ് ലക്ഷദ്വീപ് ജനത. എങ്ങനെ ജീവിക്കണമെന്നും എന്തു കഴിക്കണമെന്നും തീരുമാനിക്കാന്‍ മറ്റേതു പൗരനുമുള്ള അവകാശം ലക്ഷദ്വീപുകാര്‍ക്കുമുണ്ട്. കേന്ദ്രഭരണപ്രദേശമാണ് എന്നതുകൊണ്ടു മാത്രം ഇന്ത്യന്‍ ജനാധിപത്യം വിഭാവനം ചെയ്യുന്ന പൗരസ്വാതന്ത്ര്യം ദ്വീപുകാര്‍ക്ക് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. 

പ്രഫുല്‍ ഖോടാ പട്ടേല്‍ എന്ന പുതിയ അഡ‍്മിനിസ്ട്രേറ്ററുടെ രാഷ്ട്രീയദൗത്യത്തില്‍ തുടങ്ങുന്നു ലക്ഷദ്വീപിലെ അസാധാരണ ഇടപെടലിന്റെ ദൂരൂഹത. ജനാധിപത്യവിരുദ്ധമായ ട്രാക്ക് റെക്കോര്‍ഡുള്ള  അഡ്മിനിസ്ട്രേറ്ററാണ് ഗുജറാത്തിലെ മുന്‍ ആഭ്യന്തരസഹമന്ത്രിയായ പ്രഫുല്‍ ഖോട പട്ടേല്‍.  എന്നുവച്ചാല്‍ കേന്ദ്ര ഭരണകൂടത്തില്‍ നിര്‍ണായക ബന്ധങ്ങളുള്ള വ്യക്തികൂടിയാണ് പ്രഫുല്‍ ഖോട പട്ടേല്‍. നിലവില്‍ ദാദ്ര–നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളുടെ അഡ‍്മിനിസ്ട്രേറ്റര്‍.  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തെത്തുടര്‍ന്നാണ് പട്ടേലിന് ദ്വീപിന്റെ കൂടി അധികച്ചുമതല നല്‍കിയത്. 

ദാദ്ര–നാഗര്‍ഹവേലിയില്‍ മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കല്‍ നടത്തിയെന്ന ആരോപണം നേരിട്ട നേതാവാണ് പട്ടേല്‍. അഡ്മിനിസ്ട്രേറ്ററുടെ സമ്മര്‍ദം കാരണം എം.പി. ആത്മഹത്യ ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന വ്യക്തിയുമാണ്. ഖോടാ പട്ടേല്‍ കഴിഞ്ഞ ഡിസംബറില്‍ ദ്വീപിലെത്തുമ്പോള്‍ ഏറ്റവും സ്തുത്യര്‍ഹമായ രീതിയില്‍ മുന്നോട്ടു പോയ്ക്കൊണ്ടിരുന്ന ദ്വീപിലെ കോവിഡ് പ്രതിരോധം താറുമാറാക്കിയെന്നതാണ് ഏറ്റവും ആദ്യത്തെ ആരോപണം. 

അവിശ്വസനീയമായ ഭരണപരിഷ്കാരങ്ങളാണ് അഞ്ചു മാസത്തിനിടെ അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ കൊണ്ടുവന്നത്. ഓരോന്നും ജനാധിപത്യവിരുദ്ധമെന്ന് ദ്വീപുവാസികള്‍ പ്രതിഷേധമുയര്‍ത്തുന്നു.ദ്വീപിന്റെ വികസനത്തിനു വേണ്ടിയെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ വാദം. ടൂറിസം വികസനത്തിനു വേണ്ടി മദ്യനിരോധനം നീക്കുന്നുവെന്നു പറയുന്ന അതേ അഡ്മിനിസ്ട്രേറ്റര്‍ തന്നെയാണ് ബീഫ് നിരോധനവും കൊണ്ടുവരുന്നത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനെന്നു ന്യായീകരിക്കുന്ന അതേ ഭരണകൂടമാണ് ഒരു ക്രമസമാധാനപ്രശ്നവുമില്ലാത്ത ദ്വീപില്‍ ഗുണ്ടാനിയമവും കൊണ്ടുവരുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും വേണ്ടെന്ന് അവര്‍ പറയുമ്പോള്‍ അതു കേള്‍ക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. അത് വകവയ്ക്കാതെ പരിഷ്കാരങ്ങള്‍ അടിച്ചേല്‍പിച്ചു മുന്നോട്ടു പോകുകയെന്നാല്‍ അജന്‍ഡയുടെ ലക്ഷ്യം വേറെന്തോ ആണെന്നു വ്യക്തമാണ്. 

