വൈരാഗ്യത്തില്‍ അരുംകൊല; കൂട്ടുകാരനെ കൊന്ന ഫിറോസ് രക്ഷപെടുമോ?

ഫിറോസും ആഷിഖും..ഒരുമിച്ച് പഠിച്ച് വളര്‍ന്ന രണ്ട് ചെറുപ്പക്കാര്‍. യുവത്വത്തിലേക്ക് കടന്നതോടെ ഇരുവരും പതിയെ ലഹരിയുടെ ലോകത്തേക്ക് എത്തി. ഡിസംബര്‍ 17..പാലക്കാട്  ഈസ്റ്റ് ഒറ്റപ്പാലത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു പലപ്പോഴും ഇരുവരും ഒത്തുകൂടിയിരുന്നത്. അന്നും അങ്ങനെ തന്നെ രാവിലെ തന്നെ ആഷിഖ് സ്ഥലത്തെത്തി.മദ്യപിച്ചു. ഉച്ചയോടെ ഫിറോസിനെ വിളിച്ചു. ഹോട്ടലില്‍ നിന്ന് ഭക്ഷണവും വാങ്ങി ഫിറോസെത്തി. മദ്യപാനം തുടര്‍ന്നു.