ഇനി വിദേശത്ത് തൊഴില്‍ തട്ടിപ്പിന് ഇരയാവേണ്ട; അറിയാം ഒഡേപെക്കിനെക്കുറിച്ച്

gtw
SHARE

വിദേശത്തൊരു ജോലി ഇന്ന് നാട്ടിലെ ഒട്ടുമിക്കവരുടെയും സ്വപ്നമാണ്. അതിനുള്ള ശ്രമത്തിനിടെ,, വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളുടെ തട്ടിപ്പിന് ഇരയാവുന്നവരാണ് ഏറെയും. ഗൾഫിൽ മാത്രം കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ,, അത്തരം തട്ടിപ്പിന് ഇരയായ ഉദ്യോഗർഥികൾ അനവധിയാണ്.  തൊഴിൽ വകുപ്പിന് കീഴിൽ വിദേശത്തേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന സർക്കാ‍ർ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്ന അറിവില്ലായ്മയാണ് പലപ്പോഴും ഇത്തരം തട്ടിപ്പിലേക്ക് ഉദ്യോഗാർഥികളെ നയിക്കുന്നത്. ഒഡേപെക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം. 

ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയ മലയാളികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് തൊഴിൽ വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ്  എംപ്ലോയിമെന്റ് പ്രമോഷൻ കൺസൾട്ടന്റ് അഥവാ ഒഡേപെക് ശ്രമിക്കുന്നത്. വിദേശത്ത് ഏതുതരം ജോലി ആഗ്രഹിക്കുന്നവർക്കും ഒഡേപെക്കിനെ സമീപിക്കാം.  സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ് റിക്രൂട്ട്മെന്റുകൾ ഏറെയും നടക്കുന്നത് എന്നത് കൊണ്ട് തന്നെ ഉദ്യോഗാർഥികൾക്ക് ജോലിയേയും ശമ്പളത്തെയും കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

വിദേശത്തെ കമ്പനികൾ വേക്കൻസികൾ ഒഡേപെക്കിനെ അറിയിക്കുയാണ് ചെയ്യുന്നത്. റജിസ്റ്റർ ചെയ്തവരിൽ നിന്ന് വേണ്ട യോഗ്യതയുള്ളവരെ കമ്പനി പ്രതിനിധികളെത്തി ഇന്റർവ്യൂ ചെയ്യും. തിരഞ്ഞെടുക്കപ്പെട്ടവരെ ഭാഷയുള്ളപ്പെടെ പഠിപ്പിച്ച് ജോലിക്ക് പരിപൂർണായി പ്രാപ്തരാക്കിയാണ് അയക്കുന്നത്. ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവും വഹിക്കുന്നത് ഒഡേപെക് നേരിട്ടാണ്. ജോലിക്ക് മാത്രമല്ല വിദേശത്ത് പ്രഫഷ്ണൽ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒഡേപെക്കിനെ സമീപിക്കാം. സൗദിയിലേക്കാണ് ഏറ്റവും അധികം പേരെ ഒ‍ഡേപെക് വഴി ജോലിക്ക് അയച്ചത്. തൊട്ടുപിന്നിൽ യുഎഇയാണ്. യുകെ,, ബെൽജിയം തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. 1977ൽ  തുടങ്ങിയതാണെങ്കിലും ഒഡേപെക്ക് വഴി റിക്രൂട്ട് ചെയ്തവരുടെ എണ്ണം നന്നേ കുറവാണ്. അതിന് പലകാരണങ്ങളുണ്ടെന്നും പറയുന്നു അനൂപ്. മറ്റ് ഏജൻസികള സമീപിച്ച് നാട്ടിൽ തൊഴിൽ തട്ടിപ്പിന് ഇരയാകുന്നവരെ സഹായിക്കാൻ ഒഡേപെക്കിന് കഴിയില്ലെന്നും അനൂപ് വ്യക്തമാക്കി. ഓഡേപെക്കിന്റെ വെബ് സൈറ്റ് വഴി റജിസ്ട്രർ ചെയ്യുന്നവരെയാണ് ജോലികൾക്കായ് പരിഗണിക്കുന്നത്. ആരോഗ്യരംഗത്ത് പ്രത്യേകിച്ച് നഴ്സുമാർക്കാണ് വിദേശത്ത് ഏറ്റവും ഡിമാൻഡ്. നിലവിൽ ബെൽജിയത്ത് ജോലി കിട്ടിയ 51 നഴ്സുമാർക്ക് ഭാഷാ പരിശീലനം തുടങ്ങാനിരിക്കെയാണ് ഒഡേപെക്. ടെക്നീഷ്യൻസിനാണ് പിന്നെ ആവശ്യക്കാരെന്നും പറയുന്നു അനൂപ്. ഈ സാമ്പത്തിക വർഷം ഇനി ആയിരം പേ‍ർക്ക് വിദേശത്ത് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്നും ഒഡേപെക് വ്യക്തമാക്കി.   

MORE IN GULF THIS WEEK
SHOW MORE