മുഹമ്മദ് സലീമിന് ഇന്നും ‘മഞ്ഞളിന്റെ ശോഭ’ ; ജീവനും ജീവിതം തിരിച്ചുതന്ന മഞ്ഞൾ കൃഷി; അറിയണം ഇൗ ജീവിതം

മഞ്ഞളിന്റെ വേറിട്ട വിപണിയിടവും ഒൗഷധമൂല്യവുമുണ്ടെന്ന് ജീവിതം കൊണ്ട് തിരിച്ചറിഞ്ഞയാളാണ് തൃശൂർ സ്വദേശി മുഹമ്മദ് സലീം.  ഫർണീച്ചർ ബിസിനസിനൊപ്പം അ‍‍ഞ്ചേക്കറിൽ ഇന്ന് മഞ്ഞൾ മാത്രം കൃഷിചെയ്യുന്നു ഇൗ കർഷകൻ. അഞ്ചുവർഷം മുൻപ് ബാധിച്ച് ഗുരുതരരോഗത്തിൽ നിന്നും മുഹമ്മദ് സലീമിന്  രക്ഷ നൽകിയത് മഞ്ഞളാണ്. ഒട്ടേറെ ഒാപ്പറേഷനുകൾ നടത്തിയെങ്കിലും രോഗത്തിൽ നിന്ന് പൂർണമായും മുക്തനായില്ല. പിന്നീടാണ് മഞ്ഞളാണ് ഇൗ രോഗത്തിന് പ്രതിവിധിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് മഞ്ഞൾ മരുന്നായി ഉപയോഗിച്ചു. വൈദ്യലോകത്തെ തന്നെ അമ്പരപ്പിച്ച് മഞ്ഞൾ മുഹമ്മദ് സലീമിന് ജീവനും ജീവിതവും തിരിച്ചുനൽകി. ഒട്ടേറെ രോഗങ്ങൾക്ക് പ്രതിവിധിയാണ് മഞ്ഞളെന്ന് ജീവിതാനുഭവം കൊണ്ട് ഇൗ മനുഷ്യൻ അടിവരയിടുന്നു.