ആ 12.5 ഏക്കര്‍; അന്ന് തെങ്ങ് മാത്രം; ഇന്ന് എണ്ണമറ്റ വിളകള്‍; വിജയകഥ

bhuvaneshwari
SHARE

1998ൽ ഭര്‍ത്താവ് വെങ്കിടാചലപതി എന്ന പതിമാഷ് വിരമിച്ചപ്പോഴാണ് ഭുവനേശ്വരി ടൗണിലെ വാടകവീട്ടിൽനിന്ന് എലപ്പുള്ളിയിലേക്കു താമസം മാറ്റുന്നത്. ഭർത്താവിന്റെ കുടുംബസ്വത്തായി കിട്ടിയ12.5 ഏക്കർ ഭൂമിയിൽ അന്ന്  തെങ്ങുകളല്ലാതെ മറ്റൊന്നുമില്ലായിരുന്നു. മക്കളെ  പഠിപ്പിക്കുന്നതിനും ജീവിതച്ചെലവിനും മാഷിന്റെ പെൻഷൻ മതിയാകുമോയെന്ന് ആശങ്ക. അധികവരുമാനം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന ഭുവനേശ്വരി അധികവരുമാനത്തിനായി കൃഷി തന്നെ തിരഞ്ഞെടുത്തത് സ്വാഭാവികം. വേനലിൽ വരണ്ടുണങ്ങുന്ന, അമ്ലത കൂടുതലുള്ള, കല്ല് നിറഞ്ഞ തരിശുഭൂമിയിൽ എന്തു കൃഷി? എങ്കിലും സ്ഥിരോത്സാഹത്തോട, രണ്ട് പതിറ്റാണ്ടിലേറെ നടത്തിയ കഠിനാധ്വാനവും പുത്തനാശയങ്ങൾക്കായുള്ള അന്വേഷണവുമാണ് ഭുവനേശ്വരിയെ കേരളത്തിന്റെ കർഷകശ്രീയായി മാറ്റിയത്. ആ ജീവിതകഥ വി‍ഡിയോ കാണാം: 

ഇന്ന് പ്രധാനവിളകളായി നെല്ല്, തെങ്ങ്, വാഴ, കപ്പ, മാവ്, പ്ലാവ്, മഞ്ഞൾ, എന്നിവയും ഇടവിളയായി എള്ള്, മുതിര, ചെറുപയർ, ഫലവൃക്ഷങ്ങൾ, പച്ചക്കറിയും കൃഷി ചെയ്യുന്നു. പശു, ആട്, കോഴി,ഗൂസ്, മണിതാറാവ്, പ്രാവ്, ലൗ ബേഡ്സ്, ടർക്കി എന്നിവയും കൃഷിയുടെ ഭാഗമാണ്. രണ്ടു കുളങ്ങളിലായി രണ്ടേക്കറോളം മത്സ്യക്കൃഷിയുമുണ്ട്.  പ്രകൃതിയോടിണങ്ങിയ തീവ്ര നെൽകൃഷി, വിപണിയെ വീട്ടിലെത്തിക്കുന്ന ഫാം ടൂറിസം, തരിശുഭൂമിയെ ഫലഭൂയിഷ്ഠമാക്കിയ സ്ഥിരോത്സാഹം, നൂതനകൃഷിരീതികൾക്കൊപ്പം പാരമ്പര്യശൈലിയും, ചേറിലിറങ്ങാൻ മടിക്കാത്ത അധ്വാനസംസ്കാരം,കാര്യക്ഷമത കൂട്ടുന്ന യന്ത്രവൽക്കരണം എന്നിവയാണ് ഭുവനേശ്വരിയുടെ  കൃഷിയിലെ വേറിട്ട നേട്ടങ്ങൾ. ഗ്രാമീണ കാർഷികസംസ്കാരത്തിന്റെ കരുത്ത് തെളിയിക്കുകയാണ്  പുതിയ കർഷകശ്രീ 2022.

MORE IN NATTUPACHA
SHOW MORE