ചെലവ് കുറച്ച് വരുമാനം കൂട്ടാം; അനുകരണീയം ചിന്മയന്റെ കൃഷി ചിന്തകൾ

nattupacha
SHARE

അനുകരണീയമാണ് ചിന്മയന്റെ റബർകൃഷിരീതികൾ. ചെലവ് കുറച്ച് വരുമാനം കൂട്ടുക എന്ന ലളിത തന്ത്രമാണ് ഇദ്ദേഹത്തിൻറേത്. ഗുണമേന്മയുള്ള റബർ തൈ മേടിക്കുന്നതു മുതൽ തുടങ്ങും കാര്യങ്ങൾ. കൃഷി ചെലവ് കുറയ്ക്കാൻ, കൂലി ലാഭിക്കാൻ, സ്വയം പ്രവർത്തിപ്പിക്കാവുന്ന യന്ത്രങ്ങൾ  ഉപയോഗിച്ചാണ് ഇദ്ദേഹത്തിൻറെ കൃഷികളത്രയും. പ്ലാറ്റ്ഫോം വെട്ടാതെ റബർ കുഴികൾ എർത്ത് റോവർ ഉപയോഗിച്ചാണ് എടുക്കുന്നത്. തൈ നടാൻ പ്ലാറ്റ്ഫോം ഉണ്ടാക്കുന്ന രീതി ചിന്മയനില്ല. പകരം മണ്ണൊലിപ്പ് തടയാനും ജൈവപുതയായും തോട്ടപ്പയർ റബ്ബറിന് ഇടയിൽ കൃഷിചെയ്യുന്നു. കള നിയന്ത്രണവും  ആവശ്യം വരുന്നില്ല.

മരത്തിന് പൊള്ളലേൽക്കാതിരിക്കാൻ വെള്ളയടിക്കുന്നതിന് പകരം തോട്ടപ്പയർ റബറിലൂടെ കയറ്റിവിടും. ഇതിലൂടെ പരിപാലന ചെലവ് കുറയുന്നു.

ടാപ്പിങ് ഡിസംബർ മുതൽ മെയ് വരെയാണ്. ആഴ്ച്ചയിൽ രണ്ടു ദിവസം മാത്രം ടാപ്പിങ്. ഇതുമൂലം കൂലി ചെലവ് കുറയുന്നു, പട്ട മരപ്പ് ഒഴിവാകുന്നു, റബറിന്റെ ആയുസ്സ് കൂടുന്നു, മരത്തിന് വണ്ണം ലഭിക്കുന്നു, സാധാരണ ടാപ്പിങ് രീതിയേക്കാൾ ആദായം ലഭിക്കുകയും ചെയ്യുന്നു. ഷീറ്റ് അടിക്കുന്നതും  യന്ത്ര സഹായത്തോടെ ആണ്. കൃഷി രീതിയിൽ വരുത്തിയ മാറ്റവും യന്ത്രവൽക്കരണവും ചിന്മയന്റെ കൃഷിയിലെ ലാഭം ഉൽപാദനം കുറയാതെ തന്നെ ഏറെ വർദ്ധിപ്പിച്ചു.

MORE IN NATTUPACHA
SHOW MORE