ന്യൂനപക്ഷമായാലും കുറ്റം കുറ്റം തന്നെ

ന്യൂനപക്ഷസമുദായാംഗത്തിനെതിരെ കുറ്റാരോപണമുയര്‍ന്നാല്‍ നടപടിയെടുക്കാന്‍ പാടില്ലേ.  വത്തക്കപ്രയോഗം നടത്തിയ അധ്യാപകനെതിരെ അപമാനിതയായ വിദ്യാര്‍ഥിനി പരാതി നല്കിയാല് കേസെടുക്കാന് എന്തൊക്കെ പരിഗണിക്കണം. പെണ്കുട്ടിയെ അപമാനിച്ചത് തെറ്റാണെന്ന് സമ്മതിക്കുന്നവര് പോലും നടപടിയെടുക്കുമ്പോള് പറഞ്ഞത് മുസ്ലിമാണെന്ന പരിഗണന വേണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ഇരവാദം എവിടെയും തിരുകാന് പറ്റിയ ന്യായീകരണമല്ല. പിന്തുണയ്ക്കാനാകില്ലെന്നു മാത്രമല്ല, ഈ ഇരട്ടത്താപ്പ് ശക്തമായി ചോദ്യം ചെയ്യുകയും ചെയ്യും

അതല്ല, സ്ത്രീവിരുദ്ധത മുസ്ലിം സമുദായം ഗുരുതരമായ കുറ്റമായി കാണുന്നില്ലെന്നാണ് പറഞ്ഞുവരുന്നതെങ്കില് അതങ്ങ് തെളിച്ചു പറയണം. പുരോഗമനരാഷ്ട്രീയത്തിന്റെ അവകാശവാദങ്ങള് മതത്ിന്റെ മുറ്റത്തെത്തുമ്പോള് പൊളി്ഞ്ഞു വീഴുന്നത് അപഹാസ്യമാണ്. ഒരു കുറ്റം ആവര്ത്തിക്കാതിരിക്കാനാണ് ശിക്ഷാനടപടി സ്വീകരിക്കുന്നത് എന്ന ലളിതമായ കാരണമെങ്കിലും അംഗീകരിക്കണം. 

ശരിയാണ്, ഏതു മതപ്രചാരണസദസിലും സ്ത്രീവിരുദ്ധപരാമര്ശങ്ങള് നിര് ലോഭമുണ്ടാകും. മതങ്ങളുടെ സ്ത്രീവിരുദ്ധത ഇതിനുമുന്പും ആവര്ത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പക്ഷേ ആ സ്ത്രീവിരുദ്ധതയ്ക്ക് സാക്ഷ്യമായി സ്വന്തം വിദ്യാര്ഥിനികളെ ഉദാഹരിച്ച് ഒരധ്യാപകന് ഈ തരത്തില് സംസാരിക്കുന്നത് അടിയന്തരനടപടിയുണ്ടാകേണ്ട കുറ്റമാണ്. മതത്തിന്രെ പേരില് മതപ്രഭാഷകര് സ്ത്രീവിരുദ്ധ നിലപാടുകള് വിളിച്ചു പറയുന്നുവെങ്കില് അത് തിരുത്താന് മുന്നില് നില്ക്കേണ്ടത് മതവിശ്വാസികളാണ്. അതിനു ധൈര്യമില്ലെങ്കില് സമൂഹം ശക്തമായ നിലപാടു സ്വീകരിക്കുമ്പോഴ് ഒപ്പം നിന്നില്ലെങ്കിലും ഇരവാദം ഉയര്ത്താതിരിക്കാനെങ്കിലും ആര്ജവം വേണം

സ്ത്രീകളെ അപമാനിച്ചാല് ഒരു മതത്തിന്റെയും കവചം രക്ഷയാകുമെന്ന് ഇനി വിചാരിക്കരുത്. അതല്ല മതത്തിലെ സ്ത്രീവിരുദ്ധതയാണ് പ്രശ്നമാകുന്നതെങ്കില് പോരാട്ടം മതത്തിനോടു മതി, നടപടിയെടുക്കുന്ന സര്ക്കാരിനോടു വേണ്ട. സ്ത്രീവിരുദ്ധവും വംശീയവുമായ പ്രയോഗങ്ങളില് നടപടിയെടുക്കാതിരിക്കുമ്പോഴാണ് സര്ക്കാര് ചോദ്യം ചെയ്യപ്പെടേണ്ടത്. മുസ്ലിങ്ങള്ക്ക് പരിഗണന കിട്ടേണ്ടത് സമുദായത്തിനതെിരായ  അതിക്രമങ്ങള് നേരിടാനാണ്. സമുദായത്തിനകത്തു നിന്നുണ്ടാകുന്ന അതിക്രമങ്ങള്ക്കു മുസ്ലിം ഇരവാദം പരിച പിടിക്കരുത്. സംഘപരിവാറിനെതിരെ ഇത്രയും കാര്ക്കശ്യമില്ലല്ലോ, ഞങ്ങളോടു മാത്രമെന്തെന്ന ചോദ്യമുയര്ത്തുന്ന ഗുരുതരമായ താരതമ്യത്തിന്റെ രാഷ്ട്രീയമെങ്കിലും അതുയര്ത്തുന്നവര്ക്കു മനസിലാകണം. 

