നാലാമതും അധികാരത്തിൽ; ഹസീനയുടെ ബംഗ്ലാദേശ്

BANGLADESH-POLITICS-VOTE
SHARE

രക്തരൂക്ഷിതമായ തിരഞ്ഞെടുപ്പിനൊടുവില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ക്ക് ഹസീന വീണ്ടും അധികാരത്തിലേക്ക്. പ്രതിപക്ഷസഖ്യത്തെ  ബഹുദൂരം പിന്നിലാക്കിയാണ് ഹസീന നയിക്കുന്ന അവാമി ലീഗ് പാര്‍ട്ടി  ഭൂരിപക്ഷം ഉറപ്പിച്ചത്. റെക്കോര്‍ഡ് നേട്ടവുമായി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹസീന പ്രധാനമന്ത്രിപദത്തിലെത്തുന്നത്. 

ചിരവൈരികളായ രണ്ട് വനിതകള്‍ തമ്മിലുള്ള തീപാറും പോരാട്ടത്തിനായിരുന്നു ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്.  അധികാരത്തില്‍ തുടരാന്‍ ഉറച്ച് ഷെയ്ക്ക് ഹസീനയും അധികാരം പിടിച്ചെടുക്കാന്‍ കച്ചകെട്ടി ഇറങ്ങിയ മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയയും. ഒടുവില്‍ രാജ്യം ഹസീനയ്ക്ക് അനുകൂലമായി  വിധിയെഴുതി  ‘ജത്തിയ സംഘ്സദ്’(Jatiya Sangsad) എന്നറിയപ്പെടുന്ന പാര്‍ലമെന്റില്‍ 350 സീറ്റുകളാണുള്ളത്. ഇതില്‍ 50 എണ്ണം വനിതകള്‍ക്കായി മാറ്റിവച്ചതാണ്. ബാക്കി 300 സീറ്റിലേക്കാണ് തിരഞ്ഞെ‍ടുപ്പ് നടന്നത്. ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 151 സീറ്റുകള്‍. ഹസീന നയിക്കുന്ന അവാമി ലീഗ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 288 സീറ്റുകളില്‍ വിജയിച്ചത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യം േനടിയത് വെറും ഏഴ് സീറ്റ് മാത്രം.

 2014ലില്‍ ബി.എന്‍.പി പൊതുതിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു അന്ന് അവാമി ലീഗ് പാര്‍ട്ടിക്ക് ലഭിച്ചത് 234 സീറ്റുകളാണ്. ഇത്തവണ പ്രമുഖനേതാക്കളൊന്നുമില്ലാതെയാണ് ബി.എന്‍‌.പി  തിരഞ്ഞെടുപ്പങ്കത്തിനിറങ്ങിയത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനാല്‍ ഖാലിദാ സിയക്ക് തിരഞ്ഞെടുപ്പില്‍ നേരിട്ട് മല്‍സരിക്കാന്‍ സാധിച്ചില്ല. ജയിലില്‍ നിന്നാണ് അവര്‍ പാര്‍ട്ടിയെ നയിച്ചത്. ഖാലിദാ സിയയുടെ മകനും ബി.എന്‍പി പാര്‍ട്ടിയുടെ ആക്ടിങ് ചീഫുമായ താരിഖ് റഹ്മാന്‍ പിടികിട്ടാപ്പുള്ളിയായി ലണ്ടനിലാണ്. ഷെയ്ക്ക് ഹസീനയ്ക്കെതിരെ 2004ല്‍ ഗ്രനേ‍ഡ് ആക്രമണത്തിന് നേതൃത്വം കൊടുത്തു എന്നതാണ് റഹ്മാനെതിരായ കേസ്.  ബംഗ്ലദേശിലെ പ്രശ്സ്ത അഭിഭാഷകന്‍ കമാല്‍ ഹുസൈന്‍ നയിച്ച ദേശീയ ഐക്യമുന്നണിയുമായി കൈോകര്‍ത്തായിരുന്ന ബി.എന്‍പിയുടെ പോരാട്ടം. 

