അന്റാര്‍ട്ടിക്കയില്‍ ഇന്നലെയൊരു മാരത്തണ്‍ നടന്നു. മനുഷ്യര്‍ മാത്രമല്ല അള്‍ട്രാ മാരത്തണില്‍ മല്‍സരിച്ചത്. മൂന്നുകിലോമീറ്റര്‍ പിന്നിട്ടപ്പോഴേയ്ക്കും മനുഷ്യര്‍ക്കൊപ്പമോടിയ ആളുടെ കഥ കഴിഞ്ഞു. 

അന്റാർട്ടിക്കയിൽ മനുഷ്യർക്കൊപ്പം അൾട്രാ മാരത്തണിൽ പങ്കെടുത്ത് കുഞ്ഞന്‍ റോബോട്ടും. ക്വസ്റ്റര്‍ എന്ന് പേരുള്ള റോബോട്ടാണ് മൈനസ് 24 ഡിഗ്രി സെൽഷ്യസില്‍ ഓടാനിറങ്ങിയത്. അൾട്ടിമ ക്യാംപിന് സമീപം നടന്ന മത്സരത്തിൽ 25 മനുഷ്യ മത്സരാർഥികൾക്കൊപ്പമാണ് റോബോട്ടും ഓടിയത്. അതിശൈത്യത്തെ പ്രതിരോധിക്കാൻ പ്രത്യേക തെർമൽ ജാക്കറ്റും റോബോട്ടിനെ ധരിപ്പിച്ചിരുന്നു. എന്നാൽ ഈ മുൻകരുതലുകളൊന്നും റോബോട്ടിനെ അധികനേരം സഹായിച്ചില്ല. മൂന്ന് കിലോമീറ്റർ പിന്നിട്ടതോടെ ബാറ്ററി തീർന്നു.

50, 80, 100, 160 കിലോമീറ്റർ എന്നിങ്ങനെ വിവിധ ദൂരങ്ങളിലായിരുന്നു മത്സരം. റോബോട്ടിന്റെ ശ്രമം മൂന്ന് കിലോമീറ്ററിൽ അവസാനിച്ചെങ്കിലും മനുഷ്യ മത്സരാർഥികൾ വെല്ലുവിളി നിറഞ്ഞ പാതയിൽ ഓട്ടം തുടർന്നു.160 കിലോമീറ്റർ ദൂരം 17 മണിക്കൂർ 2 മിനിറ്റ് 24 സെക്കൻഡിൽ പൂർത്തിയാക്കിയ ചൈനീസ് താരം യുഷെങ് നി സ്വന്തം പേരിലുള്ള  റെക്കോർഡ് തിരുത്തി. പ്രാദേശിക സമയം പുലർച്ചെ ഒരു മണിക്കാണ് മത്സരം ആരംഭിച്ചത്.

ENGLISH SUMMARY:

Antarctica marathon features a tiny robot named Questor running alongside human athletes in extreme minus 24 degrees Celsius weather before its battery died. The grueling event saw Chinese runner Yisheng Ni break his own record by completing the 160-kilometer distance in 17 hours and 2 minutes.