സമൂഹ മാധ്യമമായ എക്സ് പണിമുടക്കി. നിലവില്‍ എക്സില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനോ അപ്ഡേറ്റുകള്‍ കാണാനോ സാധിക്കുന്നില്ല. വൈകീട്ട് 5.20 ഓടെയാണ് ഇന്ത്യയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. എക്സില്‍ ഭൂരിപക്ഷം ഉപയോക്താകൾക്കും അപ്ഡേറ്റ് ലഭിക്കാത്തതായിരുന്നു പ്രതിസന്ധി. എക്സും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുടെ സേവനങ്ങളും പണിമുടക്കിയ കൂട്ടത്തിലുണ്ട്.
വെബ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ക്ലൗഡ്ഫ്ലെയറിലുണ്ടായ തടസത്തിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വെബ്‌സൈറ്റുകൾക്കും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമായി പ്രധാന സാങ്കേതിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോമാണ് ക്ലൗഡ്ഫ്ലെയർ. തകരാർ പരിഹരിച്ച് എക്സില്‍ അപ്ഡേറ്റുകൾ ലഭിച്ചിരുന്നെങ്കിലും വീണ്ടും പണിമുടക്കി.
ഇന്ത്യയെ കൂടാതെ യുഎസ് അടക്കം ലോകത്തെ വിവിധയിടങ്ങളില്‍ പ്രശ്നം ഡൗണ്‍ഡിറ്റക്ടറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 11500 പേരാണ് എക്സ് പണിമുടക്കിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ വെബ്‌സൈറ്റ് തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പേരുകേട്ട ഡൗൺഡിറ്റക്ടർ എന്ന വെബ്‌സൈറ്റും പ്രവർത്തനരഹിതമായി.