വികസനത്തിനൊപ്പം സ്ത്രീ സമത്വവും; ലോകം ഉറ്റുനോക്കുന്ന പരിഷ്കാരങ്ങളുമായി സൗദി

Gulf-This-Week
SHARE

സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളിൽ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ് സൗദി അറേബ്യ. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനൊപ്പം അവരുടെ കഴിവുകളെ അംഗീകരിച്ച് പിന്തുണയ്ക്കുന്ന രാജ്യമായി സൗദി മാറുന്ന കാഴ്ചയാണ് എങ്ങും. സഹിഷ്ണുതയും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന സൗദി അറേബ്യ ലോകത്തിന് ഒരേസമയം അത്ഭുതവും പാഠവും ആവുകയാണ്. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030ന്റെ ഭാഗമാണ് പരിഷ്കാരങ്ങൾ.

സൗദി അറേബ്യ മാറുകയാണ്. ആറ് വ‍ർഷമായതേയുള്ളൂ രാജ്യത്ത്  മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിട്ട്.  ഇതിനകം പലമേഖലയിലും ആശ്ചര്യപ്പെടുത്തുന്ന പുരോഗതി കൈവരിക്കാൻ രാജ്യത്തിന് ആയി.   പ്രധാനമന്ത്രിയും കിരീടാവകാശിയുമായ  മുഹമ്മദ് ബിൻ സൽമാൻ  സ്വേച്ഛാധിപത്യ നടപടികളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നെന്ന് ആരോപിച്ച് രാജ്യാന്തരതലത്തിൽ വലിയ  പ്രതിഷേധങ്ങൾ ,, നടക്കുമ്പോൾ തന്നെയാണ് അദ്ദേഹം മുന്നോട്ടുവച്ച പരിഷാകാരങ്ങൾ,,  സൗദി ജനതയുടെ പുരോഗതിക്കും ഉന്നമനത്തിനും വഴിവയ്ക്കുന്നതെന്നും ശ്രദ്ധേയമാണ്.  2016ൽ മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ടുവച്ച വിഷൻ 2030,, ആണ്  രാജ്യത്തെ സഹിഷ്ണുതയുടെയും തുറന്ന മനസ്സിന്റെയും സംസ്കാരത്തിലേക്ക് കൊണ്ടെത്തിച്ചത്

ഇക്കഴിഞ്ഞ ക്രിസ്മസ് സൗദി ജനത ആഘോഷിച്ചത് ഇങ്ങനെയാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ സൗദിയിൽ ചിന്തിക്കാൻ പോലും കഴിയാത്തതാണ് ഇത്. പതിറ്റാണ്ടുകളോളും വിശ്വാസികൾ രഹസ്യമായി ക്രിസ്മസ് ആഘോഷിരുന്ന നാട്ടിൽ,, ഇത്തവണ ഒട്ടമിക്ക കടകളിലും മാ‍ളുകളിലും ആഘോഷത്തിന് വേണ്ടതെല്ലാം ഒരുക്കിയിരുന്നു. മൂന്നുവ‍ർഷം മുൻപ് വരെ കടകളിൽ ഇത്തരം അലങ്കാരങ്ങൾ വിൽക്കാൻ അനുവാദമുണ്ടായിരുന്നില്ല. ആ നാടാണ് സഹിഷ്ണുതയും സാഹോദര്യം ഉയ‍ർത്തിപിടിച്ച് സഹവർത്തത്തിന്റെ മാതൃകയാകുന്നത്.

ഈ ക്രിസ്മസിന് ആദ്യമായി, റിയാദ് ആസ്ഥാനമായുള്ള പ്രമുഖ പ്രാദേശിക  ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ്,,  ക്രിസ്മസ് പതിപ്പ് പുറത്തിറക്കി. പതിനാറിൽ,, അഞ്ച് പേജുകൾ ക്രിസ്മസ് സംബന്ധമായ  വാർത്തകൾക്കാണ് മാറ്റിവച്ചത്. എല്ലാവർക്കും അറബ് ന്യൂസിന്റെ ക്രിസ്മസ് ആശംസകളെന്ന തലക്കെട്ടോടെ,, എഡിറ്റർ ഇൻ ചീഫിന്റെ പ്രത്യേക കോളം വാർത്തയോട് കൂടിയായിരുന്നു പതിപ്പ് പുറത്തിറങ്ങിയത്.

2026ൽ നടക്കാനിരിക്കുന്ന എഎഫ്സി വിമൻ ഏഷ്യാ കപ്പിന് ആതിഥ്യം വഹിക്കാൻ താൽപര്യമറിയിച്ചിരിക്കുകയാണ് സൌദി അറേബ്യ. നാല് വ‍ർഷം മുൻപ് വരെ സ്റ്റേഡിയങ്ങളിൽ കളി കാണാൻ സ്ത്രീകളെ അനുവദിക്കാതിരുന്ന രാജ്യമാണ്,, കായിക രംഗത്ത് വനിതകളെ മുൻപന്തിയിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന് കൂടി അറിയുമ്പോഴാണ്,, സൗദി എത്രത്തോളം പുരോഗമനപരമായി ചിന്തിച്ചുതുടങ്ങിയെന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സൌദി വനിത ടീം ആദ്യംഹോം മാച്ച് കളിച്ചു.  ഒക്ടോബറിൽ സൌദി അറേബ്യൻ വിമൻസ് പ്രീമിയർ ലീഗിനും രാജ്യം തുടക്കം കുറിച്ചു. 

