Naattupacha
മട്ടുപ്പാവ് കൃഷിയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് നൂറുമേനി കൊയ്തിരിക്കുകയാണ് തിരുവനന്തപുരം അരുവിക്കര സ്വദേശികളായ ഭാസ്കരൻ നയാരും ഭാര്യ വിജയവും. പതിന‍ഞ്ച് സെന്റ് സ്്ഥലത്തും മട്ടുപ്പാവിലുമെല്ലാം നിറയെ പലവിധ പച്ചക്കറികളാണ്. അ‍ഞ്ച് വർഷം എന്ന ചുരുങ്ങിയ കാലഘട്ടം കൊണ്ട് മികച്ച വിളവെടുപ്പാണ് ഇവർക്ക് ലഭിക്കുന്നത്. വിഷരഹിത പച്ചക്കറിയെന്ന ആശയത്തിൽ നിന്നാണ് ഈ ഹരിത മാതൃക ആരംഭിച്ചത്.