ആഢംബര വാഹനങ്ങള്‍ക്കിടെ മലയാളിയുടെ ഓട്ടോറിക്ഷ; ദുബായ് നിരത്തിലെ കൗതുകം

gulf
SHARE

ആഢംബര വാഹനങ്ങളുടെ ഈറ്റില്ലമായ ദുബായിലെ ഓട്ടോറിക്ഷ കാഴ്ചയിലേക്കാണ് ആദ്യം. നാട്ടുകാരിൽ കൗതുകമുണർത്തി ഓട്ടോയുമായി നഗരത്തിലൂടെ ചീറി പായുന്നത് ഒരു മലയാളിയാണ്. തൃശൂർക്കാരൻ ജുലാഷ്‌  ബഷീർ. ജുലാഷിന്റെ ഓട്ടോ വിശേഷങ്ങളിലേക്ക്

ജുലാഷ് ബഷീ‍ർ, തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി. ദുബായിലെത്തിയിട്ട് പതിനഞ്ച് വർഷത്തോളമായി. ഇന്ന് ഈ നഗരത്തിലെ അപൂർവ കാഴ്ചയാണ് ജുലാഷ്. അതിന്റെ കാരണമാണ് ഇക്കാണുന്ന ഓട്ടോറിക്ഷ. വെള്ള അപേ ക്ലാസിനോ ഓട്ടോറിക്ഷയിൽ ജുലാഷ് ഇങ്ങനെ ചീറി പായുമ്പോൾ,, കാണുന്നവരെല്ലാം നോക്കി നിൽക്കും. നാടിന്റെ ഓർമകളാണ് പലർക്കും ഈ വാഹനം. ദുബായിൽ ഓട്ടോ സ്വന്തമാക്കിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടാണെന്ന് പറയുന്നു ജുലാഷ്.

മുചക്രം വാഹനം ദുബായ് അത്ര പരിചിതമല്ല. കടമ്പകൾ ഏറെയുണ്ടായിരുന്നെങ്കിലും റജിസ്ട്രേഷൻ ഉൾപ്പെടെ പൂർത്തിയാക്കാൻ വേണ്ടിവന്നത് മൂന്നുമാസം മാത്രം. കാറിന് ബാധകമായ എല്ലാ നിയമങ്ങളും ഓട്ടോറിക്ഷയ്ക്കും ബാധകമാണ്. എന്നാൽ ഇതോടിക്കണമെങ്കിൽ കാർ ഡ്രൈവിങ് ലൈസൻസ് പോര.   ദുബായിൽ റജിസ്റ്റേർഡ് ഓട്ടോറിക്ഷയുള്ള ഏകവ്യക്തിയും മലയാളിയുമാണ് ജുലാഷ്. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് യാത്ര ചെയ്യാം ഇതിൽ. സ്പീക്കറിൽ പാട്ടൊക്കെവച്ച് ആസ്വാദിച്ചാണ് യാത്ര

റൂഫ് ഊരിമാറ്റിയാൽ ഓട്ടോ വേറെയൊരു ലുക്കാണ് വണ്ടിക്ക്. ആകാശം കണ്ട്, കാറ്റ് കൊണ്ട് ഇങ്ങനെ യാത്ര ചെയ്യാം. പക്ഷെ എവിടെയെങ്കിലും നിർത്തിയിട്ട് ഏറെനേരം മാറി നിൽക്കാനുള്ള ധൈരമില്ല ജുലാഷിന്. 90 കിലോമീറ്റർ സ്പീഡിൽ വേഗത്തിൽ ഓടിക്കാമെന്നതിനാൽ ദുബായിലെ എല്ലാ പ്രധാന നിരത്തുകളിലും ഓട്ടോയുമായി യാത്ര ചെയ്യാം. സ്വപ്നം വാഹനം സ്വന്തമാക്കാൻ ചില്ലറ തുകയൊന്നുമല്ല ചെലവഴിച്ചത്. എല്ലാ പിന്തുണയുമായി വീട്ടുകാരും ഒപ്പമുണ്ടെന്ന് പറയുന്നു ജുലാഷ്.   ദുബായിലിപ്പോൾ ചൂട് കാലമായതിനാൽ ഓട്ടോയുമായി നിരത്തിലുറങ്ങുന്നത് പ്രയാസമാണ്. ശൈത്യകാലത്തിനായുള്ള കാത്തിരിപ്പിലാണ് ജുലാഷും കുടുംബവും  