ഇതിന് പിന്നാലെയാണ് കായിക രംഗത്തെ ശ്രദ്ധേ വ്യക്തിത്വം അദ്‌വ അൽ ആരിഫിയെ പുതിയ കായിക സഹമന്ത്രിയായി നിയമിച്ചത്. സൗദി ഫുട്ബോൾ ഫെഡറേഷനിലെ ആദ്യ വനിതാ അംഗമാണ് അൽ ആരിഫി. സൗദിയിലെ ആദ്യ വനിതാ ക്ലബിനും ആദ്യ വനിത ഫുട്ബോൾ ടീമിനും ചുക്കാൻ പിടിച്ചത് അദ്വയാണ്. സൗദി ഒളിംപിക്സ് കൗൺസിൽ അംഗവും കായിക മന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് അണ്ടർ സെക്രട്ടറിയുമായ അദ്‌വ അൽ ആരിഫിയെ,, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലാണ് സഹമന്ത്രിയായി നിയമിച്ചത്.  കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ വൈസ് സെക്രട്ടറി ജനറലായി ആദ്യമായി ഒരു വനിതയെത്തിയതും ഇക്കൊല്ലമാണ്. അൽ-ഷെഹാന ബിൻത് സാലിഹ് അൽ-അസാസിന്റെ നിയമനം ഈ ജൂലായിയിൽ ആയിരുന്നു. ടൂറിസം സഹ മന്ത്രിയായിയിരുന്ന രാജകുമാരി ഹൈഫ ബിൻത് മുഹമ്മദിനെ  ഉപമന്ത്രിയായും ഇക്കൊലമാണ് നിയമിച്ചു. 2009-ലാണ് സൗദി ആദ്യമായി ഒരു വനിതയെ മന്ത്രിയായി നിയമിച്ചത്. ഉപവിദ്യാഭ്യാസ മന്ത്രി  നോറ ബിൻത് അബ്ദുല്ല അൽ-ഫയസ് ആയിരുന്നു അത്.

2018ൽ തന്നെ രാജ്യത്ത് പ‍ർദ നിർബന്ധം അല്ലാതാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വിപ്ലവകരമായ മറ്റൊരു നി‍ർദേശം കൂടി സൗദി മുന്നോട്ടുവച്ചു. പരീക്ഷാ ഹാളുകളിൽ അബായ അഥവാ പർദ ധരിക്കുന്നത് പൂ‍ർണമായി വിലക്കിയിരിക്കുകയാണ് രാജ്യം. പൊതു പരീക്ഷകൾ നിയന്ത്രിക്കുന്ന സൗദി എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് ഇവാല്യുവേഷൻ കമ്മിഷൻ നി‍‍ർദേശപ്രകാരമാണ് തീരുമാനം. എന്നാൽ വിദ്യാ‍ർഥിനികൾ യൂണിഫോം ധരിക്കണമെന്നും അത്  പൊതുമര്യാദയ്ക്ക് ചേരുന്ന തരത്തിലുള്ളതായിരിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്.

ഡ്രൈവിങ് ലൈസൻസ് അനുവദിച്ചും, വിദേശയാത്രയ്ക്ക് പാസ്പോ‍ർട് അനുവദിക്കാനുള്ള നിയന്ത്രണങ്ങൾ നീക്കിയും കുട്ടികളുടെ ജനനം റജിസ്റ്റ‍ർ ചെയ്യാനുള്ള സ്വാതന്ത്ര്യവും തൊഴിൽമേഖലയിലെ പെൻഷൻ പ്രായത്തിൽ കൊണ്ടുവന്ന സമത്വവുമെല്ലാം  സ്ത്രീ ശാക്തീകരണരംഗത്ത്  സൗദി കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളാണ്. അതിനോടൊപ്പമാണ് സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ,, ഒരു സ്വദേശി സ്ത്രീ തൊഴിലാളിയെ നിയമിച്ചാൽ രണ്ട് പുരുഷൻമാരെ നിയമിക്കുന്നതിന് തുല്യമാണെന്ന വ്യവസ്ഥ കൂടി കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ തൊഴിൽമേഖലയിൽ സ്ത്രീകൾക്ക് അവസരം കൂടി. ഇന്ന് രാജ്യത്ത് അതിർത്തി ഏജന്റ് മുതൽ ഇങ്ങോട്ട് എല്ലാ തൊഴിൽമേഖലയിലും സ്ത്രീകളെ കാണാം. ചുറുചുറക്കോടെ,, ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന സൗദി സ്ത്രീകൾ രാജ്യത്തിന്റെ പ്രതീകമായി മാറുന്ന കാഴ്ച. താലിബാനെ ചെറുത്ത, സ്ത്രീ വിമോചന പോരാളി മലാല യൂസഫ് സായിക്ക് മക്കയിലെ മുസ്ലീം വേൾഡ് ലീഗ് നൽകിയ സ്വീകരണവും നമ്മൾ കണ്ടതാണ്. സ്ത്രീ മുന്നേറ്റത്തിനൊപ്പമാണ് ഇസ്ലാമും പണ്ഡിതരുമെന്ന വലിയ സന്ദേശം ലോകത്തിന്  നൽകാൻ ഇതിലൂടെ രാജ്യത്തിനായി. അഫ്ഗാൻ സ്ത്രീകൾക്ക് സർവകലാശാല വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചപ്പോൾ തീരുമാനത്തെ എതി‍ർത്ത് സൗദി അറേബ്യയും മുസ്ലിം വേൾഡ് കൗണ്സിലും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും,,  രംഗത്ത് വന്നതും സൗദിയുടെ മാറുന്ന മുഖമാണ് വെളിവാക്കുന്നത്.

