രോഗവും കോവിഡും പരീക്ഷിച്ചു; കളി നിര്‍ത്താന്‍ ആലോചിച്ചു; പക്ഷെ..!

തായ്‌ലൻഡിൽ നടന്ന തോമസ് കപ്പ് ബാഡ്മിന്റനിൽ ഇന്ത്യൻ പുരുഷ ടീം നേടിയ ഗംഭീരവിജയം ഇന്ത്യയുടെ കായികരംഗത്തിന് നൽകുന്ന പ്രതീക്ഷ  വളരെ വലുതാണ്. ക്വാർട്ടറിൽ മലേഷ്യയ്ക്കെതിരെയും സെമിഫൈനലിൽ ഡെന്മാർക്കിനെതിരെയും അവസാന സിംഗിൾസ് മത്സരത്തിൽ നിർണായക വിജയം നേടിയതു മലയാളി താരം എച്ച്.എസ്.പ്രണോയിയാണ്.

അതിൽ തന്നെ ഡെന്മാർക്കിന്റെ ലോക 13–ാം നമ്പർ താരം റാമുസ് ജെംകിനെതിരായ മത്സരത്തിൽ കാൽക്കുഴയ്ക്കേറ്റ പരുക്കു വകവയ്ക്കാതെയാണ് ലോക 23–ാം റാങ്കുകാരനായ പ്രണോയിയുടെ ജയം. അതുകൊണ്ട് തന്നെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് എച്ച്.എസ്.പ്രണോയി സ്വന്തമാക്കിയിരിക്കുന്നത്. എന്നാലും ജനിച്ച നാട്ടിൽ ഈ ചെറുപ്പക്കാരന് അർഹിച്ച പരിഗണന ലഭിക്കുന്നുണ്ടോ? രാജ്യം അറിഞ്ഞു പരിഗണിച്ചിട്ടുണ്ടോ? നേരെ ചൊവ്വയിൽ എച്ച്.എസ്.പ്രണോയി പ്രതികരിക്കുന്നു. വിഡിയോ കാണാം.