‘പിണറായി പറയുന്നത് അതേപടി കേള്‍ക്കാനോ..?പിബിയെ കുറച്ചുകാണരുത്’

തിരഞ്ഞെടുപ്പിനും മന്ത്രിസഭാ രൂപവല്‍ക്കരണത്തിനും ശേഷം ഇതാദ്യമായി തുറന്നുപറച്ചിലുമായി കോടിയേരി 'നേരേ ചൊവ്വേ'യില്‍. എല്ലാവര്‍ക്കും ബാധകമായ പാര്‍ട്ടിനയം നടപ്പാക്കുമ്പോള്‍ വനിതയെന്ന പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു‍. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത്. ശൈലജ ടീച്ചര്‍ ഏറ്റവും നല്ല മന്ത്രിയായിരുന്നു. പൊതു അംഗീകാരവും ലഭിച്ചു. പക്ഷേ മുന്‍മന്ത്രിസഭയിലെ ജയിച്ചുവന്ന അംഗങ്ങളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട െസക്രട്ടേറിയേറ്റ് അംഗങ്ങളുമായി 11 പേര്‍ ഉണ്ടായിരുന്നു. അവരെയെല്ലാം പരിഗണിച്ചാല്‍ പുതുതായി ഒരാള്‍ക്കേ അവസരം കിട്ടൂവെന്ന് വന്നു. പാര്‍ട്ടിയുടെ ഭാവി കണക്കിലെടുത്ത് ആര്‍ക്കും ഇളവ് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. കോടിയേരി പറയുന്നു. വിഡിയോ കാണാം