------------------

യുഎഇയുടെ വ്യോമയാന ചരിത്ര പറയുന്ന മ്യൂസിയാണ് ഷാർജയിലെ അൽ മഹ്താ എയർപോർട്ട് മ്യൂസിയം. ആദ്യ വിമാനം വന്നിറങ്ങിയത് മുതൽ ഗൾഫ് ഏവിയേഷനും ഗൾഫ് എയറും രൂപംകൊണ്ടതും ഷാർജയിൽ പുതിയ രാജ്യാന്തരവിമാനത്താവളമെത്തിയതും  എയർ അറേബ്യയുടെ തുടക്കവുമെല്ലാം ഇവിടെ എത്തിയാൽ അറിയാം. പഴയ വിമാനത്താവളം 2000 ലാണ് , മ്യൂസിയമാക്കി മാറ്റിയത്. സമീപത്ത്പൂ ന്തോട്ടമുൾപ്പെടെയുള്ള പുതിയ കെട്ടിടം കൂടി നിർമിച്ചാണ് മ്യൂസിയം പണി പൂർത്തിയാക്കിയത്

---------------------

മൂന്നുമണിക്കൂറിനകം 40 പുസ്തകങ്ങൾ വായിച്ചെന്ന റെക്കോർഡ് സ്വന്തമാക്കി ആറുവയസുകാരൻ.  ഷാർജ എമിറേറ്റ്‌സ് നാഷണൽ സ്കൂളിലെ ഒന്നാംക്ലാസ്സുകാരനായ ജെർമിയ തോമസ് റോയലാണ് നിർത്താതെ പുസ്തകങ്ങൾ വായിച്ച് സ്വന്തം പേരിൽ റെക്കോർഡുകൾ എഴുതി ചേർത്തത്.

കെ.ജി. ക്ലാസിൽ പഠിക്കുമ്പോൾ സമ്മാനമായി കിട്ടിയ പുസ്തകളിലൂടെയാണ് വായനയുടെ ലോകവുമായി ജെർമിയ തോമസ് റോയലെന്ന ഈ കൊച്ചുമിടുക്കൻ ചങ്ങാത്തം കൂടുന്നത്.

മടുപ്പില്ലാതെ മണിക്കൂറോളം വായനയുമായി ഇരിക്കുന്നത് കണ്ടതോടെയാണ് അത് ചിത്രീകരിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. തുടർച്ചയായി മൂന്ന് മണിക്കൂർ നാല് മിനിറ്റ് നേരം കൊണ്ട് 40 പുസ്തകങ്ങൾ വായിച്ച് തീർത്തതോടെ റെക്കോർഡുകളുടെ  നീണ്ടനിരയാണ് ജെർമിയയെ തേടിയെത്തി.. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോ‍ർഡ് എന്നിവയ്ക്കൊപ്പം ഷാർജ ബുക്ക് അതോറിറ്റിയുടെ അനുമോദനപത്രവും ഇന്ന് ജെർമിയയ്ക്ക് സ്വന്തം. ചെറുപ്രായത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പരമാവധി പുസ്തകങ്ങൾവായിച്ച് മികവ് തെളിയിച്ചതിനാണ് അംഗീകാരങ്ങളെല്ലാം. ഇതൊക്കെയാണെങ്കിലും വായിച്ചപുസ്തകങ്ങളെക്കുറിച്ച് ചോദിച്ചാൽ മറുപടിയെല്ലാം ഒറ്റാവാക്കിലാണ്.

മുന്നൂറോളം ബ്രാൻഡുകൾ തിരിച്ചറിഞ്ഞതിന് മൂന്നാം വയസിൽ തന്നെ,, വീട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എത്തിച്ചിട്ടുണ്ട് ജെർമിയ. ആലപ്പുഴ സ്വദേശി റോയൽ ജോയി തോമസിന്റെയും ടിങ്കു ജോണിന്റെയും മകനാണ്. വായനയിലൂടെ വിശാലമായ ലോകത്തെ അറിയാൻ ജെർമിയക്ക് എല്ലാവിധ പ്രോൽസാഹനവും നൽകുകയാണ് ഇരുവരും.  

MORE IN GULF THIS WEEK
SHOW MORE