ജനസമ്മിതിക്കിടയിലും ജനാധിപത്യത്തെ അട്ടിമറിച്ചാണ് ഷെയ്ക്ക് ഹസീന വീണ്ടും അധികാരത്തിലെത്തിയതെന്ന ആരോപണം ശക്തമാണ്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയതാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷം. 17 പേരാണ് വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടത്.  ഫലം അംഗീകരിക്കില്ലെന്നും തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.ബംഗ്ലദേശിന്‍റെ സ്ഥാപക പ്രസിഡന്‍റ് ഷെയ്ക് മുജീബുര്‍ റഹ്മാന്‍റെ  മകള്‍ 71 കാരി ഷെയ്ഖ് ഹസീന രാജ്യത്തെ ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് നയിക്കുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ പൊതുതിരഞ്ഞെടുപ്പ്. 

രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന് എന്‍.ജി.ഒ, ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ തെക്കന്‍ ഏഷ്യാ മേധാവിയുടെ ട്വീറ്റര്‍ പോസ്റ്റാണിത്. വോട്ടെടുപ്പിലെ അട്ടിമറി, പോളിങ് ബുത്തുകളില്‍ പ്രതിപക്ഷ പാര്‍ട്ടി ഏജന്‍റുമാര്‍ക്കുള്ള വിലക്ക്, വീണ്ടും തിരഞ്ഞെടുപ്പ് നടനത്തണമെന്ന സ്ഥാനാര്‍ഥികളുടെ ഒന്നടങ്കമുള്ള ആവശ്യം . ഇതെല്ലാം സൂചിപ്പിക്കുന്നത് ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോര്‍ന്നിരിക്കുന്നു എന്നു തന്നയാണെന്ന് അവര്‍  വ്യക്തമാക്കുന്നു. ഇതിന് കൂടുതല്‍ ശക്തി പകരുന്നതായിരുന്നു തിരഞ്ഞെടുപ്പിന് പിറ്റേദിവസം പുറത്തുവന്ന പത്രവാര്‍ത്തകള്‍..

 പലയിടങ്ങളിലും വോട്ടെടുപ്പ് തുടങ്ങി ഒരുമണിക്കൂറിനുള്ളില്‍ തന്നെ ബാലറ്റ് പെട്ടി നിറഞ്ഞു.  അവാമി ലീഗ് അനുയായികള്‍ ബുത്തുകള്‍ പിടിച്ചെടുത്തപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി നിന്നു. ആറ് ലക്ഷം പൊലീസുകാരെയാണ് തിരഞ്ഞെടുപ്പ് ദിനം സുരക്ഷാമേല്‍നോട്ടത്തിന് നിയോഗിച്ചിരുന്നത്. എന്നിട്ടും സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17ആയി.  ഇന്റര്‍നെറ്റും ടെലിഫോണുമടക്കമുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല.  96 ശതമാനം വോട്ട് ഭരണകക്ഷിക്ക് എന്ന, ഏകാധിപത്യരാജ്യങ്ങളില്‍ കാണുന്ന അസാധാരണ തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്.  ബി.എന്‍.പി സഖ്യത്തിന്റെ 48 സ്ഥാനാര്‍ഥികള്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി.

പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.  തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുന്നതുപോലുള്ള സാധാരണ നടപടിക്രമങ്ങളല്ലാതെ ബിഎന്‍പിക്ക് മറ്റ് മാര്‍ഗങ്ങളില്ല. തല്‍ക്കാലം കമ്മിഷനും സര്‍ക്കാരിനൊപ്പമാണ്. ഐക്യരാഷ്ട്രസഭയും യുഎസും തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങിട്ടു ഭരണകക്ഷി. ക്രമക്കേടുകള്‍ റിപ്പോര്‍ട്് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. വര്‍ഷങ്ങളായി സംഘര്‍ഷഭരിതമായ ബംഗ്ലദേശ് രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഏകാധിപത്യ ഭരണകൂടത്തിന്‍റെ എല്ലാ രീതികളും അവലംബിച്ചു ഷെയ്ക്ക് ഹസീന സര്‍ക്കാര്‍. ഭരണകക്ഷിയുടെ അധികാരധാര്‍ഷ്ട്യത്തെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതായി ഈ തിരഞ്ഞെടുപ്പ്.

