കൂട്ടായ്മയുടെ ഹരിതലോകം; പത്തേക്കറിലെ പച്ചക്കറിപ്പാടം

Naattupacha-agri
SHARE

നാല് സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയത്  10 ഏക്കറോളം സ്ഥലത്ത് വിപുലമായ പച്ചക്കറി കൃഷിയാണ്. എറണാകുളം ഉദയംപേരൂരിൽ അധ്യാപകനായ ദിനേശിന്റെ നേതൃത്വത്തിൽ 18 ഇനം പച്ചക്കറികൾ ജൈവ രീതിയിൽ ആണ് കൃഷി ചെയ്തിരിക്കുന്നത്. പച്ചക്കറി കൃഷിയോടൊപ്പം സൂര്യകാന്തി തോട്ടവും കൂടി ഒരുക്കിയതോടെ നിരവധി ആളുകളാണ് പച്ചക്കറിത്തോട്ടം കാണാനും പച്ചക്കറികൾ വാങ്ങാനും നേരിട്ട് ഇവിടെയെത്തുന്നത്. നടൻ ശ്രീനിവാസന്റെ പ്രചോദനത്തിലാണ് ഈ കൂട്ടായ്മയുടെ പച്ചക്കറി കൃഷി.

MORE IN NATTUPACHA
SHOW MORE