മതത്തിനുമുകളില്‍ ജനാധിപത്യം: അയര്‍ലന്‍ഡ് ജയിച്ചു

സ്ത്രീയുടെ ജീവിക്കാനുള്ള അവകാശത്തിന് വെല്ലുവിളിയായിരുന്ന കാടന്‍നിയമത്തിന് അന്ത്യം കുറിക്കാനൊരുങ്ങി അയര്‍ലന്‍ഡ്. ഗര്‍ഭച്ഛിദ്രകാര്യത്തില്‍ കടുത്ത നിലപാട് വേണ്ടെന്ന് ജനഹിതപരിശോധന പറഞ്ഞതോടെ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുകയാണ് ഈ കത്തോലിക്ക രാജ്യം. ഇന്ത്യക്കാരിയായ  ഡോ. സവിത ഹാലപ്പനാവറുടെ അകാലമൃത്യുവാണ് അയര്‍ലന്‍ഡിനെ മാറ്റി ചിന്തിപ്പിച്ചത്.

ഡോ.സവിത ഹാലപ്പനാവര്‍.    അയർലൻഡിൽ ഡന്റിസ്‌റ്റായി ജോലിചെയ്‌തിരുന്ന സവിത    2012 ഒക്‌ടോബർ 28ന് മുപ്പത്തിയൊന്നാം വയസില്‍  ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചു. ഗർഭം അലസിയിട്ടും ഗർഭച്‌ഛിദ്രം നടത്താൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതിനാൽ വിഷാംശം രക്‌തത്തിൽ കലർന്നായിരുന്നു ഡോ.സവിതയുടെ മരണം. 17 ആഴ്‌ച ഗർഭിണിയായിരുന്ന ഇവർ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നു ഗർഭച്‌ഛിദ്രം ആവശ്യപ്പെട്ടെങ്കിലും നിയമം അനുവദിക്കുന്നില്ലെന്ന പേരിൽ ആശുപത്രി അധികൃതർ അതു നിഷേധിക്കുകയായിരുന്നു. ഗർഭസ്‌ഥശിശുവിന്റെ ഹൃദയമിടിപ്പു നിലച്ചിട്ടില്ലാത്തതിനാൽ  കത്തോലിക്ക    രാജ്യത്തെ നിയമപ്രകാരം ഗർഭച്‌ഛിദ്രം അനുവദിക്കാനാവി ല്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. 

ജീവന്‍ അപകടത്തിലാവുന്ന ഘട്ടത്തില്‍   വന്‍തുക മുടക്കി വിദേശരാജ്യങ്ങളില്‍പ്പോയി ഗര്‍ഭച്ഛിദ്രം നടത്തേണ്ടിയിരുന്നു ഐറിഷ് സ്ത്രീകള്‍ക്ക്. സവിതയുടെ മരണത്തെത്തുടര്‍ന്ന് ഗര്‍ഭച്ഛിദ്രനിയമം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ജനരോഷമിരമ്പി. ഒടുവില്‍ 2013 ഒാഗസ്റ്റില്‍ അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാൽ ഗർഭച്‌ഛിദ്രം അനുവദിക്കുന്ന നിയമത്തിൽ അയർലൻഡ് പ്രസിഡന്റ് ഒപ്പുവച്ചു. പക്ഷേ മനുഷ്യാവകാശപ്രവര്‍ത്തകര്‍ തൃപ്തരായില്ല. ഗര്‍ഭച്ഛിദ്ര നിയമങ്ങളില്‍ സമ്പൂര്‍ണപൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം തുടര്‍ന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യത്ത് നിയമഭേദഗതി സംബന്ധിച്ച ചേരിതിരിവ് ശക്തമായതോടെ സര്‍ക്കാര്‍ ജനഹിത പരിശോധന പ്രഖ്യാപിച്ചു. ഒരു പൊതുതിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുംവിധം വാശിയേറിയ പ്രചാരണമാണ് ഇരുകൂട്ടരും നടത്തിയത്. 

