TOPICS COVERED

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയോട് ലൈംഗികാതിക്രമം കാണിച്ച് സുഹൃത്തിനെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടി സഹോദരന്‍. രാമനാഥപുരം വെൺമണി നഗറിൽ സംഭവം നടന്നത്. പ്രതിയായ വെങ്കട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കട്ടിന്‍റെ മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയായിരുന്നു പീഡനത്തിനിരയാക്കിയത്.

നംബുരാജനെന്ന വെങ്കട്ടിന്‍റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ടത്. മാർച്ച് 30 മുതൽ നംബുരാജിനെ കാണാനില്ലായിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കിട്ടിയത്. ചോദ്യം ചെയ്യലിൽ വെങ്കട്ട് കുറ്റമേറ്റ് പറയുകയായിരുന്നു.

ENGLISH SUMMARY:

A tragic incident unfolded in the Women's Mani Nagar area of Ramanathapuram, where a man killed his friend after he allegedly sexually assaulted his sister, who was facing mental health challenges. The accused, Venkattu Subrahmanyam, was arrested by the police. The victim's sister, who had been enduring mental health struggles, was the one subjected to the assault. Venkattu reportedly buried his friend behind the house after committing the crime