കൊതിയൂറും രുചികളും, രുചികൂട്ടുകളുടെ വിശേഷങ്ങളും; 'ഗൾഫൂഡ് 2023'

gulf
SHARE

രുചിയുടെ ലോകത്തെ പുത്തന്‍  വിശേഷങ്ങളും തരംഗങ്ങളും ലോകത്തിന് പരിചയപ്പെടുത്തി ഗൾഫൂഡ് 2023. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്കാണ് ദുബായ് വേദിയായത്. ഭക്ഷ്യോല്‍പ്പന്നമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്തു. പ്രമുഖ ബ്രാന്‍ഡുകൾക്ക് പുതിയ ഉല്‍പ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി കൂടിയാണ് മേള

ഗൾഫൂഡ്. ദുബായ് കാത്തിരിക്കുന്ന ഭക്ഷ്യപാനീയ മേള. ഒപ്പം ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളും വ്യവസായികളും. അത്രകണ്ട് കൊതിയൂറും രുചികളും,, രുചികൂട്ടുകളുടെ വിശേഷങ്ങളും, വിപണയിലെ പുതുമകളുമാണ് ഓരോ തവണയും ഗൾഫൂഡ് ചർച്ച ചെയ്യുന്നത്. വിവിധസംസ്കാരങ്ങളിലെ ഭക്ഷണങ്ങൾ, ഭക്ഷണരീതികൾ, ഭക്ഷ്യ വ്യവസായം, സാങ്കേതിക വിദ്യകൾ, തുടങ്ങി ഉൽപ്പാദന വിതരണ രീതികൾ വരെ പരിചയപ്പെടാനുമുള്ള അവസരമാണ് വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കിയത്. 120 രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തിലധികം സ്ഥാപനങ്ങളാണ് ഇത്തവണ ഗൾഫുഡില്‍ പങ്കെടുക്കുന്നത്.

കേട്ടും കണ്ടും രുചിച്ചും അറിഞ്ഞ ഷവ‍ർമയിൽ നിന്ന് തീർത്തും വ്യത്യസ്തമായതൊന്ന് ഇവിടെയെത്തിയാൽ കാണാം. ചീസ് ഷവർമ. ഹലൂമി ചീസാണ് ഉപയോഗിക്കുന്നത്. ചിക്കനും ബീഫിനും പകരം ചീസാണ് ഉപയോഗിക്കുന്നത്. റോൾ ആയും പ്ലേറ്റായും വിളമ്പും.

അൽ ഐനിലെ അൽ ദഹ്റാ അഗ്രികൾച്ചർ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ തന്നെ മറ്റൊരു സംരംഭമാണ് ഈ ജ്യൂസ് വെന്റിങ് മെഷീൻ. ജർമൻ കമ്പനിയായ ഐപിഎൽ ബ്രാൻഡ്സ് അവതരിപ്പിക്കുന്ന പുതിയ ഉൽപന്നമാണ് ONLY FOR U വൈറ്റമിൻ ഡ്രിങ്ക്. വിവിധ രുചികളിൽ വിവിധ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉൽപാദിപ്പിച്ചതാണ് ഇവ. ടാബ്ലറ്റ് കുപ്പിയുടെ അടപ്പിന് അകത്താണ് സൂക്ഷിച്ചിരിക്കുന്നത്. അവശ്യാനുസരണം പൊട്ടിച്ച് കഴിക്കാം. ദിവസം രണ്ട് ഷോട്ട്  കഴിക്കാനാണ് കമ്പനി നിർദേശിക്കുന്നത്. നിലവിൽ ഒരു ഷോട്ടിന് രണ്ട് യുറോയാണ് വില. വിപണി കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഗ‍ൾഫൂഡിൽ എത്തിയത്.

വൈവിധ്യങ്ങൾക്കൊപ്പം രുചികളിലെ പുതിയ പരീക്ഷണങ്ങൾക്കും ഗൾഫൂഡ് വേദിയാകുന്നു. സൗദിയിൽ നിന്നെത്തിയ സിയാഫ ഡേറ്റ് കമ്പനി.. ഉൽപാദനം മുതൽ വിതരണം വരെയുള്ള എല്ലാപ്രവർത്തനവും സ്വയം ചെയ്യുന്നവരാണ്. ഈന്തപ്പഴത്തിന് തനത് രുചിക്കൊപ്പം സാധാരണയായി കാണാറുള്ള ബദാമും കശുവണ്ടിയും മാറ്റി നിർത്തി ചോക്ലേറ്റിലും പനീർപൂവും ചേർത്ത വേറിട്ട സ്വാദുമായി എത്തിയിരിക്കുകയാണ് സിയാഫ.

ഉൽപന്നങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ഉപഭേക്താക്കളെയും വിതരണക്കാരെയും എല്ലാം നേരിൽ കാണാനുള്ള അവസരം കൂടിയാണ് ഇവർക്ക് മേള പ്രദർശനവും വിൽപ്പനയും മാത്രമല്ല, നിക്ഷേപസാധ്യതകളും തുറന്നിടുന്നിടുന്നുണ്ട് ഗൾഫൂഡ് ഇന്ത്യയിൽ നിന്നുള്ള കമ്പനികളും മേളയിൽ സജീവമാണ്.   വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിതരണത്തിനായുള്ള ആറ് ധാരണാപത്രങ്ങളിലാണ് ലുലു ഗ്രൂപ്പ് ഒച്ചുവച്ചത്. പുതിയ ഉൽപ്പന്നങ്ങളും ലുലു ഗ്രൂപ്പ്  ഗൾഫുഡില്‍ പുറത്തിറക്കി.

വേറിട്ട, രുചികളുടെ കലവറയായിരുന്നു മേള.. പലസംസ്കാരങ്ങളിൽ നിന്നുള്ള സ്വാദുകൾ വിവിധ സ്റ്റോളുകളിലായി അണിനിരന്ന കാഴ്ച ലോകത്തിലെ മുൻനിര പാചകവിദഗ്ധരും അവരുണ്ടാക്കിയ വ്യത്യസ്ത സ്വാദുകളും മേളയിലെ മുഖ്യ ആകർഷണങ്ങളായിരുന്ന മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സന്ദർശകരാണ് ഇത്തവണ മേളയിലെത്തിയത്.  ഭക്ഷ്യോല്‍പ്പന്നമേഖലയിലെ വിവിധ വിഷയങ്ങളും അഞ്ച് ദിവസത്തെ മേള ചര്‍ച്ച ചെയ്തു. . ദുബായ് എക്കണോമിക് ആന്‍ഡ് ടൂറിസം വകുപ്പിന്‍റെ പങ്കാളിത്തമാണ് ഇത്തവണത്തെ പ്രത്യേകതകളിൽ ഒന്ന്.   

MORE IN GULF THIS WEEK
SHOW MORE