അലങ്കാരമൽസ്യക്കൃഷിയിലെ നേട്ടങ്ങളുടെ കഥ; പരാജയം തുറന്നിട്ട വിജയവഴി

nattupacha-new
SHARE

കൃഷിയിൽ പരീക്ഷണങ്ങളും പുതുമകളും കൊണ്ടുവരാൻ ഏറെ ഇഷ്ടമുള്ള ഒരു കർഷകനാണ് കോഴിക്കോട് തിരുവമ്പാടിക്ക് അടുത്ത് പുലുരാംപാറ സ്വദേശി പനച്ചിക്കൽ ജോർജ്. പക്ഷേ കൃഷിയിൽ കൊണ്ടുവന്ന പരീക്ഷണങ്ങളും പുതുമകളും എല്ലാം പരാജയങ്ങളുടെ കയ്പ്പുനീർ മാത്രമാണ് ജോർജിനു സമ്മാനിച്ചത്.

പരാജയങ്ങളോടൊപ്പം  ജപ്തി നടപടികളും രോഗ ദുരിതങ്ങളും കൂടി വേട്ടയാടിയതോടെ നിലയില്ലാ കയത്തിലേക്ക് പതിച്ചതായിരുന്നു ജോർജിന്റെ കുടുംബം. എത്ര പരാജയങ്ങളും തകർച്ചകളും ഉണ്ടായാലും ഒരുനാൾ ഞാൻ വിജയിക്കും എന്ന ആത്മവിശ്വാസത്തിൻ്റെ  പേരാണ് ജോർജ് പനച്ചിക്കൽ. ഇന്ന് അലങ്കാര മത്സ്യകൃഷി മേഖലയിൽ മികച്ച വരുമാനം നേടുന്ന,  ഗൾഫ് രാജ്യങ്ങളിലേക്ക് പോലും കയറ്റുമതി ചെയ്യുന്ന കർഷകനാണ് ജോർജ്. ജോർജിൻ്റെ  ഇന്നത്തെ കാർഷിക വിജയം എത്ര വലുതാണെന്ന് മനസ്സിലാക്കണമെങ്കിൽ അതിനുമുമ്പ് ജോർജിന്റെ പരാജയ കഥകൾ കൂടി അറിയണം.

MORE IN NATTUPACHA
SHOW MORE