Image Credit - Andrew Alvarez

Image Credit - Andrew Alvarez

TOPICS COVERED

സോഷ്യല്‍ മീഡിയയില്‍ വൈറലായി  ഭിക്ഷയെടുക്കുന്ന റോബോട്ടിന്റെ വിഡിയോ. ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വിഡിയോയില്‍ റോബോട്ട് ഭിക്ഷയായി പണം ചോദിക്കുന്നത് കാണാം. എന്നാല്‍ വെറുതെയല്ല ആളുകളോട് ഭിക്ഷയായി പണം ചോദിക്കുന്നത്. തന്റെ വൈദ്യുതി ബിൽ അടയ്ക്കാനും ബാറ്ററി റീചാർജ് ചെയ്യാനുമാണ് റോബോര്‍ട്ട് ഭിക്ഷാടനം നടത്തുന്നത്.

ഒരു കാൽ മുട്ടുകുത്തി നിന്ന് കൈകൾ കൂപ്പി വഴിയിലൂടെ പേകുന്ന ആളുകളെ വണങ്ങുന്ന രീതിയിലാണ് റോബോട്ടിനെ വിഡിയോയിൽ കാണുന്നത്. പണം വാങ്ങാനായി ഒരു ചെറിയ പ്ലേറ്റും, ഡിജിറ്റൽ പണമിടപാടുകൾക്കായി ഒരു ക്യൂആർ കോഡും റോബോട്ടിന് സമീപം വെച്ചിട്ടുണ്ട്.

'വൈദ്യുതി ബില്‍ അടയ്ക്കാനായി സഹായിക്കൂ' എന്ന എല്‍ഇഡി ബോര്‍ഡും, ലൗഡ് സ്പീക്കറിലൂടെ റീചാര്‍ജ് ചെയ്യാന്‍ പണമില്ല എന്ന് ഉറക്കെ പറയുന്നതും കേള്‍ക്കാം. എന്നാല്‍ ആളുകള്‍ ഇത് മൈന്‍ഡ് ചെയ്യാതെ പോകാന്‍ തയ്യാറായിട്ടില്ല. റോബോട്ടിന് അരികിലൂടെ പോയവരില്‍ ചിലര്‍ നാണയത്തുട്ടുകളും മറ്റും നല്‍കുന്നുണ്ട്.

ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ 'Unitree' നിർമ്മിച്ച 'Unitree G1' എന്ന മോഡൽ ഹ്യൂമനോയിഡ് റോബോട്ടാണിത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാൽ ഇത് ഏതെങ്കിലും കമ്പനിയുടെ പരസ്യതന്ത്രത്തിന്റെ ഭാഗമാണോ അതോ അതോ മറ്റെന്തിങ്കിലും ലക്ഷമിട്ടാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇവിടെ മാത്രമല്ല ചൈനയിലെ മറ്റ് പല നഗരങ്ങളിലും ഇത്തരത്തില്‍ ഭിക്ഷയാചിക്കുന്ന റോബോര്‍ട്ടുകളെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ENGLISH SUMMARY:

A robot begging on social media has gone viral. This AI-powered robot, identified as a Unitree G1 model from China, is seeking alms to pay its electricity bill and recharge its battery.