'പണി തന്നെന്നേ അവന്‍ പറഞ്ഞുള്ളൂ, ഒപ്പം നടന്നതല്ലേ എല്ലാരും'; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ഈ അമ്മയെ?

ബസും കുറേകൂട്ടുകാരും പിന്നെ ഉപ്പയും ഉമ്മയും. അതായിരുന്നു സഹാറിന്‍റെ ലോകം. എന്നാല്‍ ആക്രമിച്ചതും കൊന്നതും ഉറ്റ സുഹൃത്തുക്കള്‍ തന്നെ. സദാചാരപ്പൊലീസ് ചമഞ്ഞുള്ള ആക്രമണമെന്ന് വാര്‍ത്ത പരത്തി കുടുംബത്തെ പരാതിയില്‍ നിന്ന് പിന്‍തിരിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം. ദിവസങ്ങളോളം പ്രതികള്‍ പ്രദേശത്ത് കറങ്ങി നടന്നു.ഒന്നാം പ്രതി രാഹുല്‍ ഇതിനിടെ വിദേശത്തേക്ക് കടന്നു.ക്രൂരമായ കൊലപാതകം നടന്നിട്ടും പ്രതികളെവിടെ എന്നാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും ചോദ്യം .ഈ ഉമ്മ ഇനി എന്തു പറഞ്ഞ് ആശ്വസിക്കും? വിഡിയോ കാണാം...