ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് പറഞ്ഞത് മുഖ്യമന്തിയാണ്. എന്നാല്‍ ഈ ഫയലുകള്‍ക്കിടയിലും സര്‍ഗാത്മകതയ്ക്കും ഭാവനയ്ക്കും മറ്റൊരു ജീവിതമുണ്ട് എന്ന് നമ്മളെ കാട്ടിതന്ന ചിലരുണ്ട്. അവരിലൊരാളാണ് ഇന്ന് നേരെ ചൊവ്വയില്‍. കവിത കൊണ്ടും പാട്ട് കൊണ്ടും ആസ്വാദകഹൃദയങ്ങളില്‍ വൈരം പതിപ്പിച്ച ഒരാള്‍. കെ ജയകുമാറിന്‍റെ രചനാജീവിതം അന്‍പത് വര്‍ഷത്തിലെത്തുന്നു. അദ്ദേഹം മനസ് തുറക്കുന്നു നേരെ ചൊവ്വയില്‍.