ഭ്രൂണത്തിനും മാതാവിന് തുല്യ അവകാശങ്ങള്‍ നല്‍കുന്ന 1983ലെ ഭരണഘടനാ ഭേദതഗതി എടുത്തുകളയണോ എ ന്നതായിരുന്നു ചോദ്യം. ഭ്രൂണത്തിന്‍റെ അവകാശങ്ങള്‍ സംബന്ധിച്ച വിപുലമായ ചര്‍ച്ചകള്‍ക്ക് പ്രചാരണവേദികള്‍ സാക്ഷ്യംവഹിച്ചു. മനുഷ്യന്‍ എന്ന നിലയില്‍ ഭ‌്രൂണത്തെ കാണേണ്ടത് ഏതുഘട്ടത്തിലാണ് ? ജീവിതം തുടങ്ങുന്നത് ഏത് സമയത്താണ് ? മാനഭംഗത്തിനിരയായി ഗര്‍ഭിണിയാകുന്ന സ്ത്രീ ആ ഭ്രൂണത്തെ ചുമക്കണം എന്ന് നിഷ്കര്‍ഷിക്കുന്നതിന്‍റെ യുക്തിയെന്താണ് തുടങ്ങി നിരവധി ചോദ്യങ്ങള്‍. വനിതാവിമോചന പ്രവര്‍ത്തകര്‍ ഒരു വശത്തും കത്തോലിക്ക സഭ മറുവശത്തുമായി ആയിരുന്നു മുഖ്യപോരാട്ടം. ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് അവകാശപ്പെടുന്ന ഫ്ലെക്സുകള്‍ നഗരവീഥികളില്‍ നിറഞ്ഞു. അയര്‍ലണ്ടിന്‍റെ കത്തോലിക്ക പാരമ്പര്യം ഇല്ലാതാകുമെന്നായിരുന്നു മറ്റൊരു വാദംം. സ്ത്രീയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് പോരാട്ടമെന്ന് യെസ് പ്രചാരകര്‍ നിലപാടെടുത്തു. ഒടുവില്‍ ജനഹിത പരിശോധന ഫലം പുറത്തുവന്നു. ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് 66 ശതമാനം ജനങ്ങള്‍ വിധിയെഴുതി. 

യാഥാസ്ഥിതിക കത്തോലിക്ക വിശ്വാസപ്രമാണങ്ങള്‍വച്ചുപുലര്‍ത്തിയിരുന്ന     അയര്‍ലന്‍ഡ് സമീപകാലത്ത് വിപ്ലവകരമായ പലമാറ്റങ്ങള്‍ക്കും വേദിയായി. സ്വവര്‍ഗവിവാഹം നിയമപരമാക്കി എന്നു മാത്രമല്ല സ്വവര്‍ഗാനുരാഗിയെ പ്രധാനമന്ത്രിയുമാക്കി. പക്ഷേ ഇതെല്ലാം പരമ്പരാഗത ഐറിഷ് മൂല്യങ്ങള്‍ ഇല്ലാതാക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. 

അയര്‍ലന്‍ഡിലെ പുതുതലമുറയിലും ഗര്‍ഭച്ഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന നല്ല ശതമാനം ആളുകളുണ്ട്. ഇതിന്‍റെ പ്രധാനകാരണം ലൈംഗികതയിലും അനുബന്ധവിഷയങ്ങളിലും കത്തോലിക്ക സഭ പുലര്‍ത്തുന്ന സമീപനവും സഭയുടെ സ്വാധീനവുമാണ്. ജനഹിത പരിശോധനയില്‍ അനുകൂല നിലപാട് എടുത്താല്‍ വിശുദ്ധകുര്‍ബാനസ്വീകരണത്തില്‍ നിന്ന് മുടക്കുമെന്ന് പുരോഹിതര്‍ ഭീഷണിപ്പെടുത്തിയതായി ചിലര്‍ വെളിപ്പെടുത്തി. സഭയ്ക്ക് ഗര്‍ഭച്ചിദ്രം പാപമാണ്, അത് മനുഷ്യജീവനെ ഇല്ലാതാക്കലാണ്. പക്ഷേ ഭ്രൂണത്തെ സംരക്ഷിക്കാന്‍ മാതാവിന്‍റെ ജീവന്‍ ബലികഴിക്കേണഅടി വരുന്ന സാഹചര്യത്തെക്കുറിച്ച് സഭ മൗനം പാലിക്കുന്നു. SOT സ്ത്രീകളുടെ അവകാശങ്ങളോട് പൊതുവെ നിഷേധാത്മക നിലപാടാണ് കത്തോലിക്ക സഭ സ്വീകരിക്കുന്നതെന്ന വിമര്‍ശനവുമുണ്ട്. അവിവാഹതരായ നൂറുകണക്കിന് അമ്മമാര്‍ ജീവിതം വഴിമുട്ടി ആശ്രയകേന്ദ്രങ്ങളില്‍ കഴിയേണ്ടി വന്നത് സഭയുടെ കടുംപിടുത്തം മൂലമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ജനഹിതപരിശോധനഫലം കത്തോലിക്ക സഭയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് യെസ് പ്രചാരകര്‍ അഭിപ്രായപ്പെടട്ു. കത്തോലിക്ക സഭ തങ്ങളുടെ നിലപാചുകളുടെ സ്വീകാര്യത സംബന്ധിച്ച് ആത്മവിമര്‍ശനത്തിന് തയാറാകണമെന്നും ഇവര്‍ പറയുന്നു. ഗര്‍ഭച്ഛിദ്ര നിയമം കര്‍ശനമാക്കിയ 1980കളില്‍ 80 മുതല്‍ 90 ശതമാനം വരെ ഐര്‍ലന്‍ഡുകാര്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് മുടക്കം വരുത്തിുയിരുന്നില്ല. എന്നാല്‍ ഇപ്പോഴത് 20 ശതമാനം മാത്രമാണ്.  

