സൗഹൃദം വേർപിരിഞ്ഞു; പോസ്റ്റും കമന്റും വാക്കേറ്റവും; പൊലിഞ്ഞത് ഒരു ജീവൻ; നടന്നത്

പഠനത്തിനും ജോലിക്കുമിടയില്‍ കണ്ടുമുട്ടുന്നവര്‍. പരസ്പരം മനസിലാക്കുന്നവര്‍ ചേര്‍ന്ന് കൂട്ടുകാരാകുന്നു. അങ്ങനെ സന്തോഷം തേടി യാത്രകള്‍. കൂടിച്ചേരലുകള്‍ .ചിരികളും പിണക്കങ്ങളും. ഇതിനിടയില്‍ ചിലര്‍ വഴിപിരിയുന്നു. മറ്റുചിലര്‍ രംഗപ്രവേശം ചെയ്യുന്നു.കൊച്ചി നഗരത്തിലും ഉണ്ടായിരുന്നു അങ്ങനെ ഒരു സുഹൃത്തുക്കളുടെ  ഒരു സെറ്റ്...നൂറുകണക്കിന് സുഹൃത്ത് ക്കൂട്ടായ്മ പോലെ കലൂരില്‍ നിന്ന് ഒരു കൂട്ടം കൂട്ടുകാര്‍ വിവിധജോലികള്‍ ചെയ്യുന്നവര്‍. തമ്മനം, കലൂര്‍, കാക്കനാട് അങ്ങനെ നഗരത്തിലെ പലസ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ കലൂരിലെ അവരുടെ ബീച്ചില്‍ സുഹൃത്തുക്കളായി.

സെബിന്‍, അശ്വിന്‍, കിരണ്‍, കെവിൻ, സുജിൻ അങ്ങനെ ആ ബന്ധം നീണ്ടു....ആസ്വാദത്തിന് പലവഴികളും കണ്ടെത്തിയിരുന്നു....പക്ഷേ സുഹൃത്ത് ബന്ധത്തിലെ ആ വില്ലന്‍ അവിടേയും ഉണ്ടായിരുന്നു..... എന്തൊക്കെയോ കാരണങ്ങളാല്‍ പലരും കൂട്ടുകെട്ടില്‍ നിന്ന് മാറി മറ്റുകൂട്ടുകളിലേക്ക് പോയി.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും അതിന്‍റേ പേരില്‍ കമന്‍റും. അത് വാക്കേറ്റത്തിലേക്ക് ...ഒടുവില്‍ കൊലപാതകത്തിലേക്കും. കാണാം ക്രൈം സ്റ്റോറി.