വമ്പന്‍ പദ്ധതികള്‍; കാണാക്കാഴ്ചകള്‍; അമ്പരപ്പിക്കാന്‍ സൗദി: സ്വപ്നതുല്യം

gulf-this-week
SHARE

മധ്യപൂർവദേശത്തെ വിനോദസഞ്ചാര ആസ്ഥാനമാകാനുള്ള വമ്പൻ പദ്ധതികളുമായി സൌദി അറേബ്യ. പുതിയ ടൂറിസം നിയമത്തിന് അംഗീകാരം നൽകി രാജ്യം.. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സ്വപ്ന പദ്ധതിയായ വിഷൻ 2030ന്‍റെ സാക്ഷാതാകരവും കണക്കിലെടുത്താണ് തീരുമാനം. സൌദി അറേബ്യയിൽ മാറ്റത്തിന്‍റെ കാറ്റ് വീശിയടിക്കാൻ തുടങ്ങിയിട്ട് അധികനാളായില്ല. വിനോദസഞ്ചാരം, വിദേശനിക്ഷേപം, സാങ്കേതിക വിദ്യകൾ, വനിതാശാക്തീകരണം തുടങ്ങിയ സമസ്ത മേഖലകളിലും വൻമാറ്റങ്ങളിലൂടെ മുന്നേറ്റം. മരുഭൂമിയും മലകളും പച്ചപ്പും നിറഞ്ഞ സൌദിയുടെ ടൂറിസം സാധ്യതകൾ പരാമവധി ഉപയോഗപ്പെടുത്തി ലോകത്തെ ഏറ്റവും മുൻനിരയിലുള്ള വിനോദസഞ്ചാരകേന്ദ്രമാക്കുകയാണ് ലക്ഷ്യം.  എക്സപോ 2020യിലാണ് മാറാൻ പോകുന്ന സൌദിയുടെ പുതിയ മുഖം ആദ്യം അവതരിപ്പിച്ചത്.   കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ വിഷൻ 2030 യുമായി ബന്ധപ്പെട്ട്  ഇതുവരെ കാണാത്ത കാഴ്ചകളിലേക്കാണ് സൌദി സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഇത്തരത്തിൽ രാജ്യാന്തരതലത്തിൽ കിടപിടിക്കുന്ന തരത്തിൽ ടൂറിസം മേഖല കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം  കൊണ്ടുവന്നിരിക്കുന്നത്.  രാജ്യാന്തര രീതികൾക്ക് അനുസരിച്ച് ബിസിനസിനെയും നിക്ഷേപത്തെയും മുന്നോട്ട് നയിച്ച് ,,  വിനോദസഞ്ചാരികളെ കൂടുതൽ  ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ബിസിനസ്സുകൾക്ക് പ്രത്യേക ലൈസൻസുകൾ അനുവദിക്കും.  മന്ത്രാലയത്തിന്‍റെ പൂർണപിന്തുണയും ഉറപ്പാക്കും.  ഏകജാലക സംവിധാനത്തിലൂടെ  ലൈസൻസങ് നടപടിക്രമങ്ങൾ സുഗമമവും സുതാര്യവുകയാണ് ലക്ഷ്യം.  നിക്ഷേപം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി നികുതി  ഇളവും കസ്റ്റംസ് ഇളവും നൽകും. സൌദിയെ ആഗോള ടൂറിസ്റ്റ് കേന്ദ്രമായി വളർത്താൻ   സ്വകാര്യമേഖലയുമായുള്ള സഹകരണങ്ങൾ വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ

സഞ്ചാരികളെ ആകർഷിക്കാൻ രാജ്യത്തിന്‍റെ മെഗാപദ്ധതിയാണ് നിയോം. നഗര സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി തികച്ചും വിഭിന്നമായ ഭാവി നഗരമാണ് സൗദിയുടെ വടക്കുപടിഞ്ഞാറ് മേഖലയിലുയരുന്നത്.  ഇവിടെയാണ് സ്വസ്ഥമായി ജീവിക്കാൻ, പരിസ്ഥിതി സൌഹൃദമായൊരു നഗരം മുഹമ്മദ് ബിൻ സൽമാൻ വിഭാവനം ചെയ്ത് നിർണാണം തുടങ്ങിയിരിക്കുന്നത്. അടിസ്ഥാന സൌകര്യ വികസനത്തിനപ്പുറം   പ്രകൃതിയ്ക്കും സൌര്യജീവിത്തിനും മുൻഗണന നൽകിയാണ് ലൈൻ നഗരം ഒരുങ്ങുന്നത്. 

അടുത്ത വർഷം അവസാനത്തോടെ സൌദിയുടെ ചെങ്കടൽ ടൂറിസം പദ്ധതി സഞ്ചാരികൾക്കായ് തുറന്നുകൊടുക്കും. തീർഥാടനം അല്ലാതെ രാജ്യത്തിന്‍റെ മറ്റ് തലങ്ങൾ അടുത്തറിയാൻ പുതിയ പദ്ധതി സഞ്ചാരികളെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. സൌദിയുടെ സാംസ്കാരിക പൈതൃകത്തിന് കോട്ടം തട്ടാതെയുള്ള നിർമിതികളാണ് എല്ലാം.  ഇതുകൂടാതെ സൗദ,  ദിരിയ ഗേറ്റ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം ത്വരിതപ്പെടുത്താനും പുതിയ നിയമം വഴിവയ്ക്കും.

2021-ൽ   ആഭ്യന്തര വിനോദസഞ്ചാരികൾ  10 ദശലക്ഷത്തിലധികം യാത്രകൾ നടത്തിയെന്നാണ് കണക്ക്.  മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 30 ശതമാനം കൂടുതലാണ്. അസീർ, ജിസാൻ, മദീന, അൽഉല , മക്ക  തബൂക്ക് എന്നിവിടങ്ങളിക്കായിരുന്നു സഞ്ചാരികളേറെയും എത്തിയത്. താമസക്കാരും വിദേശികളും ഉൾപ്പെടെ രാജ്യത്ത് മൊത്തത്തിലുള്ള വിനോദസഞ്ചാര ചെലവ് 2021ൽ 95.6 ബില്യൺ സൌദി റിയാൽ ആയിരുന്നു.മുൻ വർഷത്തെക്കാൾ  52 ശതമാനം കൂടുതൽ. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനൊപ്പം  സാംസ്കാരിക കേന്ദ്രങ്ങളിലെ വർധിച്ച നിക്ഷേപവും ഇതിന് കാരണമായെന്നാണ്  സാംസ്കാരിക മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ . സിനിമ, നാടകം, കലാമേളകൾ, മ്യൂസിയം,  എന്നിവയ്ക്കായി മന്ത്രാലയം നൽകുന്ന  പിന്തുണ രാജ്യത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിവയ്ക്കുന്നത്.>>   2030 ആകുമ്പോഴേക്കും വർഷം തോറും പത്ത് കോടി വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ  ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനമായി ഉയർത്തി, 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം.

MORE IN GULF THIS WEEK
SHOW MORE