80 കളില്‍ വിവാഹമോചനവും ഗര്‍ഭച്ഛിദ്രവും സംബന്ധിച്ച രണ്ട് ജനഹിത പരിശോധനകള്‍ പരാജയപ്പെടുത്തിയത് സഭയുടെ സ്വാധീനമായിരുന്നു. എന്നാല്‍ സൗജന്യവിദ്യാഭ്യാസവും ടെലിവിഷന്‍റെ കടന്നുവരുമെല്ലാം ഐറിഷ് ജനതയുടെ ചിന്താധാരകളെ സ്വാധീനിച്ചു. നിലപാടുകളിലെ കാര്‍ക്കശ്യം മാത്രമല്ല പുരോഹിതര്‍ക്കെതിരായ ബാലപീഡന പരാതികളും സഭയുടെ ജനപ്രീതി കുറയ്ക്കുന്നതിന് കാരണമായി. യാഥാസ്ഥിതിക കത്തോലിക്ക നിലപാടുകളില്‍ ഉൗന്നിയ രാജ്യമായി അയര്‍ലന്‍ഡ് എല്ലാക്കാലവും നിലനില്‍ക്കും എന്ന സ്വപ്നംകൂടിയാണ് ഗര്‍ഭച്ഛിദ്രം സംബന്ധിച്ച ജനഹിതപരിശോധനയിലൂടെ ഇല്ലാതായത്. ആര്‍ച്ച് ബിഷപ്പ് ഡയര്‍മൂഡ് മാര്‍ട്ടിന്‍ തന്‍റെ കത്തോലിക്ക സഭാനന്തര ഐര്‍ലന്‍ഡ് എന്ന പുസ്തകത്തില്‍ സഭയുടെ ഇടിയുന്ന സ്വാധീനത്തിന്‍റെ ചിത്രം വരച്ചിടുന്നുണ്ട്. ഐര്‍ലന്‍ഡ് പൂര്‍ണമായും കത്തോലിക്ക രാജ്യമല്ലാതാകും എന്നല്ല മറിച്ച് സഭയോടുള്ള അംഗങ്ങളുടെ വിധേയത്വത്തിലും മനോഭാവത്തിലും മാറ്റം വരുന്നു എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ജനനം, വിവാഹം , മരണം എന്നുവേണ്ട ശരാശരി ഐറിഷ് പൗരന്‍റെ ജീവിത്തിലെ പ്രധാനഘട്ടങ്ങളെല്ലാം ഇപ്പോഴും സഭാ ആചാരങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് ക

ിടക്കുന്നത്. എന്നാല്‍ ലൈംഗികതയും പ്രത്യുത്പ്പാദനവും പോലെ വ്യക്തിയുടെ തികച്ചും സ്വകാര്യമായ വിഷയങ്ങളില്‍ സഭയുടെ ഇടപെടലിനോട് വിയോജിപ്പുള്ളവരാണ് പുതുതലമുറ. പക്ഷെ അപ്പോഴും യൂറോപ്പിലാകെയുള്ള മതനിരപേക്ഷതയുടെ സംസ്കാരം ഐര്‍ലന്‍ഡിലെത്താന്‍ ഇനിയും കാലമേറെയെടുക്കും.