ദ്വീപില്‍ സ്വപ്നസമാന വികസനം കൊണ്ടുവരാനെത്തിയ അഡ്മിനിസ്ട്രേറ്റര്‍ കന്നുകാലി കശാപ്പിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഏതു വികസനത്തിനുവേണ്ടിയാണെന്നാണ് ദ്വീപുനിവാസികളുടെ ചോദ്യം. ഇതേ നിയമം ബീഫും ബീഫ് ഉല്‍പന്നങ്ങളും നിരോധിക്കുകയും ചെയ്യുന്നു. ഫെബ്രുവരി മുതല്‍ അംഗന്‍വാടി കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് മാംസാഹാരവും ഒഴിവാക്കിയത് ഏതു വികസനത്തിന്റെ പേരിലാണ്? ഈ ചോദ്യത്തിന് ബി.ജെ.പിയില്‍ നിന്നു കേള്‍ക്കുന്ന പലവിധ മറുപടികള്‍ കൗതുകമുള്ളതാണ്. പക്ഷേ ദ്വീപ് ജനതയെ സംബന്ധിച്ച് സ്വന്തം ഭക്ഷണാവകാശത്തിലുള്ള കടന്നു കയറ്റം തമാശയല്ല. ജനത എന്തു കഴിക്കണമെന്ന് അഡ്മിനിസ്ട്രേറ്ററല്ല തീരുമാനിക്കേണ്ടത്. മനുഷ്യരുടെ ഭക്ഷണപാത്രത്തിലേക്ക് തലയിടാനുള്ള വ്യഗ്രതയുടെ രാഷ്ട്രീയം രാജ്യത്ത് ഇതിനു മുന്‍പും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ദ്വീപില്‍ ആകെയുള്ള ഡയറി ഫാമുകള്‍ നിര്‍ത്തലാക്കിയതും പുറത്തു നിന്ന് പാല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തതും ഗൂഢലക്ഷ്യത്തോടെയാണെന്ന് ദ്വീപുകാര്‍ പരാതിപ്പെടുന്നു.  ഒരു ക്രമസമാധാനപ്രശ്നവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ദ്വീപില്‍ ഗുണ്ടാനിയമം നടപ്പാക്കിയതു തന്നെ വരാനിരിക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരാതിരിക്കാനെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാകും. 

ദ്വീപ് ജനതയ്ക്കും അവരെ പിന്തുണയ്ക്കുന്ന ഭാരതീയര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കാവുന്ന തരത്തിലാണ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങള്‍ എന്നു കാണാതെ പോകരുത്. സാസ്കാരിക അധീശത്വമാണ് ലക്ഷ്യമെന്ന് തോന്നിയേക്കാം ചില നടപടികളില്‍. പക്ഷേ സൂക്ഷ്മമായി വിലയിരുത്തിയാല്‍ സാമ്പത്തികതാല്‍പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നടപടികളിലാണ് ഭരണകൂടത്തിന്റെ ഊന്നല്‍ എന്ന് കാണാനാകും. ഭൂമിയുടെ സുഗമമായ ഭരണകൂടവിനിയോഗമാണ് പ്രധാന ലക്ഷ്യം. വികസനമെന്ന പേരില്‍ വന്‍ ടൂറിസം പദ്ധതികളാണ് അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യമെങ്കില്‍ ദ്വീപ് ജനതയുടെ ആശങ്കകള്‍ക്ക് ജനാധിപത്യപരമായ പരിഹാരമുണ്ടായേ പറ്റൂ. ആര്‍ക്കുവേണ്ടിയുള്ള വികസനം എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം. ജീവിക്കുന്ന നാട്ടില്‍ ഏതു തരത്തിലുള്ള വികസനം വേണം എന്ന് തീരുമാനിക്കാന്‍ ഇന്ത്യയില്‍ മറ്റേതു പ്രദേശത്തും ജനങ്ങള്‍ക്കുള്ള അവകാശം ലക്ഷദ്വീപിലും ഉണ്ടാകണം. 

