youtube-lap
  • ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അഭ്യര്‍ഥനയില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് അതിന് മുന്‍പുള്ള ആറുമാസത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധനയുണ്ടായെന്ന് ഗൂഗിളിന്‍റെ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് 4006 റിക്വസ്റ്റുകളാണ് ഇന്ത്യയില്‍ നിന്ന് മാത്രം ലഭിച്ചത്. ഈ പട്ടികയില്‍ റഷ്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം

യൂട്യൂബില്‍ നിന്ന് വിഡിയോ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിക്വസ്റ്റുകള്‍ ഏറ്റവുമധികം ഇന്ത്യയില്‍ നിന്നാണ് ലഭിച്ചതെന്ന് കമ്പനിയുടെ കണക്ക്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ മാത്രം 34.4 ലക്ഷം വിഡിയോകള്‍ നീക്കം ചെയ്തുവെന്ന് യൂട്യൂബിന്‍റെ ഏറ്റവും പുതിയ കമ്യൂണിറ്റി ഗൈഡ്​‌ലൈന്‍ എന്‍ഫോഴ്സ്മെന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് 28 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

രാജ്യാന്തരതലത്തില്‍ ആകെ  1.1 കോടി വിഡിയോകളാണ് നീക്കം ചെയ്തത്. ഇതില്‍ 31 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവയാണ്. വിഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ യുഎസ് ആണ് രണ്ടാമത്. 12.4 ലക്ഷം വിഡിയോകളാണ് യുഎസില്‍ നീക്കം ചെയ്തത്. ഇന്തൊനീഷ്യയാണ് (9.2 ലക്ഷം) മൂന്നാമത്.

ആകെ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തവയില്‍ 68.2 ശതമാനവും കുട്ടികളുടെ സുരക്ഷ ലംഘിച്ചതിനാണ്. എഐ സംവിധാനങ്ങളാണ് ഇവയില്‍ 98.6  ശതമാനം വിഡിയോകളും കണ്ടെത്തിയത്. ഇവ പിന്നീട് പരിശോധനകള്‍ക്ക് വിധേയമായി നീക്കുകയായിരുന്നു. വിഡിയോ അപ്‌ലോഡ് ചെയ്യുന്നവരുടെ ഐപി അഡ്രസ് വച്ചാണ് രാജ്യം കണ്ടെത്തിയത്. വിഡിയോ നീക്കാനുള്ള കാരണം വ്യക്തമാക്കിയാണ് നീക്കം ചെയ്തതെന്നും കമ്പനി അറിയിച്ചു. 

ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അഭ്യര്‍ഥനയില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് അതിന് മുന്‍പുള്ള ആറുമാസത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധനയുണ്ടായെന്ന് ഗൂഗിളിന്‍റെ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് 4006 റിക്വസ്റ്റുകളാണ് ഇന്ത്യയില്‍ നിന്ന് മാത്രം ലഭിച്ചത്. ഈ പട്ടികയില്‍ റഷ്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 

1870 റിക്വസ്റ്റുകള്‍ പൊലീസാണ് ഗൂഗിളിന് നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള ആകെ റിക്വസ്റ്റിന്‍റെ 72 ശതമാനവും പൊലീസ് മുന്‍കൈയെടുത്തതാണ്. 695 റിക്വസ്റ്റുകള്‍ കോടതി വഴിയുള്ളതുമാണ്. മാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് 2130 റിക്വസ്റ്റുകളുമെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള അഭ്യര്‍ഥന പ്രകാരം 19883 ഉള്ളടക്കങ്ങള്‍ നീക്കിയെന്ന് ഗൂഗിള്‍ വ്യക്തമാക്കി. നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു ഇവ.1425 ഉള്ളടക്കങ്ങള്‍ ഗൂഗിളിന്‍റെ ചട്ടം ലംഘിച്ചതിനും നീക്കിം ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

India accounted for the highest number of YouTube video removals worldwide, with 3.44 million videos taken down between April and June this year, according to Google's latest Community Guidelines Enforcement Report. This marked a 28% increase compared to the previous quarter, with India contributing nearly 31% of the 11 million videos removed globally. Around 68.2% of the removed videos violated child safety policies, while YouTube's AI systems identified 98.6% of the content before further review and removal. Separately, Google's Transparency Report revealed a 61% rise in Indian government requests for content removal, with police agencies and defamation complaints accounting for a significant share.