ദുബായ് ഡൗൺ ടൗണിലൂടെ 8.71 കിലോമീറ്റർ വീൽ ചെയറിൽ; വിധി മാറ്റിയെഴുതി സുജിത്ത്

gulf this week
SHARE

സുജിത് കോശി വർഗീസ്...ബാംഗ്ലൂരിൽ അവസാന വർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ ബൈക്ക് അപകടമാണ് സുജിത്തിൻറെ ജീവിതം മാറ്റി മറിച്ചത്. അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്നെങ്കിലും തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. നിശ്ചയദാ‍ർഡ്യം മാത്രം കൈമുതലാക്കി, അന്നുവരെ ചിന്തിക്കാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സുജിത്.  ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ ഒരുപിടി അംഗീകാരങ്ങൾ സ്വന്തം. ദുബായ് ഡൗൺ ടൗണിലൂടെ 8.71 കിലോമീറ്റർ  വീൽ ചെയറിൽ സഞ്ചരിച്ചാണ് ലോക  റെക്കോർഡ് സ്വന്തമാക്കിയത്.  ബാങ്ക് ഉദ്യോഗസ്ഥനാണ്. അതിലുപരി മറ്റ് പലതുമാണ്. ഫിസിക്കൽ ട്രെയിനർ, പ്രാസംഗികൻ. ഗായകൻ.. അങ്ങനെ നീട്ടുപോകുന്നു പട്ടിക.   സുജിത്തിന്റെ ജീവിതത്തിൽ നിന്ന് കണ്ടും കേട്ടും പഠിക്കാൻ ഒരുപാടുണ്ട്. സുജിത്തിനെ കേൾക്കാം.

ഡിജിറ്റല്‍, സാറ്റലൈറ്റ് സംപ്രേഷണ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തി,,മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ മീഡിയ ആന്‍ഡ് സാറ്റലൈറ്റ് പ്രദര്‍ശനമായ കാബ്സാറ്റ്.  വെർച്വൽ റിയാലിറ്റിയുടെ അനന്തസാധ്യതകളായിരുന്നു മുഖ്യ ആകർഷണം.  ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ ദൃശ്യ സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ ഉൽപന്നങ്ങളാണ് പരിചയപ്പെടുത്തിയത്. 

ഡിജിറ്റല്‍ മീഡിയയുടെയും സാറ്റലൈറ്റ് വിപണിയുടെയും പ്രക്ഷേപണ മേഖലയുടെയും ഏറ്റവും പുതിയ സംരംഭങ്ങളും സാധ്യതകളും പരിചയപ്പെടുത്തുകയാണ് പ്രദർശനം. കൺടന്റ് ക്രിയേഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, ബ്രോഡ്കാസ്റ്റിങ്, സാറ്റലൈറ്റ് മാനേജ്മെന്റ്, വിതരണം,  സ്പേസ് ടെക്, പ്രോ എവി തുടങ്ങിയ മേഖലയിലുള്ളവർക്ക്,  അവരുടെ അറിവ് പങ്കുവയ്ക്കാനും പുതിയ പങ്കാളികളെ കണ്ടെത്താനുമുള്ള പ്ലാറ്റ്ഫോമാണ് കാബ്സാറ്റ്. ക്യാമറ,  ലൈറ്റ്, സൗണ്ട് സിസ്റ്റം,  ക്രെയിന്‍, ലൈവ് ബ്രോഡ്കാസ്റ്റിങ് സംവിധാനം, പ്രൊജക്ടേഴ്സ് തുടങ്ങി ഇലക്ട്രോണിക് മീഡിയയ്ക്ക് ആവശ്യമായ  ഉൽപ്പന്നങ്ങളുടെ ഏറ്റവും നൂതനമായ വേർഷനും  പരിഹാരങ്ങളും പ്രദർശിപ്പിക്കുകയാണ് ഇവിടെ.  ദൃശ്യ സാങ്കേതിക രംഗത്തെ ഭാവിയായ,, വെർച്യുൽ സ്റ്റുഡിയോയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇക്കാണുന്നത്.

ടെലിവിഷൻ രംഗത്ത് വൻ സാധ്യതകളാണ് സിറോ ഡെൻസിറ്റി അവതരിപ്പിക്കുന്ന ഈ വെർച്യുൽ സ്റ്റുഡിയോ മുന്നോട്ടുവയ്ക്കുന്നത്. ട്രാക്കിങ് ക്യാമറയും ടാലന്റ് ട്രാക്കറും വി‍ഷ്വൽ പ്രൊഡക്ഷനും കൂടി ചേരുമ്പോൾ വേറിട്ട ദൃശ്യാനുഭവമാണ് ലഭിക്കുന്നത്.ഓഗ്മെന്റ് റിയാലിറ്റി വഴി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഒരു പോപ് അപ്പും അവതരാകരുടെ ചലനങ്ങൾക്ക് തടസമാകില്ലെന്നതാണ് വലിയ പ്രത്യേകത.

