ഒന്നരസെന്റിൽ 26 ഇനം പച്ചക്കറികൾ നട്ടുപിടിപ്പിച്ച് ഒരു കർഷകൻ

ഒന്നരസെന്റിൽ വീടിനാവശ്യമായ എല്ലാ പച്ചക്കറികളും കൃഷി ചെയ്ത് വിജയം കൊയ്യുന്ന കർഷകൻ. 26 ഇനം പച്ചക്കറികളാണ് ഒന്നരസെന്റിൽ കൃഷി ചെയ്തിരിക്കുന്നത്. ചേർത്തല അരൂക്കുറ്റി സ്വദേശി നാസറാണ് ഈ കർഷകൻ. സ്വന്തം വീട്ടിൽ കൃഷി ചെയ്യുന്നതോടൊപ്പം മറ്റ് വീടുകളിലേക്കും കൃഷി രീതികൾ വ്യാപിപ്പിക്കാൻ നിതാന്തപരിശ്രമം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.  

ജൈവകൃഷിയിൽ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്ന ആശയമാണ് ഇക്കോളജിക്കൽ എൻജിനിയറിങ് അഥവാ പാരിസ്ഥിതിക എൻജിനിറിയങ്. കൃഷിയിടങ്ങളിലെ മിത്ര കീടങ്ങളെ വളർത്തുന്നതിനും ശത്രു  കീടങ്ങളെ അകറ്റാനും ഏറെ പ്രയോജനമാണ് പാരിസ്ഥിതിക എൻജിനിയറിങ്. വടകേക്കര കൃഷി ഓഫീസർ ദിവ്യ വിവരിക്കുന്നു.