പഞ്ചായത്തിന്റെ അധികാരങ്ങള്‍ ചുരുക്കിയതും രണ്ടിലേറെ കുട്ടികള്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യോഗ്യതകള്‍ ഇല്ലാതാക്കുന്നതുമായ നിയമപരിഷ്കാരങ്ങളിലാണ് കൂടുതല്‍ ദുരൂഹത കാണേണ്ടത്. അവിടെ നിന്ന് ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി ഭേദഗതിയിലേക്കു പോകുമ്പോള്‍ കാര്യങ്ങള്‍ ഒന്നു കൂടി വ്യക്തമാണ്. മനോഹരമായ തീരങ്ങളുള്ള ലക്ഷദ്വീപില്‍ ജനതയ്ക്കുള്ള ഭൂവുടമ അവകാശം ഭീഷണിയിലാക്കി കുത്തകകള്‍ക്കു കൈമാറാനുള്ള പദ്ധതി പ്രകടമാണ്. വന്‍ ടൂറിസം പദ്ധതി സ്വപ്നങ്ങള്‍ എന്നു വെളിപ്പെടുത്തിയത് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് തന്നെയാണ്. പ്രാദേശിക ജനതയ്ക്ക് പങ്കാളിത്തമില്ലാത്ത, അഥവാ അവരെ അടിമത്ത സമാനമായ ജോലിസാഹചര്യങ്ങളിലേക്കു വലിച്ചെറിയുന്ന ടൂറിസം പദ്ധതികള്‍ വരുമെന്നാണ് ദ്വീപ് ജനത ഭയപ്പെടുന്നത്. അതു സംഭവിക്കാതിരിക്കാനാണ് അവര്‍ രാജ്യത്തിന്റെ പിന്തുണ ആവശ്യപ്പെടുന്നത്. ദ്വീപിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്രമേയവുമായി മുന്നോട്ടു പോകുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാടും ദ്വീപിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. 

ഓരോ ഇന്ത്യക്കാരനുമുള്ള എല്ലാ ജനാധിപത്യഅവകാശവും ലക്ഷദ്വീപിലെ ഓരോരുത്തര്‍ക്കുമുണ്ട്. രാഷ്ട്രപത്രിയാണ് ഭരണാധികാരിയെ തീരുമാനിക്കുന്നത്  എന്നതുകൊണ്ട് ദ്വീപിലെ ജനതയ്ക്കു മേല്‍ ഏതു നിയമവും അടിച്ചേല്‍പിക്കാം എന്ന അവസ്ഥ അംഗീകരിക്കാനാകില്ല. അവര്‍ക്കു വേണ്ട വികസനമെന്താണെന്ന് അവര്‍ കൂടി തീരുമാനിക്കട്ടെ. അവിടത്തെ ജീവിതം എങ്ങനെ വേണമെന്ന് നിയമവിധേയമായി അവര്‍ കൂടി നിര്‍ണയിക്കട്ടെ. പരിമിതികള്‍ക്കുള്ളിലും പങ്കാളിത്ത ജനാധിപത്യം ഉറപ്പാക്കാനുള്ള ദ്വീപ് ജനതയുടെ പരിശ്രമങ്ങള്‍ക്കൊപ്പമാണ് ജനാധിപത്യവിശ്വാസികള്‍ നിലകൊള്ളേണ്ടത്. വ്യാജപ്രചാരണങ്ങളും ജനാധിപത്യവിരുദ്ധ അടിച്ചേല്‍പിക്കലുകളും ലക്ഷദ്വീപ് ജനതയെ തകര്‍ക്കാന്‍ മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയവും അനുവദിച്ചു കൊടുക്കരുത്. തന്നെ അജന്‍ഡകള്‍ ഉണ്ടെങ്കിലും സ ഒരു ജനാധിപത്യരാജ്യം ഭരിക്കുമ്പോള്‍  ഏറ്റവും കുറഞ്ഞത് ജനാധിപത്യപരമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നിര്‍ബന്ധിതമാകും എന്നു നമ്മള്‍ വിശ്വസിക്കും. തെറ്റായ തീരുമാനങ്ങളിലൂടെ നമ്മുടെ മനസിലുണ്ടായ പ്രതിഛായ മുന്‍വിധി മാത്രമാണെന്നും അടുത്തതായി പൂര്‍ണമായും ജനാധിപത്യപരമായ, മനുഷ്യത്വപരമായ ഒരു തീരുമാനത്തിലൂടെ ആ ധാരണ തിരുത്തപ്പെടുമെന്നും നമ്മള്‍ ആഗ്രഹിക്കും. അഥവാ മനുഷ്യന്റെ അവസാനിക്കാത്ത ശുഭപ്രതീക്ഷ നല്ല മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. പക്ഷേ ഏറ്റവുമൊടുവില്‍ ലക്ഷദ്വീപില്‍ കേന്ദ്രഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനം അത്തരം പ്രതീക്ഷകളെല്ലാം തകര്‍ത്തു കളയുന്നതാണ്. ലക്ഷദ്വീപിലെ ജനങ്ങളെ തീവ്രവാദവും ക്രിമിനലിസവും ആരോപിച്ച് നേരിടാന്‍ കഴിയുന്ന ഒരു രാഷ്ട്രീയത്തിന് അസാധ്യമായ ഒരു നടപടിയുമില്ല. ഒരു മനുഷ്യത്വവും സഹജീവിസ്നേഹവും അധികാരരാഷ്ട്രീയത്തില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്ന അടിവരയിടലാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍. 

