'ട്രെയ്ൻ യുവർ ബ്രെയിൻ'; കുരുന്നുകൾക്ക് വായനയുടെ വിസ്മയലോകം തുറന്ന് ഷാർജ

gulf
SHARE

കുട്ടികൾക്കായ്  വായനയുടെയും വിജ്ഞാനത്തിന്റെയും വിശാലമായ ലോകം തുറന്ന് ഷാർജ ചിൽ‍ഡ്രൻസ് റീഡിങ് ഫെസ്റ്റിവല്‍. കഴിവുകളെ പ്രോൽസാഹിപ്പിച്ച്,, വായനാശീലം വളർത്തുകയാണ് മേളയുടെ ലക്ഷ്യം.  ട്രെയ്ൻ യുവർ ബ്രെയിൻ എന്നതാണ് ഇത്തവണത്തെ പ്രമേയം. വിനോദത്തിലൂടെ അറിവിലേയ്ക്ക് നയിക്കുകയാണ് ഇവിടെ. കുട്ടികളിൽ സർഗാത്മകത വളർത്തി,, പുസ്തകങ്ങളിലേക്ക് അടുപ്പിക്കുകയുമാണ് ഷാർജ ചിൽ‍ഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ. വൈവിധ്യങ്ങളായ ശിൽപശാലകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. വിനോദത്തിലുടെ  അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തുകയാണ് വായനോൽസവം. മേളയുടെ പതിനാലാം പതിപ്പാണ് ഇത്തവണത്തേത്. കുരുന്നു ഭാവനങ്ങൾ വരയും വർണങ്ങളുമായി നിറയുന്നു ഇവിടെ.  അതിനായി പ്രത്യേക മുറി തന്നെ ഒരുക്കിയിട്ടുണ്ട്. മനസിലുള്ളത് ഇഷ്ടനിറങ്ങളായി കാൻവാസിലേക്ക് പകർത്തുന്ന തിരക്കിലാണ് കുട്ടികള്‍.

ശാസ്ത്രം, റോബോട്ടിക്സ്, കരകൗശല വസ്തുക്കളുടെ നിര്‍മാണം, ചിത്രരചന തുടങ്ങി വിവിധ മേഖലകളെ അധീകരിച്ച് ശില്‍പശാലകൾ ഒരുക്കിയിരിക്കുന്നു. വേറിട്ട ചിത്രപ്രദർശനത്തിനും വായനോൽസവം വേദിയായി. കുട്ടികളുടെ ചിന്തകളെ കാൻവാസിലേക്ക് പകർത്തിയതായിരുന്നു ചിത്രങ്ങളേറെയും. 46 രാജ്യങ്ങളില്‍ നിന്നായി 1300 ചിത്രകാരൻമാരുടെ ചിത്രരചനകളാണ് പ്രദർശനത്തിനായി പരിഗണിച്ചത്. അവസാന റൗണ്ടിലേക്കെത്തിയ ചിത്രങ്ങളാണ് ഇക്കാണുന്നത്.

മികച്ച ചിത്രങ്ങൾക്ക് ഷാര്‍ജ ബുക്ക് ഇല്ലസ്ട്രേഷന്‍ പുരസ്കാരങ്ങൾ സമ്മാനിച്ചു. അനിമേഷൻ കോൺഫ്രൻസാണ്  ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസത്തെ പരിപാടിയിലെ പ്രധാന ആകർഷണം.  ഇറ്റയിലെ ബെര്‍ഗാമോ അനിമേഷന്‍ ഡെയ്സ് ഫെസ്റ്റിവലുമായി സഹകരിച്ചാണ് അനിമേഷന്‍ കോൺഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്വ്യത്യസ്തമായ ഒട്ടേറെ കലാപാരിപാടികളും മേളയുടെ ഭാഗമാണ്. 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത കച്ചേരികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. സമൂഹമാധ്യമങ്ങളിൽ തരംഗമായ മസാക്ക കിഡ്സ് ആഫ്രിക്കാനയുടെ ഷോകൾക്കായിരുന്നു ആസ്വാദകരേറെയും ഉണ്ടായിരുന്നത്.  ചടുലമായ നൃത്തചുവടുകളും ആരെയും മയക്കുന്ന ചിരിയുമായി മസാക്കി കിഡ്സ് സദസിനെ കയ്യിലെടുത്തു. നൃത്തത്തിനിടെയിൽ സദസിനോട് സംവദിക്കാനും കുട്ടികൾ മറന്നില്ല. കുട്ടികളിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് പറയുന്നത് ശരിവയ്ക്കുന്നതായിരുന്നു കൂട്ടത്തിലെ താരമായ പ്രിൻസിന്റെ വാക്കുകൾ.  ബീജൽ വച്ച്രജാനി, സുധാമൂർത്തി, ഹംസ അർഷാദ് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു മേള. 66 രാജ്യങ്ങളിൽ നിന്നായി എഴുത്തുകാരും ചിത്രകാരൻമാരും പാചകവിദഗ്ധരുമൊക്കെയായി 400 ലേറെ അതിഥികളാണ് എത്തുന്നത്.

ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി 141 പ്രസാധകരാണ്  പങ്കെടുക്കുന്നത്. യുഎഇയിൽ നിന്നാണ് ഏറ്റവും  അധികം പ്രസാധകർ. മലയാളം പുസ്തകങ്ങളുടെ ശേഖരവും മേളയിലുള്ളത്.  യുഎഇ സുപ്രീം കൗൺസില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തകോല്‍സവം ഉദ്ഘാടനം ചെയ്തത്. പ്രസാദകർക്ക് കൈത്താങ്ങായി,, മേളയിലെ പുസ്തകങ്ങൾ വാങ്ങാൻ 25 ലക്ഷം ദിർഹമാണ് ഷെയ്ഖ് സുൽത്താൻ വകയിരുത്തിയത്. എമിറേറ്റിലെ വായനശാലകളിലേക്ക് പുസ്തകങ്ങൾ കൈാറും.

MORE IN GULF THIS WEEK
SHOW MORE