ഞാന്‍ കരയും; ഭാര്യ ചിരിക്കും: നേരേ ചൊവ്വേ രമേഷ് പിഷാരടി


ഓണക്കാലത്ത് ഓട്ടത്തിലായിരിക്കും മലയാളിയുടെ സ്വന്തം രമേഷ് പിഷാരടി. മിനി സ്ക്രീനിലായാലും സ്റ്റേജ് പ്രോഗ്രാകളിലായാലും പിഷാരടിയുണ്ടെങ്കില്‍ പ്രേക്ഷകരുണ്ടാകും എന്നുറപ്പാണ്. പക്ഷേ, ഇത്തവണ കോവിഡ് കാരണം സകലപരിപാടികളും ഇല്ലാതായി. എങ്കിലും സന്തോഷം കൈവിടില്ല. ചിരിക്കാനുള്ള കാരണങ്ങളും ചിരിപ്പിക്കാനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞുവരുന്ന കാലത്ത് മനസ് തുറന്നുചിരിക്കാനാണ് രമേഷ് പിഷാരടിക്ക് എല്ലാവരോടും പറയാനുള്ളത്. നേരേ ചൊവ്വേയില്‍ പിഷാരടി മനസ്സുതുറന്നു. ചിരിക്കപ്പുറമുള്ള രമേഷ് പിഷാരടിയെ മലയാളിക്ക് കാണാം. സലിംകുമാറിന്റെ ട്രൂപ്പ് മാനേജറായിരുന്ന സമയംതൊട്ടെ കഠിനാധ്വാനിയായിരുന്നു. ജീവിതവഴിയില്‍ വിജയത്തോടെ നില്‍ക്കുമ്പോഴും ആ കഠിനാധ്വാനത്തിനുമാത്രം മാറ്റംവന്നിട്ടില്ല. പുതിയ കാലത്ത് തമാശ പറയാന്‍ പേടിയാണെന്ന് പിഷാരടി പറയുന്നു. എന്തുപറഞ്ഞാലും വിവാദമുണ്ടാകും. രമേശ് പിഷാരടിയുടെ നേരേ ചൊവ്വേ ആദ്യാഭാഗം വിഡിയോ കാണാം.