ഇന്റിഗ്രേറ്റഡ് മിഡിൽ ഈസ്റ്റിന്റെ ആദ്യ പ്രദർശനം കാബ്സാറ്റിനൊപ്പം ഒരുക്കിയതാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്.  . പ്രോ എവി മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ അറിയാനും ഉൽപന്നങ്ങൾ വാങ്ങാനും ഇന്റിഗ്രേറ്റഡ് മിഡിൽ ഈസ്റ്റ് വേദിയൊരുക്കുന്നു.

എൽഇഡി സ്ക്രീനുകളുടെ വിവിധ മോഡലുകളുടെ വലിയശേഖരം തന്നെ കാണാം ഇവിടെ. ഉൽപാദകരെയും കച്ചവടക്കാരെയും വാങ്ങുന്നവരെയുമെല്ലാം ഒരു കുടിക്കീഴിൽ എത്തിക്കുന്നതാണ് മേള

കേവലം വിനോദത്തിനപ്പുറം ദൈദിന ജീവിതത്തിൽ പ്രൊജക്ടറുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു ബെൻക്യുവിന്റെ സ്റ്റോൾ. സിനിമയും സിരീസുമെല്ലാം കാണുന്നതിലുപരി,, നിത്യജീവിതത്തിലെ പലതലങ്ങളിൽ പ്രൊജക്ടറുകളുടെ ഉപയോഗം ഇവിടെ കാണാം. കെട്ടിടത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നവർക്ക്, പുറത്ത് പാർക്കിലോ റോഡിലോ നടക്കുന്ന പ്രതീതി ഉളവാക്കാൻ ഈ പ്രൊജക്ടറുകൾക്ക് ആവും. നിശ്ചിത ചട്ടകൂടിൽ നിന്ന് മാറി കലയേയും വാസ്തുവിദ്യയേയുമെല്ലാം ആസ്വദിക്കാനും മനസിലാക്കാനും സഹായിക്കും ഈ പ്രൊജക്ടറുകൾ

ചൈനയുടെ സാന്നിധ്യം കൊണ്ടും ഇത്തവത്തെ കാബ്സാറ്റ് ശ്രദ്ധേയമായി. ബീജിങ് മുനിസിപ്പൽ റേഡിയോ ആൻഡ് ടെലിവിഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ,,  8കെ ടെലിവിഷനുൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുമായാണ് ചൈനീസ് സംഘമെത്തിയത്.മധ്യപൂർവദേശവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് ചൈനയുടെ പങ്കാളിത്തം.

മധ്യപൂർവദേശത്തെ പ്രക്ഷേപണം, സാങ്കേതികവിദ്യ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, മാധ്യമ വിനോദ മേഖല എന്നിവയുടെ ഭാവി വ്യക്തമാക്കുന്നതാണ് പ്രദർശനം.  2021 മുതൽ 2027 വരെ 12.9 ശതമാണ് ഇവയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് എന്നതും ശ്രദ്ധേയമാണ്. കൺടന്റ് കോൺഗ്രസാണ് കാബ്സാറ്റിലെ മറ്റൊരു ആകർഷണം. മേഖലയിലെ പ്രമുഖർ പങ്കെടുത്ത കൺടന്റ് കോൺഗ്രസിൽ  ഉയർന്ന നിലവാരമുള്ള കൺടന്റുകൾ ഉണ്ടാക്കുന്നതിലെ വെല്ലുവിളികളും അവ പരിഹരിക്കാനുള്ള വഴികളും ഒപ്പം ഇന്റർനെറ്റ്, വാർത്താ ഉപഭോഗത്തിനായുള്ള മാർക്കറ്റിനെ എങ്ങനെ മാറ്റിമറിച്ചെന്നും  ചർച്ചയായി.  

സാറ്റലൈറ്റ് വ്യവസായത്തിന്റെ പ്രാധാന്യവും ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അതിന്റെ സന്നദ്ധതയും, ഉയർത്തിക്കാട്ടുന്നതായിരുന്നു സറ്റെക്സ്പോ ഉച്ചകോടി. സുസ്ഥിര ബഹിരാകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള വിവിധ തന്ത്രങ്ങളെ കുറിച്ചും  ഉച്ചകോടി ചർച്ച ചെയ്തു.  പ്രൊഡക്ഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മേഖലയിലെ മുൻനിരക്കാരായ,,  വാർണർ ബ്രോസ്, ഡിസ്കവറി, സീ എന്റർടൈൻമെന്റ് തുടങ്ങിയവരും പ്രോ എവി മേഖലയിലെ വമ്പൻമാരും  പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയ വിവിധ കോൺഫ്രൻസുകളിൽ പങ്കെടുത്തു.

MORE IN GULF THIS WEEK
SHOW MORE