മതകാര്യ പൊലീസിന്‍റെ ടെ പ്രവർത്തനങ്ങളെ നിർജീവമാക്കിയത് രാജ്യത്തെ മാറ്റങ്ങൾക്ക്  ആക്കം കൂട്ടി. നമസ്കരിച്ചില്ലെങ്കിൽ,, അബായ ധരിച്ചില്ലെങ്കിൽ ഒന്നും ആരെയും പേടിക്കാതെ വഴി നടക്കാം രാജ്യത്ത് ഇപ്പോൾ.   പുരോഗമനത്തിന് തടസം നിൽക്കുന്ന, പ്രാചീനമായി മതത്തെ വ്യാഖ്യാനിക്കുന്നവരെ മാറ്റി നി‍‍ർത്തി, പുരോഗമന ചിന്തകൾക്ക് പ്രാമുഖ്യം കൊടുക്കാൻ മുഹമ്മദ് ബിൻ സൽമാൻ തുനിഞ്ഞതിന്റെ മാറ്റമാണ് രാജ്യത്തുടനീളം കാണുന്നത്. വിഷൻ 2030ന്റെ ഭാഗമായി,, സമ്പത്ത് വ്യവസ്ഥയെ മെച്ചെപ്പെടുത്താൻ വിനോദസഞ്ചാരത്തെ പരമാവധി പ്രോൽസാഹിപ്പിക്കാനുള്ള നീക്കവും പുതിയ  പരിഷ്കാരങ്ങൾക്ക് വേഗം കൂട്ടി. രാജ്യത്തിന്റെ സാധ്യതകൾ മനസിലാക്കി,, ജീവിതനിലവാരം മെച്ചപ്പെടുത്തി,, ശക്തവും ഊർജ്ജസ്വലവുമായ സമൂഹം സൃഷ്ടിക്കുകയാണ്  പരിഷ്കാരങ്ങളിലൂടെ മുഹമ്മദ് ബിൻ സൽമാൻ  ലക്ഷ്യമിടുന്നത്.  കലാസാംസ്കാരിക പരിപാടികൾക്കും സിനിമയ്ക്കും കൂടുതൽ പ്രാമുഖ്യം കൊടുക്കാൻ തുടങ്ങിയതും ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്.  

എക്സിപി മ്യൂസിക് ഫ്യൂച്ചറിനും  എംഡിഎൽ  ബീസ്റ്റിനുമൊക്കെ വേദിയാകുന്ന സൗദി അറേബ്യയെ ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്.  ജനറൽ എന്റ‍ർടെയിൻമെന്റിന് കീഴിൽ നടപ്പാക്കുന്ന ഇത്തരം സാംസ്കാരിക പരിപാടികളുടെ അമരത്തിരിക്കുന്നതും സ്ത്രീകളാണെന്നതും ശ്രദ്ധേയം. എണ്ണയെ ആശ്രയിക്കുന്നത് കുറച്ച്,  സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും,, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, വിനോദം, ടൂറിസം തുടങ്ങിയ മേഖലകൾ വികസിപ്പിക്കാനുമൊക്കെയായി വിഭാവനം ചെയ്ത വിഷൻ 2030ലേക്ക് എത്താൻ ഇനി എട്ടുവർഷം കൂടിയുണ്ട്. നഗര സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി,, വടക്കൻ ചെങ്കടൽ തീരത്ത് സൗദി പടുത്തുയർത്തുന്ന നിയോം പദ്ധതി കൂടി പൂ‍ർത്തിയാകുമ്പോഴേക്കും സൗദി അറേബ്യയെന്ന രാജ്യം ,, സാമ്പത്തികമായും സാമൂഹികമായും ഇനിയും ഏറെ പുരോഗതിയിലെത്തുമെന്നാണ് വിലയിരുത്തൽ 

MORE IN GULF THIS WEEK
SHOW MORE