ജനാധിപത്യത്തിന്റെ െചറുത്തുനില്‍പല്ലാതെ പ്രതീക്ഷിക്കാനൊന്നുമില്ല. അത് തിരിച്ചറിഞ്ഞേ പറ്റൂ.  ലക്ഷദ്വീപില്‍ അസാധാരണമായി എന്തു സംഭവിക്കുന്നു എന്നു ചോദിക്കുന്നവരോട് ദ്വീപ് നിവാസികള്‍ നല്‍കുന്നത് ഒറ്റ മറുപടിയാണ്. ഇത്രയും പതിറ്റാണ്ടുകള്‍ കൊണ്ടുണ്ടാകാത്ത പരിഷ്കാരങ്ങളും നിയമങ്ങളും ഈയൊരു ആറു മാസത്തിനുള്ളില്‍ കൊണ്ടുവരുന്നു. അതും ദ്വീപിലെ ജനതയുടെ ജീവിതവും സംസ്കാരവും അടിമുടി മാറ്റിമറിക്കുന്ന നിയമപരിഷ്കാരങ്ങള്‍. ലക്ഷദ്വീപിനെ രാഷ്ട്രീയമായും സാംസ്കാരികമായും കൈപ്പിടിയിലാക്കാനുള്ള ദുരൂഹനീക്കമെന്ന് സംശയിക്കാവുന്ന എല്ലാ നടപടികളും ഈ ചെറിയ കാലയളവിനുള്ളില്‍ പുതിയ അഡ്മിനിസ്ട്രേറ്ററില്‍ നിന്നുണ്ടായി. 

നടക്കുന്നതെല്ലാം ലക്ഷദ്വീപിന്റെ വികസനത്തിനു വേണ്ടിയാണെന്ന് കലക്ടര്‍ വിശദീകരിച്ചു രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ മനസില്‍ വന്‍ ടൂറിസം പദ്ധതിയുണ്ടെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റും ലക്ഷദ്വീപ് പ്രഭാരിയുമായ എ.പി. അബ്ദുള്ളക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. അതല്ല, ദ്വീപ് കേന്ദ്രീകരിച്ച് മയക്കുമരുന്നും കള്ളക്കടത്തും നടക്കുന്നുണ്ടെന്നതുകൊണ്ടാണ് ഗുണ്ടാനിയമമടക്കമുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് കേരളത്തിലെ ബി.െജ.പി.യുടെ വാദം.

ഒരു സമുദായത്തിനു ഭൂരിപക്ഷമുണ്ടെന്നതുകൊണ്ട് അവരുടെ സംസ്കാരം മാത്രം അനുവദിച്ചുകൊടുക്കാന്‍ പറ്റില്ലെന്നതുകൊണ്ടു തന്നെയാണ് മദ്യനിരോധനം നീക്കുന്നതെന്നും ബീഫ് നിരോധനം കൊണ്ടു വരുന്നതെന്നും തുറന്നു പറയാന്‍ മടിക്കാത്തവരുമുണ്ട് ഭരണാനുകൂലപക്ഷത്ത്. 

