മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സാപ്പ് പണിമുടക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തടക്കം പല ഉപയോക്താക്കൾക്കും സന്ദേശങ്ങൾ അയയ്ക്കാനോ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനോ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സാപ്പിന്‍റെ വെബ് വേര്‍ഷനും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്.
ഡൗൺഡിറ്റക്ടറിലെ കണക്കനുസരിച്ച്, ഉച്ചയ്ക്ക് 1:10 ഓടെ ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1:55 ഓടെ, ഡൗൺഡിറ്റക്ടറിൽ 290 ഓളം പേരാണ് വാട്ട്സാപ്പ് ഉപയോഗിക്കുന്നതിന് പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 54 ശതമാനം ഉപയോക്താക്കൾ സെർവർ കണക്ഷനിലും, 24 ശതമാനം പേർ വെബ്‌സൈറ്റിലും, 22 ശതമാനം പേർ വാട്ട്സാപ്പ് ആപ്ലിക്കേഷനിലും പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നേരത്തെ 2025 ഏപ്രിലിലും സമാനരീതിയില്‍ വാട്ട്സാപ്പ് പണിമുടക്കിയിരുന്നു. ഫെബ്രുവരി അവസാനവും ലോകമെമ്പാടും വാട്ട്സാപ്പ് പണിമുടക്കിയിരുന്നു.