ബഹിരാകാശത്ത് ചരിത്രമെഴുതി അറബ് ലോകം; വനിതയെ അയയ്ക്കുന്ന ആദ്യ അറബ് രാജ്യമായി സൗദി

Gulf-This--Week
SHARE

ബഹിരാകാശ രംഗത്ത് ചരിത്രങ്ങൾ ഒരോന്നായി എഴുതികൊണ്ടിരിക്കുകയാണ് അറബ് ലോകം. യുഎഇയ്ക്ക് പിന്നാലെ ഇക്കുറി സൗദിയുടെ ഊഴമാണ്. ബഹിരാകാശത്തേക്ക് വനിതയെ അയക്കുന്ന ആദ്യ അറബ് രാജ്യമായി സൗദി അറേബ്യ. റയ്യാന ബർണാവി,, ബഹിരാകാശത്തെത്തുന്ന ആദ്യ അറബ് ബഹിരാകാകാശ വനിതാ സഞ്ചാരിയും. റയാന ബർണാവിയും മറ്റൊരു സൗദി യാത്രികനായ അലി അൽ ഖർനിയും അടങ്ങുന്ന നാലംഗ സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. എട്ട് ദിവസമാണ് ബഹിരാകാശനിലയത്തിൽ സംഘത്തിന്റെ ദൗത്യം.

38 വർഷത്തെ ഇടവേളക്ക് ശേഷമാണ് സൗദി അറേബ്യ വീണ്ടും ബഹിരാകാശത്തേക്ക് എത്തുന്നത്. സൽമാൻ രാജാവിൻറെ മകനായ സുൽത്താൻ ബിൻ സൽമാനാണ് ആദ്യമായി ബഹിരാകാശത്തെത്തിയ സൗദി പൗരൻ. 1985ൽ ആയിരുന്നു ഇത്. ബഹിരാകാശത്തെത്തുന്ന ആദ്യ അറബ് വംശജനായിരുന്നു സുൽത്താൻ ബിൻ സൽമാൻ. ഇതിനൊപ്പം ആദ്യ അറബ് വനിതയെയും ബഹിരാകാശത്ത് എത്തിച്ചതിൻറെ നേട്ടം  ഇനി സൗദിക്ക് സ്വന്തം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ സൗദി സമയം 12.37നാണ്,, അറബ് ലോകത്ത് പുതിയ ചരിത്രം കുറിച്ച്,,  എ എക്സ് ടു ദൗത്യസംഘവുമായി സ്പേസ് എക്സിൻറെ ഫാൽക്കൺ റോക്കറ്റ് കുതിച്ചുയർന്നത്. അങ്ങനെ ബഹിരാകാശത്തെത്തുന്ന ആദ്യ അറബ് വനിതയെന്ന ഖ്യാതി,, സൗദി ബഹിരാകാശ യാത്രിക റയ്യാന ബർണാവി സ്വന്തമാക്കി.

