പോളിഹൗസിൽ അലങ്കാര ചെടികളും പുഷ്പ കൃഷിയും; കേരളത്തില്‍ ആദ്യം

Naattupacha
SHARE

കേരളത്തിൽ ആദ്യമായി പോളിഹൗസിൽ അലങ്കാര ചെടികളും പുഷ്പ കൃഷിയും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു നേരിട്ട് വിപണനം നടത്തിയ ആളാണ് മൂവാറ്റുപുഴ സ്വദേശി സോജൻ വള്ളമറ്റം. 1996 മുതൽ അലങ്കാര ചെടികളും പുഷ്പ കൃഷിയും ഇദ്ദേഹത്തിൻ്റെ കാന്തല്ലൂർ ഫ്ലോറി കൾച്ചർ ഫാമിലുണ്ട് .10,000 സ്ക്വയർ മീറ്റർ പോളിഹൗസിലാണ്  നിലവിൽ കൃഷി. സീസണും ട്രെൻഡും ഡിമാൻഡും അനുസരിച്ച് ചെടികൾ മാറിമാറി കൃഷി ചെയ്തുകൊണ്ടിരിക്കും. വിപണനത്തിനായി മൂവാറ്റുപുഴയിലും എറണാകുളത്തും നഴ്സറിയും ഫ്ലവർ ഷോപ്പും  നടത്തുന്നുണ്ട് സോജൻ . നിലവിൽ അലങ്കാര ഇലച്ചെടികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പുഷ്പ കൃഷിയുടെയും അലങ്കാര ചെടികളുടെയും  കൃഷി സാധ്യതകൾ വിശദീകരിക്കുന്ന വീഡിയോ കാണാം.

MORE IN NATTUPACHA
SHOW MORE