youtube-lite-premium

TOPICS COVERED

ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യുട്യൂബ്. എന്നാല്‍ മറ്റ് സൗജന്യ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി യുട്യൂബിൽ വീഡിയോകൾ കാണുന്നവരെ അലട്ടുന്നതാണ് പരസ്യങ്ങളുടെ അതിപ്രസരം. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ബജറ്റ് ഫ്രണ്ട്‌ലിയായ  പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിലവിൽ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുക്കുകയാണ് വേണ്ടത്.  ഇതിനായി ഉപയോക്താക്കൾ നിശ്ചിത തുക മാസവും നൽകുകയും വേണം. ഒരു കൂട്ടര്‍ അനധികൃതമായി പല ആപ്പുകളും ഉപയോഗിച്ച് യൂട്യൂബിനെ കബളിപ്പിച്ചാണ് പരസ്യങ്ങള്‍ ഒഴിവാക്കുന്നത്.  എന്നാല്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ ലൈറ്റ് വേർഷനിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.  

യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാൽ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് ആഡ് ഫ്രീ സ്ട്രീമിങ്, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യുട്യൂബ് മ്യൂസിക്കിലെ ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടമായേക്കാം. പ്ലാനുകളിൽ യുട്യൂബ് വില വർധിപ്പിച്ചതോടെ പരസ്യങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

ENGLISH SUMMARY:

YouTube, one of the most popular video streaming platforms, is addressing user concerns over excessive ads by introducing a budget-friendly version of its premium subscription. This "Lite" version aims to provide an affordable alternative for ad-free viewing.