വിശദീകരണങ്ങളിലെ വൈരുധ്യം തന്നെയാണ് ദ്വീപിലെ കേന്ദ്ര ഇടപെടല്‍ കൂടുതല്‍ ദുരൂഹവും പ്രതിഷേധാര്‍ഹവുമാക്കുന്നത്. രാജ്യത്ത് മറ്റെവിടെയും നടപ്പാക്കാത്ത പരിഷ്കാരങ്ങള്‍ പൊടുന്നനെ കൊണ്ടുവരുന്നതിന് ഓരോരുത്തരും ഓരോ കാരണമാണ് പറയുന്നത്. അതാകട്ടെ ലക്ഷദ്വീപുകാരുടെ ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും നിരാകരിക്കുന്നതാണ്. സ്വയംനിര്‍ണയാവകാശമുള്ള ഇന്ത്യന്‍ പൗരസമൂഹത്തിന്റെ അവിഭാജ്യഘടകമാണ് ലക്ഷദ്വീപ് ജനത. എങ്ങനെ ജീവിക്കണമെന്നും എന്തു കഴിക്കണമെന്നും തീരുമാനിക്കാന്‍ മറ്റേതു പൗരനുമുള്ള അവകാശം ലക്ഷദ്വീപുകാര്‍ക്കുമുണ്ട്. കേന്ദ്രഭരണപ്രദേശമാണ് എന്നതുകൊണ്ടു മാത്രം ഇന്ത്യന്‍ ജനാധിപത്യം വിഭാവനം ചെയ്യുന്ന പൗരസ്വാതന്ത്ര്യം ദ്വീപുകാര്‍ക്ക് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. 

പ്രഫുല്‍ ഖോടാ പട്ടേല്‍ എന്ന പുതിയ അഡ‍്മിനിസ്ട്രേറ്ററുടെ രാഷ്ട്രീയദൗത്യത്തില്‍ തുടങ്ങുന്നു ലക്ഷദ്വീപിലെ അസാധാരണ ഇടപെടലിന്റെ ദൂരൂഹത. ജനാധിപത്യവിരുദ്ധമായ ട്രാക്ക് റെക്കോര്‍ഡുള്ള  അഡ്മിനിസ്ട്രേറ്ററാണ് ഗുജറാത്തിലെ മുന്‍ ആഭ്യന്തരസഹമന്ത്രിയായ പ്രഫുല്‍ ഖോട പട്ടേല്‍.  എന്നുവച്ചാല്‍ കേന്ദ്ര ഭരണകൂടത്തില്‍ നിര്‍ണായക ബന്ധങ്ങളുള്ള വ്യക്തികൂടിയാണ് പ്രഫുല്‍ ഖോട പട്ടേല്‍. നിലവില്‍ ദാദ്ര–നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളുടെ അഡ‍്മിനിസ്ട്രേറ്റര്‍.  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തെത്തുടര്‍ന്നാണ് പട്ടേലിന് ദ്വീപിന്റെ കൂടി അധികച്ചുമതല നല്‍കിയത്. 

ദാദ്ര–നാഗര്‍ഹവേലിയില്‍ മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കല്‍ നടത്തിയെന്ന ആരോപണം നേരിട്ട നേതാവാണ് പട്ടേല്‍. അഡ്മിനിസ്ട്രേറ്ററുടെ സമ്മര്‍ദം കാരണം എം.പി. ആത്മഹത്യ ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന വ്യക്തിയുമാണ്. ഖോടാ പട്ടേല്‍ കഴിഞ്ഞ ഡിസംബറില്‍ ദ്വീപിലെത്തുമ്പോള്‍ ഏറ്റവും സ്തുത്യര്‍ഹമായ രീതിയില്‍ മുന്നോട്ടു പോയ്ക്കൊണ്ടിരുന്ന ദ്വീപിലെ കോവിഡ് പ്രതിരോധം താറുമാറാക്കിയെന്നതാണ് ഏറ്റവും ആദ്യത്തെ ആരോപണം. 