ഈ മാസം പത്തിന് നിശ്ചയിച്ചിരുന്ന ദൗത്യമാണ് സാങ്കേതിക കാരണങ്ങളാൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. വിക്ഷേപണത്തിന് മൂന്ന് മണിക്കൂർ മുമ്പ് യാത്രികർ നാലു പേരും. ആക്സിയോം സ്യൂട്ട് അണിഞ്ഞ്,, ടെസ്ല കാറുകളിൽ ലോഞ്ച് പാ‍ഡിലേക്ക് തിരിച്ചു. കമാൻഡർ പെഗ്ഗി വിറ്റ്സണും പൈലറ്റ് ജോൺ ഷോഫ്നറുമാണ് ആദ്യം ലോഞ്ച് പാഡിലെത്തിയത്. സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റിനെയും  പേടകത്തെയും കൺകുളിർക്കെ നോക്കി കണ്ടശേഷം,, ലിഫ്റ്റിലേക്ക്.  പിന്നെ അതുവഴി  ഡ്രാഗൺ ബഹിരാകാശ പേടകത്തിലേക്ക്. തൊട്ടുപിന്നാലെ,, പുറത്തെ ചുമരിൽ കയ്യൊപ്പ് ചാർത്തി,, റയാന ബർനാവിയും അലി അൽ ഖർനിയും പേടകത്തിലേക്ക് പ്രവേശിച്ചു. മണിക്കൂറുകൾ നീണ്ട സുരക്ഷാപരിശോധനങ്ങൾക്കൊടുവിൽ,, പേടകത്തിൻറെ വാതിലടഞ്ഞു. പ്രാദേശിക സമയം 5.37ന് പുതിയ ചരിത്രം കുറിച്ച്,,  യാത്രികരെയും വഹിച്ച് റോക്കറ്റ് കുതിച്ചുയർന്നു.ബഹിരാകാശത്ത് നിന്ന് ഭൂമിയെ കണ്ടതിനെക്കുറിച്ചായിരുന്നു റയാന ബർണാവിയുടെ ആദ്യ പ്രതികരണം. അത്ഭുതകരമായ കാഴ്ചയെന്നായിരുന്നു ഭൂമിയെ കണ്ടതിനെ റയാന വിശേഷിപ്പിച്ചത്. സൗദി ഭരണ നേതൃത്വത്തിന് യാത്രികർ നന്ദി രേഖപ്പെടുത്തിയ റയാന എല്ലാവരോടും സ്വയം വിശ്വാസിക്കാനും  വലിയ സ്വപ്നങ്ങൾ കാണണമെന്നും  പറഞ്ഞു. ഒരു വലിയ യാത്രയുടെ തുടക്കമെന്നാണ് സഹയാത്രികനായ അലി അൽ ഖർനി ദൗത്യത്തെ വിശേഷിപ്പിച്ചത്.

പതിനാറ് മണിക്കൂർ നീണ്ട യാത്ര. ഒടുവിൽ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ബഹിരാകാശത്തെ അറബ് ലോകം കൈവരിച്ച പുതുനേട്ടം പകർത്താൻ മറ്റൊരു അറബ് പൗരൻ ബഹിരാകാശനിലയത്തിൽ ഉണ്ടായിരുന്നതും ഇനി ചരിത്രം.യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദി അടക്കമുള്ളവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. രണ്ട് മണിക്കൂറോളം നീണ്ട സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് യാത്രികർ ബഹിരാകാശ നിലയത്തിലെക്ക് പ്രവേശിച്ചത് . ആറുമാസത്തെ ദൗത്യത്തിനായി,, ബഹിരാകാശനിലയത്തിലെത്തിയ നെയാദി സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നതുൾപ്പെടെ ഒട്ടേറെ നേട്ടങ്ങളാണ് ഇതിനകം സ്വന്തം പേരിൽ കുറിച്ചത്. ഒരേ സമയം മൂന്ന് അറബ് വംശജർ ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്നുവെന്ന ചരിത്രത്തിന് കൂടിയാണ് പുതിയ സംഘത്തെ വരവ് വഴിയൊരുക്കിയത്. റിസേർച്ച് സയിന്റിസ്റ്റാണ് മുപ്പത്തിമൂന്നുകാരിയായ റയാൻ ബർണാവി.  ഖർനി  ഫൈറ്റർ പൈലറ്റും. മെയ് മുപ്പത് വരെ ഇവരുൾപ്പെട്ട സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരും. അതിനകം പതിനാല് പരീക്ഷണങ്ങളാണ്  പൂർത്തിയാക്കാനുള്ളത്. ഇതിൽ ആറെണ്ണം മനുഷ്യരുടെ ആരോഗ്യം സംബന്ധിച്ചാണ്. ഗുരുത്വാകർഷണ ബലമില്ലായ്മ ഉണ്ടാക്കുന്ന മാറ്റങ്ങൾ വിലയിരുത്തും,  കാൻസറുമായും ക്ലൗഡ് സീഡിങ്ങുമായും ബന്ധപ്പെട്ടതാണ് ബാക്കിയുള്ളവ.   ബഹിരാകാശത്തേക്ക് സ്വകാര്യ യാത്രകൾ സംഘടിപ്പിക്കുന്ന ആക്സിയോമുമായി സഹകരിച്ചായിരുന്നു സൗദിയുടെ ഈ ദൗത്യം.

MORE IN GULF THIS WEEK
SHOW MORE