മനുഷ്യനെന്നും ആകാശത്തേക്ക് നോക്കിയിട്ടുണ്ട്. നാം ഈ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. അന്യഗ്രഹജീവികളെക്കുറിച്ച് തന്നെയാണ് പറയുന്നത്. എന്നാല്‍ അന്യഗ്രഹജീവികളെക്കുറിച്ച് നാം അറിഞ്ഞില്ലെങ്കിലും നമ്മളെക്കുറിച്ച് എന്തായാലും അന്യഗ്രഹജീവികള്‍ അറിഞ്ഞിട്ടുണ്ടാകാം എന്നതാണ് നാസയുടെ പുതിയ പഠനം പറയുന്നത്. യുഎസ് പെനിസില്‍വാനിയയിലെ നാസ ജെറ്റ് പ്രോപ്പള്‍ഷന്‍ ലബോറട്ടറിയിലെ ഗവേഷകരാണ് പുതിയ തിയറിയുമായി രംഗത്തുവരുന്നത്.
ചൊവ്വയിലും മറ്റുമായി നിരവധി വസ്തുക്കള്‍ മനുഷ്യര്‍ അയച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളും മറ്റ് ഉപകരണങ്ങളുമാവാം അത്. പലപ്പോഴും ഈ ഉപഗ്രഹങ്ങളിലേക്ക് റേഡിയോ സിഗ്നലുകള്‍ അയക്കാറുണ്ട് എന്നാല്‍ ആ സിഗ്നലുകളുടെ ചെറിയൊരു ശതമാനം മാത്രമാണ് ലക്ഷ്യസ്ഥാനത്ത് എത്താറുള്ളത്. ബാക്കിയുള്ള സിഗ്നല്‍ ബഹിരാകാശത്തിലൂടെ ലക്ഷ്യമില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സിഗ്നലുകള്‍ എന്നാല്‍ പലപ്പോഴും എങ്ങോട്ടാണ് പോകാറുള്ളതെന്ന് പറയാന്‍ സാധിക്കില്ല. സൗരയുഥം പലപ്പോഴും മറ്റ് സൗരയുഥങ്ങളുടെ സമാന്തരമായയിരിക്കും നിലനില്‍ക്കാറുള്ളത്. എങ്കില്‍ സിഗ്നല്‍ ഉറപ്പായും ഈ ഗ്രഹങ്ങളിലേക്കും എത്തിയേക്കാം എന്നാണ് തിയറി.
ലക്ഷക്കണക്കിന് കമാന്‍ഡുകളാണ് ഇതിനോടകം അയച്ചുകഴിഞ്ഞിട്ടുള്ളത് ഇവയില്‍ ഒന്നെങ്കിലും മനുഷ്യനോളമോ അല്ലെങ്കില്‍ അതിനപ്പുറമോ ബുദ്ധിയുള്ള അന്യഗ്രഹജീവികള്‍ പിടിച്ചെടുത്തേക്കാം... അവര്‍ നമ്മളെ കേട്ടിട്ടുണ്ടാകാം നിലവില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാവാം എന്നും പഠനം പറയുന്നു.
സയന്‍സ് ജേര്‍ണലായ ആസ്ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലെറ്റേഴ്സ് ആണ് ഭൂമിക്ക് പുറത്തുള്ള മറ്റൊരു ശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനം പ്രസിദ്ധീകരിച്ചത്. 20 വര്‍ഷത്തെ നിരീക്ഷണപ്രകാരം ഭൂമിക്കും ചൊവ്വയ്ക്കും സമാന്തരമായി നിലനില്‍ക്കുന്ന മറ്റൊരു സൗരയുഥത്തിലെ ഗ്രഹങ്ങള്‍ക്ക് ഈ സിഗ്നലുകള്‍ ലഭിക്കാനുള്ള സാധ്യത 77 ശതമാനമാണ്. എന്നാല്‍ ബഹിരാകാശത്തിന്‍റെ വലിപ്പം കണക്കിലെടുത്ത് വ്യക്തമായി ഇതിന് ഉത്തരം പറയാനാവില്ല എന്നും പഠനം പറയുന്നുണ്ട്. എങ്കിലും ഭൂമിയില്‍ നിന്ന് പുറത്തുപോയ സിഗ്നലുകള്‍ അന്യഗ്രഹങ്ങളില്‍ എത്തും എന്നതില്‍ വ്യക്തത ഉണ്ട്.