അവിശ്വസനീയമായ ഭരണപരിഷ്കാരങ്ങളാണ് അഞ്ചു മാസത്തിനിടെ അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ കൊണ്ടുവന്നത്. ഓരോന്നും ജനാധിപത്യവിരുദ്ധമെന്ന് ദ്വീപുവാസികള്‍ പ്രതിഷേധമുയര്‍ത്തുന്നു.ദ്വീപിന്റെ വികസനത്തിനു വേണ്ടിയെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ വാദം. ടൂറിസം വികസനത്തിനു വേണ്ടി മദ്യനിരോധനം നീക്കുന്നുവെന്നു പറയുന്ന അതേ അഡ്മിനിസ്ട്രേറ്റര്‍ തന്നെയാണ് ബീഫ് നിരോധനവും കൊണ്ടുവരുന്നത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനെന്നു ന്യായീകരിക്കുന്ന അതേ ഭരണകൂടമാണ് ഒരു ക്രമസമാധാനപ്രശ്നവുമില്ലാത്ത ദ്വീപില്‍ ഗുണ്ടാനിയമവും കൊണ്ടുവരുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും വേണ്ടെന്ന് അവര്‍ പറയുമ്പോള്‍ അതു കേള്‍ക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. അത് വകവയ്ക്കാതെ പരിഷ്കാരങ്ങള്‍ അടിച്ചേല്‍പിച്ചു മുന്നോട്ടു പോകുകയെന്നാല്‍ അജന്‍ഡയുടെ ലക്ഷ്യം വേറെന്തോ ആണെന്നു വ്യക്തമാണ്. 

ദ്വീപില്‍ സ്വപ്നസമാന വികസനം കൊണ്ടുവരാനെത്തിയ അഡ്മിനിസ്ട്രേറ്റര്‍ കന്നുകാലി കശാപ്പിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഏതു വികസനത്തിനുവേണ്ടിയാണെന്നാണ് ദ്വീപുനിവാസികളുടെ ചോദ്യം. ഇതേ നിയമം ബീഫും ബീഫ് ഉല്‍പന്നങ്ങളും നിരോധിക്കുകയും ചെയ്യുന്നു. ഫെബ്രുവരി മുതല്‍ അംഗന്‍വാടി കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് മാംസാഹാരവും ഒഴിവാക്കിയത് ഏതു വികസനത്തിന്റെ പേരിലാണ്? ഈ ചോദ്യത്തിന് ബി.ജെ.പിയില്‍ നിന്നു കേള്‍ക്കുന്ന പലവിധ മറുപടികള്‍ കൗതുകമുള്ളതാണ്. പക്ഷേ ദ്വീപ് ജനതയെ സംബന്ധിച്ച് സ്വന്തം ഭക്ഷണാവകാശത്തിലുള്ള കടന്നു കയറ്റം തമാശയല്ല. ജനത എന്തു കഴിക്കണമെന്ന് അഡ്മിനിസ്ട്രേറ്ററല്ല തീരുമാനിക്കേണ്ടത്. മനുഷ്യരുടെ ഭക്ഷണപാത്രത്തിലേക്ക് തലയിടാനുള്ള വ്യഗ്രതയുടെ രാഷ്ട്രീയം രാജ്യത്ത് ഇതിനു മുന്‍പും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ദ്വീപില്‍ ആകെയുള്ള ഡയറി ഫാമുകള്‍ നിര്‍ത്തലാക്കിയതും പുറത്തു നിന്ന് പാല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തതും ഗൂഢലക്ഷ്യത്തോടെയാണെന്ന് ദ്വീപുകാര്‍ പരാതിപ്പെടുന്നു.  ഒരു ക്രമസമാധാനപ്രശ്നവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ദ്വീപില്‍ ഗുണ്ടാനിയമം നടപ്പാക്കിയതു തന്നെ വരാനിരിക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരാതിരിക്കാനെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാകും. 

