വൃത്തികെട്ട ദേഷ്യം; എല്ലാ ദിവസവും മാപ്പുപറയേണ്ട ഗതികേട്: ജൂഡ്

സിനിമയ്ക്കൊരു സന്ദേശം വേണമെന്ന വാദമൊന്നും ഇപ്പോള്‍ പൊതുവേ ഗൗരവത്തിലെടുക്കാറില്ല. ഏതു സിനിമയുടെ പ്രമേയവും തലനാരിഴ കീറി പരിശോധിക്കാന്‍ താത്പര്യം പ്രകടമാണു താനും. കരിയറാണ് പ്രധാനം എന്ന തീരുമാനത്തില്‍ തത്കാലം അമ്മയാകേണ്ടെന്ന തീരുമാനമെടുത്ത സാറയും സാറാസ് എന്ന സിനിമയും ഇത്തരമൊരു ചര്‍ച്ച നേരിടുകയാണ്. എല്ലാത്തിനും മറുപടിയുണ്ട് സംവിധായകന്‍ ജൂഡ് ആന്തണിക്ക്. സാറാസ് അബോര്‍ഷനെ പ്രോത്സാഹിപ്പിക്കുന്ന സിനിമയല്ലെന്നു പറയുന്നു ജൂഡ്. പലരും അങ്ങനെ വരുത്തിത്തീര്‍ക്കുകയാണ്.  താനൊരു വിശ്വാസിയാണ്. സ്വന്തം പേര് വരെ മാറ്റാന്‍ കാരണവും ആ വിശ്വാസമാണ്. 

സാറാസ്, വിശ്വാസം, മുന്‍കോപം, പ്രണയനൈരാശ്യം, വിവാഹം, പൊളിറ്റിക്കല്‍ കറക്ട്നസ്, വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍ ... എല്ലാത്തിനെക്കുറിച്ചും ജൂഡ് മനസ് തുറക്കുന്നു, നേരെ ചൊവ്വേയിലൂടെ. അഭിമുഖം പൂര്‍ണരൂപം കാണാം: