സ്വാതന്ത്രദിനം ആഘോഷിച്ച് പ്രവാസലോകം; നിറംപകർന്ന് വേറിട്ട കലാപരിപാടികള്‍

Gulf-This--Week-
SHARE

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ച് പ്രവാസലോകം. എല്ലാ ജിസിസി രാജ്യങ്ങളിലും ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങളിൽ ദേശീയപതാക ഉയർത്തി. വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം. പ്രവാസിസംഘടനകളും നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങൾ നടന്നു.

യുഎഇ, സൗദി, ഒമാൻ, ബഹ്റൈൻ തുടങ്ങി - വിവിധ ഗൾഫ് രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളിൽ രാവിലെ തന്നെ ആഘോഷപരിപാടികൾ തുടങ്ങി. അതത് രാജ്യങ്ങളിലെ എംബസികളിൽ ഇന്ത്യൻ അംബാസഡർമാരും കോൺസുലേറ്റുകളിൽ കോൺസൽ ജനറൽമാരും പതാക ഉയർത്തി. അബുദാബി ഇന്ത്യൻ എംബസിയിൽ അംബാസഡർ സഞ്ജയ് സുധീറിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ദേശീയപാതക ഉയർത്തിയതിന് പിന്നാലെ വിവിധ കലാപരിപാടികളും അരങ്ങേറി.

ദുബായിൽ ആക്ടിംഗ് കോൺസൽ ജനറൽ  രാംകുമാർ തങ്കരാജ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ദേശഭക്തിഗാനവും നൃത്തവും ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറ്റി ആഘോഷങ്ങൾക്ക് നിറംപകർന്ന് കളരിപ്പയറ്റും വേദിയിൽ അവതരിപ്പിച്ചു ദുബായിലെ വേനൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾ വരച്ച സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രം സ്വാതന്ത്രദിനത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ വേറിട്ട കാഴ്ചയായി ചിത്രകാരൻ സിജിൻ ഗോപിനാഥന്റെ നേതൃത്വത്തിലായിരുന്നു 126 കുട്ടികൾ ചേർന്ന് ഈ ചിത്രമൊരുക്കിയത് സൗദി റിയാദിലെ ഇന്ത്യന്‍ എംബസിയിൽ അംബാസിഡര്‍ സുഹേൽ അജാസ് ഖാനും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും പതാക ഉയർത്തി. മസ്കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ  ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയർത്തി.  

ദോഹയിലെ ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍  ഇന്ത്യന്‍ സ്ഥാനപതി വിപുലും    കുവൈത്ത്  ഇന്ത്യൻ എംബസിയിൽ സ്ഥാനപതി ഡോ.ആദർശ് സ്വൈകയും ദേശീയപാതക ഉയർത്തി,, ആഘോഷങ്ങൾക്ക് തുടക്കമിട്ടു.  

ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ  സ്ഥാനപതി വിനോദ് ജേക്കബ് പതാക ഉയർത്തി. മനാമയിൽ ഇന്ത്യൻ നാവികസേന ദേശീയപതാകയുയർത്തി ആഘോഷങ്ങളുടെ ഭാഗമായി. ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ദീപക്കിലുമായിട്ടായിരുന്നു ആഘോഷ ദുബായിൽ ബൈക്ക് റൈഡേഴ്സിന്റെ കൂട്ടായ്മയായ ബ്ലൂ ഒറിക്സ് റൈഡേഴ്സ്  30 കിലോമീറ്റർ ബൈക്ക് ഓടിച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. 35 പേർ പങ്കെടുത്തു. ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ, പ്രവാസി കൂട്ടായ്മകൾ, അസോസിയേഷനുകൾ തുടങ്ങിയവും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

MORE IN GULF THIS WEEK
SHOW MORE