എ.ഡി. 79-ൽ മൗണ്ട് വെസൂവിയസ് (Mount Vesuvius) എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഇറ്റലിയിലെ പോംപെയ് (Pompeii) നഗരം ചാരത്തിനടിയിലായ ദുരന്തം ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ്. നിമിഷനേരം കൊണ്ട് ഒരു നഗരത്തെയും ആയിരക്കണക്കിന് മനുഷ്യരെയുമാണ് ദുരന്തം തുടച്ചുനീക്കിയത്. അഗ്നിപര്‍വതത്തിലെ കട്ടിയുള്ള ചാരം എല്ലാ പ്രതലത്തെയും പൊതിഞ്ഞു. മരിച്ചവരുടെ ശരീരത്തിലും ചൂടുള്ള പൊടി പറ്റിപ്പിടിച്ചിരുന്നു. ഇത് പല മൃതശരീരങ്ങളും മരിച്ചു കിടന്ന അതേ അവസ്ഥയില്‍ ഫോസിലുകളാക്കി മാറ്റി. ഇന്നും ഇറ്റലിയിലെ മ്യൂസിയത്തില്‍ ഇവയില്‍ പല അവശിഷ്ടങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായത് സ്വയംഭോഗം ചെയ്യുന്ന മനുഷ്യന്‍ (Masterbating Man) എന്ന അവശിഷ്ടമാണ്. ഒരു യുവാവ് നീണ്ട് നിവര്‍ന്ന് കിടന്ന് സ്വയംഭോഗം ചെയ്യുന്നതുപോലെയാണ് ഫോസിലിന്‍റെ ഘടന. യുവാവ് സ്വയംഭോഗം ചെയ്യുന്നതിനിടയില്‍ അഗ്നിപര്‍വതം പൊട്ടിയതാകാം, അപ്പോള്‍ യുവാവ് അതേ അവസ്ഥയില്‍ മരണപ്പെട്ടതാകാം എന്നതടക്കം നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഫോസിലിന്‍റെ പേര് തന്നെ മാസ്റ്റര്‍ബേറ്റിങ് മാന്‍ എന്നാണ്. തന്‍റെ അവസാന ആശ്വാസം എന്ന നിലയ്ക്ക് യുവാവ് മരണത്തിന് മുന്‍പ് സ്വയംഭോഗം ചെയ്തതാണെന്ന് വരെ ഊഹപോഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ യുവാവ് ഈ സമയത്ത് സ്വയംഭോഗം ചെയ്യുകയായിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ശാസ്ത്രം. അഗ്നിപര്‍വതം പൊടുന്നനെ പൊട്ടിയതല്ല. പൊട്ടുന്നതിന് മുന്‍പ് പുകയും പൊടിപടലങ്ങളും നിറഞ്ഞ അവസരത്തില്‍ സ്വയംഭോഗം ചെയ്യാന്‍ സമയം കിട്ടിക്കൊള്ളണമെന്നില്ല. കൂടാതെ ശ്വാസംമുട്ടിയാണ് പലരും മരിച്ചത്. മരണവെപ്രാളത്തിനിടെ യുവാവ് അസാധാരണ ആംഗിളില്‍ പെട്ടുപോയതാകാമെന്നാണ് ശാസ്ത്രം കരുതുന്നത്. സമാനമായ രീതിയില്‍ പല കൗതുകകരമായ ആംഗിളുകളിലും കിടക്കുന്ന ഫോസിലുകള്‍ പോംപെയിലുണ്ട്. ചൂടുള്ള അഗ്നിപര്‍വതത്തിലെ വിഷവാതകം ഇവരില്‍ അസാധാരണമായ പേശീചലനങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും നിഗമനമുണ്ട്.