‘ടി.പി വധത്തില്‍ ഉന്നതര്‍ രക്ഷപെട്ടത് അവര്‍ ഒന്നിച്ചതിനാല്‍’

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം ഉന്നതര്‍ രക്ഷപെട്ടത് അധികാരത്തിലിരുന്നവര്‍ ഒന്നിച്ചതിനാലെന്ന് കെകെ രമ എംഎല്‍എ. മനോരമ ന്യൂസ് നേരെചൊവ്വേയിലാണ് വെളിപ്പെടുത്തല്‍. താന്‍ യു‍ഡിഎഫ് അല്ലെന്നും എന്നാല്‍‌ ഇപ്പോഴത്തെ യഥാര്‍ത്ഥ ഇടതുപക്ഷം യുഡിഎഫ് ആണെന്നും രമ അഭിമുഖത്തില്‍ പറയുന്നു.

കേരളത്തിലെ ക്യാംപസുകള്‍ ഭരിക്കുന്നത് എസ്എഫ്ഐ എന്ന ഭയമാണ്.  മുന്‍കാലപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയായിരുന്നില്ല. നേതാക്കളുടെ ഇപ്പോഴത്തെ പ്രവൃത്തികള്‍ കണ്ടാണ് എസ്എഫ്ഐ ഇങ്ങനെയായതെന്നും കെ.കെ. രമ പറയുന്നു. വിഡിയോ കാണാം:

Nere chovve kk Rema