ഇന്ത്യയുടെ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ വലിയ അഭിമാനത്തിലാണ് ബെംഗളുരുവിലുള്ള വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റ് ട്രെയിനിങ് സ്കൂള്‍. സ്കൂളിന്‍റെ പൂര്‍വ വിദ്യാര്‍ഥികളാണ് ഇന്ത്യയുടെ ബഹിരാകാശ യാത്രികര്‍. സ്കൂള്‍ സ്ഥാപിച്ചതാവട്ടെ ഒരു മലയാളിയും.
അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ജോസഫ് തോമസ് വ്യോമസേന പൈലറ്റാവുന്നത്. മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയ അപ്പോളോ മിഷനിലെ ലൂണാര്‍ പൈലറ്റായിരുന്ന ബസ് ആല്‍ഡ്രിനു കീഴില്‍ ടെസ്റ്റ് പൈലറ്റ് പരിശീലനത്തിനായി 71 ല്‍ അമേരിക്കയിലെത്തി. തിരികെയെത്തിയപ്പോള്‍ ബെംഗളുരുവില്‍ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റ് സ്കൂള്‍ തുടങ്ങാനായിരുന്നു നിയോഗം. രാകേശ് ശര്‍മ സ്കൂളിലെ അഞ്ചാം ബാച്ച് വിദ്യാര്‍ഥിയായിരുന്നു.
തിരികെ ഭൂമിയിലെത്തുമ്പോള്‍ കംപ്യൂട്ടര്‍ തകരാറിലായിട്ടും വിജയകരമായി പേടകം തിരിച്ചിറക്കിയതു ബെസ് ആല്‍ഡ്രിന്‍ വിവരിച്ചത് ഇപ്പോഴുമുണ്ട് തോമസിന്‍റെ കാതുകളില്‍. പുതിയതും അറ്റകുറ്റപണികള്‍ കഴിഞ്ഞതുമായ വിമാനങ്ങള്‍ സര്‍വീസിനു യോഗ്യമാണോയെന്നു പറത്തിനോക്കി പരിശോധിക്കുന്നവരാണു ടെസ്റ്റ് പൈലറ്റുമാര്‍