ഇ.എം.എസ് അക്കാദമിയിലെ കൃഷികാഴ്ചകൾ

നാട്ടുപച്ചയിൽ ഇന്നാദ്യം തിരുവനന്തപുരം വിളപ്പിൽ ശാലയിലെ ഇ.എം.എസ് അക്കാദമിയെ കുറിച്ചാണ്. രാഷ്ട്രീയമല്ല വിഷയം കൃഷിയാണ്... വിവിധതരം കൃഷികളാണ് ഇവിടെ നടത്തിവരുന്നത്.

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഒരു കുന്നിൻപുറത്താണ് ഇ.എം.എസ് അക്കാദമി.. പ്രശാന്ത സുന്ദരമായ സ്ഥലം,  വെയിലിന് വലിയ ചൂടില്ല, വരവിന്റെ ഉദ്ദേശം കൃഷിയാണ് എന്ന് അറിഞ്ഞതും അക്കാദമിയിലെ ജീവനക്കാരും പാർട്ടിക്കാരും പിന്നെ സന്ദേഹിച്ചില്ല.. സഹകരിച്ചു ചുറ്റുംനടന്ന് എല്ലാം വിശദികരിച്ചു തന്നു. അക്കാഡമിയുടെ മാനേജരും എയ്ഡഡ് കോളേജ് അധ്യാപക സങ്കടനയുടെ മുൻകാല നേതാവുമായിരുന്ന പ്രതാപ ചന്ദ്രന്റെ വാക്കുകളിലൂടെ ഇവിടുത്തെ കൃഷികാഴ്ചകൾ അടുത്തറിയാം 

കൂടാതെ നല്ല ലാഭവും വിഷമില്ലാത്ത പച്ചക്കറിയും തരുന്ന അക്വാ പോണിക്സ് കൃഷിരീതികൾ പങ്കുവച്ച് ആലുവ മുപ്പത്തടത് ഫാം നടത്തുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ റിട്ടയേർഡ് അദ്ധ്യാപകൻ ബാബു സുന്ദറും ചേരുന്നു