ദ്വീപ് ജനതയ്ക്കും അവരെ പിന്തുണയ്ക്കുന്ന ഭാരതീയര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കാവുന്ന തരത്തിലാണ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങള്‍ എന്നു കാണാതെ പോകരുത്. സാസ്കാരിക അധീശത്വമാണ് ലക്ഷ്യമെന്ന് തോന്നിയേക്കാം ചില നടപടികളില്‍. പക്ഷേ സൂക്ഷ്മമായി വിലയിരുത്തിയാല്‍ സാമ്പത്തികതാല്‍പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നടപടികളിലാണ് ഭരണകൂടത്തിന്റെ ഊന്നല്‍ എന്ന് കാണാനാകും. ഭൂമിയുടെ സുഗമമായ ഭരണകൂടവിനിയോഗമാണ് പ്രധാന ലക്ഷ്യം. വികസനമെന്ന പേരില്‍ വന്‍ ടൂറിസം പദ്ധതികളാണ് അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യമെങ്കില്‍ ദ്വീപ് ജനതയുടെ ആശങ്കകള്‍ക്ക് ജനാധിപത്യപരമായ പരിഹാരമുണ്ടായേ പറ്റൂ. ആര്‍ക്കുവേണ്ടിയുള്ള വികസനം എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം. ജീവിക്കുന്ന നാട്ടില്‍ ഏതു തരത്തിലുള്ള വികസനം വേണം എന്ന് തീരുമാനിക്കാന്‍ ഇന്ത്യയില്‍ മറ്റേതു പ്രദേശത്തും ജനങ്ങള്‍ക്കുള്ള അവകാശം ലക്ഷദ്വീപിലും ഉണ്ടാകണം. പഞ്ചായത്തിന്റെ അധികാരങ്ങള്‍ ചുരുക്കിയതും രണ്ടിലേറെ കുട്ടികള്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യോഗ്യതകള്‍ ഇല്ലാതാക്കുന്നതുമായ നിയമപരിഷ്കാരങ്ങളിലാണ് കൂടുതല്‍ ദുരൂഹത കാണേണ്ടത്. അവിടെ നിന്ന് ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി ഭേദഗതിയിലേക്കു പോകുമ്പോള്‍ കാര്യങ്ങള്‍ ഒന്നു കൂടി വ്യക്തമാണ്. മനോഹരമായ തീരങ്ങളുള്ള ലക്ഷദ്വീപില്‍ ജനതയ്ക്കുള്ള ഭൂവുടമ അവകാശം ഭീഷണിയിലാക്കി കുത്തകകള്‍ക്കു കൈമാറാനുള്ള പദ്ധതി പ്രകടമാണ്. 

വന്‍ ടൂറിസം പദ്ധതി സ്വപ്നങ്ങള്‍ എന്നു വെളിപ്പെടുത്തിയത് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് തന്നെയാണ്. പ്രാദേശിക ജനതയ്ക്ക് പങ്കാളിത്തമില്ലാത്ത, അഥവാ അവരെ അടിമത്ത സമാനമായ ജോലിസാഹചര്യങ്ങളിലേക്കു വലിച്ചെറിയുന്ന ടൂറിസം പദ്ധതികള്‍ വരുമെന്നാണ് ദ്വീപ് ജനത ഭയപ്പെടുന്നത്. അതു സംഭവിക്കാതിരിക്കാനാണ് അവര്‍ രാജ്യത്തിന്റെ പിന്തുണ ആവശ്യപ്പെടുന്നത്. ദ്വീപിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്രമേയവുമായി മുന്നോട്ടു പോകുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാടും ദ്വീപിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.  ഓരോ ഇന്ത്യക്കാരനുമുള്ള എല്ലാ ജനാധിപത്യഅവകാശവും ലക്ഷദ്വീപിലെ ഓരോരുത്തര്‍ക്കുമുണ്ട്. രാഷ്ട്രപത്രിയാണ് ഭരണാധികാരിയെ തീരുമാനിക്കുന്നത്  എന്നതുകൊണ്ട് ദ്വീപിലെ ജനതയ്ക്കു മേല്‍ ഏതു നിയമവും അടിച്ചേല്‍പിക്കാം എന്ന അവസ്ഥ അംഗീകരിക്കാനാകില്ല. അവര്‍ക്കു വേണ്ട വികസനമെന്താണെന്ന് അവര്‍ കൂടി തീരുമാനിക്കട്ടെ. അവിടത്തെ ജീവിതം എങ്ങനെ വേണമെന്ന് നിയമവിധേയമായി അവര്‍ കൂടി നിര്‍ണയിക്കട്ടെ. പരിമിതികള്‍ക്കുള്ളിലും പങ്കാളിത്ത ജനാധിപത്യം ഉറപ്പാക്കാനുള്ള ദ്വീപ് ജനതയുടെ പരിശ്രമങ്ങള്‍ക്കൊപ്പമാണ് ജനാധിപത്യവിശ്വാസികള്‍ നിലകൊള്ളേണ്ടത്. വ്യാജപ്രചാരണങ്ങളും ജനാധിപത്യവിരുദ്ധ അടിച്ചേല്‍പിക്കലുകളും ലക്ഷദ്വീപ് ജനതയെ തകര്‍ക്കാന്‍ മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയവും അനുവദിച്ചു കൊടുക്കരുത്. 

MORE IN PARAYATHE VAYYA
SHOW MORE
Loading...
Loading...