രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേലും പങ്കിട്ടത് മൂന്ന് ശാസ്ത്രജ്ഞര്‍. മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് മൂവരും പുരസ്കാരത്തിന് അര്‍ഹരായത്. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്സണ്‍, ഒമര്‍.എം.യാഗി എന്നിവര്‍ക്കാണ് പുരസ്കാരം.
റൂം കെമിസ്ട്രി എന്ന പുതിയ ആശയമാണ് പുരസ്കാര ജേതാക്കള്‍ ശാസ്ത്രലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. മെറ്റണ്‍ അയോണുകള്‍ കാര്‍ബണ്‍ അധിഷ്ഠിത തന്‍മാത്രകളില്‍ സംയോജിപ്പിച്ചാണ് മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിനുള്ളിലെ സുഷിരങ്ങളിലൂടെ വാതകങ്ങള്‍ക്കും രാസവസ്തുക്കള്‍ക്കും സഞ്ചരിക്കാനാകും. ഇതുപ്രകാരം അന്തരീക്ഷ ശുദ്ധീകരണം, മരുഭൂമിയില്‍ നിന്ന് വെള്ളം ശേഖരിക്കല്‍, മലിനജല ശുദ്ധീകരണം എന്നിവ നടത്താം.
സാഹിത്യ നൊബേൽ വ്യാഴാഴ്ചയും സമാധാന നൊബേൽ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക. സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. 11 മില്യൻ സ്വീഡിഷ് ക്രോണർ (1.2 മില്യൻ യുഎസ് ഡോളർ) ആണ് പുരസ്കാരത്തുക.