മകളെ കൊന്നുകളയാന് മാത്രം ദുരഭിമാനം ജാതിയുടെ പേരിലുണ്ടെന്ന വാര്ത്തയില് നടുങ്ങുന്നുണ്ടോ? അതിനവകാശമുള്ള, ജാതിബോധം ആവേശിച്ചിട്ടില്ലാത്ത എത്ര ശതമാനം മനുഷ്യരുണ്ട്, കേരളത്തില്.  ജാതിയുടെ പേരില് മാത്രം മാനസികമായി പീഡിപ്പിച്ചു കൊന്നുകളഞ്ഞവരെ മറന്നാണ് ഈ ഞെട്ടലെന്ന് ഇനിയെങ്കിലും നമ്മള് തുറന്നു സമ്മതിക്കേണ്ടതുണ്ട്. അടിമുടി ജാതി ബാധിച്ച മലയാളിജീവിതത്തെ ഒന്നു പിടിച്ചുകുലുക്കാനെങ്കിലും ഈ ഹീനകൃത്യത്തിന് കഴിയണമെന്ന് ആഗ്രഹിക്കാനേ കഴിയൂ.

വിവാഹപരസ്യങ്ങളില് SC/ST ഒഴികെ എന്ന പ്രത്യേക അറിയിപ്പു കണ്ടു ഞെട്ടാത്തവര്ക്ക് ജാതി കൊലക്കത്തിയായതിനെക്കുറിച്ച് ഇത്ര ആധി വേണ്ട. അത് കാപട്യമാണ്. ജാതി വളരുന്നത്, ജാതിമതിലുകള് പണ്ടത്തേക്കാള് അയിത്തം തീര്ക്കുന്നത് അറിഞ്ഞില്ലെന്നും ഭാവിക്കരുത്. കേരളത്തിലെ ദളിത് ജീവിതങ്ങളെ അപമാനിച്ചുകൊണ്ടേയിരിക്കുന്ന  മുഖ്യധാരാരാഷ്ട്രീയപാര്ട്ടികളും മുതലക്കണ്ണീരൊഴുക്കരുത്. അശാന്തനെ അപമാനിച്ച ജാതിവാദങ്ങള്ക്കുമുന്നിലൂടെ നിശബ്ദരായി നടന്നുപോയവര്ക്കാര്ക്കും  ജാതി കൊന്നുകളഞ്ഞ ജീവിതത്തെക്കുറിച്ചോര്ത്ത് വിലപിക്കാന് അവകാശമില്ല.

അതുകൊണ്ട് കാപട്യങ്ങള് അവസാനിപ്പിക്കാന് തയാറാണെങ്കില് മാത്രം നമുക്ക് ജാതിബോധം ജീവനെടുക്കുന്നതിനെക്കുറിച്ചു സംസാരിക്കാം. ജാതിപ്പൊരുത്തമാണ് ഇന്നും ജീവിതബന്ധങ്ങളിലെ അടിസ്ഥാനപരിഗണനയെങ്കില് വായടച്ച് മിണ്ടാതിരിക്കണം. കാപട്യത്തിന്റെ ദുര്ഗന്ധമെങ്കിലും സഹിക്കാതിരിക്കാമല്ലോ

