പൊലീസിന് ആര് മണികെട്ടും?- നിയന്ത്രണ രേഖ

ഈ പൊലീസെന്താ ഇങ്ങനെ? കേരളത്തിന്റെ തെക്ക് മുതൽ വടക്കുവരെയുള്ള ജനം ചോദിക്കുന്നതാണ് ഇത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കും. പിടിക്കുന്നവനെ തൊഴിച്ചു കൊല്ലും. സാധാരണ കേസിൽ പോലും പിടികൂടുന്നവന്റെ കരണം അടിച്ചുപൊളിക്കും. ഇനി ഇതൊന്നും പോരാഞ്ഞ് സംസ്ഥാനത്ത് വർഗീയ കലാപത്തിനുള്ള സാധ്യതകൾ പോലും ഉണ്ട് എന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പോലും പൊലീസിന് കിട്ടുന്നുമില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി തികച്ചും അസാധാരണമായ നടപടിയിലൂടെ ഒരു സംസ്ഥാന പൊലീസ് മേധാവിയെ മാറ്റിയ സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. അങ്ങെയറ്റം കഴിവുതെളിയിച്ചവനെന്ന് സർക്കാർ അവകാശപ്പെടുന്ന വ്യക്തി പൊലീസ് സേനയുടെ തലപ്പത്തിരിക്കുമ്പോഴാണ് പൊലീസിനെതിരെ ജനം ഇങ്ങനെ പരാതിയുമായി രംഗത്തിറങ്ങുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? കേരളത്തിലെ ഉത്തരവാദിത്തമുള്ള വ്യക്തിത്വങ്ങളും സാധാരണ ജനങ്ങളും സർക്കാരിനോട് പറയുന്നതെന്ത്? പൊലീസിന് ആര് മണികെട്ടും?