ആരോപണങ്ങള്‍ക്കിടയിലും ഷെയ്ക്ക് ഹസീനയുടെ ഭരണത്തുടര്‍ച്ചയില്‍ സന്തോഷിക്കുന്നവരും ഏറെയുണ്ട് ബംഗ്ലാദേശില്‍രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പ്രവര്‍ത്തനങ്ങളുമായി പ്രധാനമന്ത്രിക്ക് ഇനി ധൈര്യപൂര്‍വം മുന്നോട്ട്പോകാം എന്നവര്‍ പറയുന്നു. സാധാരണക്കാരുടെ കയ്യടി നേടുന്ന ജനപ്രിയ പദ്ധതികളാണ് ഷെയ്ക്ക് ഹസീനയുടെ തുറുപ്പുചീട്ട്. സമ്പദ്വ്യവ്യസസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതും ദാരി്ദ്ര്യനിര്‍മാര്‍ജനവും സര്‍ക്കാരിന്‍റെ നേട്ടങ്ങളാണ്. മ്യാന്‍മറില്‍ നിന്നുള്ള റോഹിന്‍ഡഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്നുകൊടുത്തു ഷെയ്ക്ക് ഹസീന. 

ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയില്ല. മതസാമുദായിക സംഘടനകളെയും അവാമി ലീഗ് കയ്യിലെടുത്തിട്ടുണ്ട്.  ഹെഫാസത്ത് ഇ ഇസ്ലാം പോലെ പ്രബല സമുദായസംഘടനകള്‍ ഭരണകക്ഷിക്ക് പിന്തുണയേകുന്നു.  നാല് തവണ ബംഗ്ലാദേശ് ഭരിച്ച ഹസീന തുടര്‍ച്ചയായ മൂന്നാംവട്ടമാണ് അധികാരത്തിലെത്തയതോടെ  തെക്കന്‍ ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറിയിരിക്കുയാണ്. 1991 മുതല്‍ തുടരുന്ന ഇരുകക്ഷി ഭരണമെന്നതില്‍ നിന്ന്   ഏകകക്ഷി ഭരണമെന്നതിലേക്കാണ് ബംഗ്ലദേശ് നീങ്ങുന്നതെന്ന പ്രതീതിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പു ഫലം നല്‍കുന്നത്. ഭരണപ്രതിപ്പക്ഷങ്ങള്‍ക്കിടയില്‍ ഒരു സമവായത്തിനുള്ള സാധ്യത തല്‍ക്കാലമില്ല. 

4000 കിലോമീറ്റര്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയുടെ കിഴക്കന്‍ നയത്തിന് ബലം നല്‍കുന്നതാണ് ഹസീനയുട വിജയം. മേഖലയിലെ ചൈനീസ് സ്വാധീനം നിയന്ത്രിക്കാന്‍ ഹസീന ഭരണകൂടത്തിന് സാധിക്കുന്നുണ്ട്. ഇസ്ലാമ്ക തീവ്രവാദത്തെ മുളയിലെ നുള്ളുന്നതചില്‍ ജാഗ്രത പുലര്ഡത്തുന്ന നേതാവാണ് ഷെയ്ക്ക് ഹസീന. ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ കാലങ്ങളായി തുടരുന്ന തുടരുന്ന തീസ്താ നദീജല തര്‍ക്കത്തിന് രമ്യമായ പരിഹാരം കാണാനും ഹസീനഭരണകൂടത്തിന്റെ  അധികാരത്തുടര്‍ച്ച സഹായകരമാകും.

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.