ജാൻ റൂസ് നടന്ന കയറിയത് ലോക റെക്കോർഡിലേക്ക്; ഖത്തറില്‍ പിറന്നത് പുതു ചരിത്രം

gulfthisweek
SHARE

സവിശേഷമായൊരു ലോകറെക്കോർഡിന് കഴിഞ്ഞ ആഴ്ച ഖത്തർ വേദിയായി. ലോകത്തിലെ ഏറ്റവും നീളമേറിയ എൽഇഡി സ്ലാക്‌ലൈൻ പൂർത്തിയാക്കിയ വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി റെഡ് ബുൾ താരം ജാൻ റൂസ്. ഖത്തറിലെ പ്രശസ്തമായ ലുസൈല്‍ സിറ്റിയിലെ കത്താറ ടവറുകള്‍ക്കിടയിലെ സ്ലാക്ക്‌ലൈനിലൂടെ നടന്നാണ് ജാന്‍ റൂസ്  ചരിത്രം കുറിച്ചത്.

 ഭൂമിയിൽ നിന്ന് 185 മീറ്റർ ഉയരത്തിൽ ഇരട്ട ടവറുകളുടെ രണ്ട് അറ്റങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച കയറിലൂടെ നടന്നാണ്  ജാൻ റൂസ് ലോക റെക്കോർഡ്  കുറിച്ചത്. വെറും രണ്ടര  സെന്റിമീറ്റർ മാത്രം കനമുള്ള കയറിലൂടെയാണ് റൂസ്,,  150 മീറ്റർ ദൂരം അനായാസം നടന്നത്.  

ഒപ്പം ചേര്‍ത്ത എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചത്തിലുമായിരുന്നു ആ സാഹസിക നടത്തം.

കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തിപിടിച്ചും കാലുകൾ തമ്മിൽ  കോർത്ത് കയറിൽ ഇങ്ങനെ തലകീഴായി കിടന്നുമൊക്കെയായിരുന്നു റൂസ് നടത്തം പൂർത്തിയാക്കിയത്.  എന്നാൽ കാണുന്നത്ര അനായമായിരുന്നില്ല നടത്തമെന്ന് റൂസ് ഖത്തറിൽ നേരത്തെയെത്തി ചിട്ടയായി പരിശീലനം നടത്തിയാണ് റൂസ് ഈ സാഹസിക യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ടത്. കത്താറ ഹോസ്പിറ്റാലിറ്റിയുടേതാണ് ഇരട്ട ടവർ. ടവറിന്റെ രണ്ട് അറ്റങ്ങളിലുള്ള നക്ഷത്ര ഹോട്ടലുകളായ റാഫ്ള്‍സിനും ഫെയര്‍മൗണ്ട് ദോഹക്കുമിടയിലായിരുന്നു നടത്തം.   ലുസൈൽ സിറ്റിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വാസ്തുവിദ്യാ വിസ്മയങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയതായി ചേർക്കപ്പെട്ടതും അറബിക്കടലിന്റെ പശ്ചാത്തലത്തിൽ ഒരു വ്യതിരിക്തമായ സിലൗറ്റ് സൃഷ്ടിക്കുന്നതുമാണ് ടവറുകൾ.

ഇതുവരെ നടന്നതിൽവച്ച് ഏറ്റവും നീളം കൂടിയതല്ലെങ്കിലും ഏറ്റവും പ്രയാസമേറിയതായിരുന്നു ഇതെന്നും റൂസ് വ്യക്തമാക്കി ഖത്തറിൽ ചരിത്രകുറിക്കാനായതിന്റെ സന്തോഷവും മുപ്പത്തൊന്നുകാരനായ റൂസ് പങ്കുവച്ചു എസ്‌തോണിയൻ ദേശീയ താരമായ ജാൻ റൂസ് മൂന്ന് തവണ സ്ലാക്ക് ലൈൻ ലോക ചാംപ്യൻപട്ടം സ്വന്തമാക്കിയിട്ടുണ്ട്.  2021 ൽ ബോസ്‌നിയയിൽ  100 മീറ്റർ ഉയരത്തിൽ അക്രോബാറ്റിക് പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. 2022 ൽ കസാക്കിസ്ഥാനിലെ 2  100 മീറ്റർ ഉയരത്തിൽ അക്രോബാറ്റിക് പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. 2022 ൽ കസാക്കിസ്ഥാനിലെ രണ്ചു‌  പർവതങ്ങൾക്കിടയിൽ 500 മീറ്റർ നീളത്തിലാണ് സ്ലാക്ക്‌ലൈൻ നടത്തം പൂർത്തിയാക്കിയത്. ഖത്തർ ടൂറിസത്തിന്റെ ആഗോള ഇവന്റുകളുടെ കലണ്ടർ പ്രമോഷന്റെ ഭാഗമായാണ് സ്ലാക്ക് ലൈൻ നടത്തം സംഘടിപ്പിച്ചത്.  വിസിറ്റ് ഖത്തറുമായി ചേര്‍ന്നായിരുന്നു അഭ്യാസപ്രക‍ടനം. ഖത്തർ മോട്ടോജിപി, എഎഫ്‌സി ഏഷ്യൻ കപ്പ്, ഖത്തർ ഫോർമുല 1 ഗ്രാൻ പ്രീ, ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ എന്നിവയുൾപ്പെടെ വർഷം മുഴുവനും അസാധാരണമായ കായികാനുഭവങ്ങളാണ് ഖത്തറിലെ സന്ദർശകരെ കാത്തിരിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE