ക്യാംപസിൽ കൊലവിളി ഒഴിയാൻ നിങ്ങൾ എന്ത് ചെയ്തു?

ക്യാപസ് രാഷ്ട്രീയത്തിന്‍റെ ശരിതെറ്റുകള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. അരാഷ്ട്രീയ ക്യാംപസുകള്‍ കേരളീയ സമൂഹത്തിന് ഗുണം ചെയ്യില്ല എന്നതും നേര്. പക്ഷേ കലാലയമുറ്റത്ത് ചോര വീഴ്ത്തിയ സമീപകാല സംഭവങ്ങള്‍ ഗൗരവമായ ചര്‍ച്ചയും തിരുത്തും ആവശ്യപ്പെടുന്നു. സഹപാഠിയെ കഠാരമുനയില്‍നിര്‍ത്തുന്ന, ഉത്തരക്കടലാസുകള്‍ മോഷ്ടിക്കുന്ന വിദ്യാര്‍ഥി നേതൃത്വം കേരളത്തെ പേടിപ്പെടുത്തുന്നു. വിദ്യാര്‍ഥികളെ വച്ച് രാഷ്ട്രീയം കളിക്കുന്ന അധ്യാപകരും പ്രതിക്കൂട്ടിലാണ്. ജനാധിപത്യം നിഷേധിച്ച് കാമ്പസുകള്‍ അടക്കിവാഴുന്ന സംഘടനകള്‍ക്ക് മൂക്കുകയറിടാന്‍ ഇനിയും വൈകിക്കൂടാ.