ഉത്സവതുടിത്താളവും മത്സരകളിവള്ളവും ഒക്കെ ചേര്‍ന്ന ഒരു കുട്ടനാടന്‍ ഈണം ആവശ്യപ്പെട്ടപ്പോള്‍ കാലാതിവര്‍ത്തിയായ ഒരു ഗാനം തന്നെ സമ്മാനിച്ച സംഗീതസംവിധായകന്‍. അരങ്ങേറ്റത്തില്‍ തന്നെ വെള്ളിത്തിരയില്‍ അരഡസന്‍ ഹിറ്റുകള്‍ തീര്‍ത്തൊരാള്‍. പിന്നീട് സംഗീതത്തിനൊപ്പം ആത്മീയതയിലും ശ്രുതിയും താളവും കണ്ടെത്തിയ അല്‍ഫോണ്‍സ് ജോസഫ് നേരെ ചൊവ്വയില്‍.