ജനാധിപത്യം നല്‍കുന്ന ചില വിശ്വാസങ്ങളുണ്ട്. ജീര്‍ണ്ണതകള്‍ എത്ര ഉയരെ കൊടിനാട്ടിയാലും ജനത കൊടുങ്കാറ്റാകുന്ന കാലം ആ കൊടിമരം വേരോടെ വീഴുമെന്ന വിശ്വാസം. എന്നാല്‍ പുറത്തുവരുന്ന കേംബ്രിഡ്ജ് അനലിറ്റിക്കാ വിവാദങ്ങള്‍ ആ പ്രതീക്ഷകളിലും ചെറിയ മങ്ങലേല്‍പ്പിക്കുന്നതാണ്. കേവലം ഒരു ഫേസ്ബുക്ക് ലൈക്കിലൂടെ തിരഞ്ഞെടുപ്പ് രീതികളെ അട്ടിമറിക്കാനാകുമെന്ന വെളിപ്പെടുത്തലുകളുടെ കാലം വേജാറാക്കേണ്ടതുതന്നെയാണ്. അല്ല, അത് ഒരു അമേരിക്കന്‍ അടവല്ലേയെന്ന അകലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അപകടം കൂട്ടുകയേയുള്ളൂ. എന്തെന്നാല്‍ ഇതെല്ലാം അതിരുകളില്ലാത്ത ഡിജിറ്റല്‍യുഗത്തിന്റെ  സൃഷ്ടിയാണ്. അതിനാല്‍ നമ്മുടെ സ്വകാര്യഇടങ്ങളില്‍പോലും നാം അടയാളപ്പെടുത്തിപോകുന്നതെല്ലാം നമ്മുടെ വര്‍ത്തമാനത്തേയും നമ്മുടെ ഭാവിയേയും നിര്‍ണയിക്കുന്നതാണെന്ന ജാഗ്രത ഇത് ആവശ്യപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന ഈ വിവരങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പായുധമാകുന്നുവെന്നതാണ് അല്‍ഭുതം. ഒരു ലൊക്കേഷനിലെ വ്യക്തികളുടെ സ്വകാര്യങ്ങളും സ്വഭാവങ്ങളും  ഇഷ്ടങ്ങളും അനിഷ്ടങ്ങളും ശീലങ്ങളും രീതികളുമെല്ലാം വേര്‍തിരിച്ചെടുക്കുകയാണ് രീതി. വഴിയിലും വീട്ടിലും വന്ന് വോട്ട് ചോദിച്ച് പോകുന്ന പഴയപാരമ്പര്യത്തിനപ്പുറം ഒരാളുടെ മനശാസ്ത്രമറിഞ്ഞുള്ള അടവുകള്‍. സ്വകാര്യത ചോര്‍ത്തുന്നുവെന്ന മറുപുറമുണ്ടെങ്കിലും അത് പുതിയകാലത്തിന്റെ തിരഞ്ഞെടുപ്പ് രീതിയല്ലേ എന്ന സംശയമുയരാം. എന്നാല്‍ അങ്ങനെ തള്ളാവുന്നതിനുമപ്പുറം ആഴത്തില്‍ അപകടമുള്ള വ്യാജനിര്‍മിതികളുടെ വിളംബരം കൂടിയാണ് ഇത്.

വോട്ടര്‍മാരുടെ മനശാസ്ത്രമറിയാന്‍  സ്വകാര്യവിവരങ്ങള്‍ ബിജെപിക്കും ജെഡിയുവിനും കേംബ്രിഡ്ജ് അനലിറ്റിക്ക കൈമാറിയിട്ടുണ്ടെന്ന് സ്ഥാപനം തന്നെ സ്ഥിരീകരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇതേ സ്ഥാപനത്തിന്റെ ഇന്ത്യന്‍ ശാഖയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നു. അപ്പോള്‍ ട്രംപിനപ്പുറം  ഈ ഡാറ്റാചോര്‍ത്തലുകളുടെ വാതിലുകളില്‍ ഇവിടുത്തുകാരും മുട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുകയേ തരമുള്ളൂ. അതായത് നേരിട്ടെത്തി നേരുപറയുന്നതിലുമപ്പുറം സൈബര്‍ ഇടങ്ങളിലെ കൃത്രിമ അവതാരപ്പിറവികളായി നമ്മുടെ നേതാക്കളും മാറുകയാണ്. അതിന് ഒരു വിനോദോപാധിയെന്ന മട്ടില്‍പോലും നാം ആശ്രയിക്കുന്ന ആപ്പുകളുടെ കൂട്ടുവരെ അവര്‍ തേടുന്നുമുണ്ട്.  

അല്ലെങ്കിലും എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമെന്ന് ശഠിക്കുന്ന ഒരു ഗവണ്‍മെന്റിനോട് സ്വകാര്യതയുടെ അവകാശങ്ങളെ പറ്റി സംസാരിക്കുന്നതേ നിരര്‍ഥകമാകും. വേണ്ടത് നിയമത്തിനായുള്ള കാത്തിരിപ്പിനപ്പുറമുള്ള പ്രതിരോധങ്ങളാണ്. അത് എഫ്.ബി പേജുകളില്‍ കയറി സെറ്റിങ്ങ്സ് മാറ്റിയുള്ള സുരക്ഷശക്തിപ്പെടുത്തലാകരുത്. ഡിലീറ്റ് ഫേസ്ബുക്ക് ക്യാംപയിനുകളുമാകരുത്.  കൂട്ടായ പ്രതിരോധങ്ങള്‍ ഉയരണം. സോഷ്യല്‍മീഡിയയില്‍ അധികാര-മുതലാളി വര്‍ഗം നടത്തുന്ന കൂട്ടുകച്ചവടത്തിന് സോഷ്യല്‍മീഡിയക്ക് പുറത്ത് ഡിസ്‌ലൈക്കുകളുണ്ടാകണം.