Photo Courtesy: istock
ഇലോണ്‍ മസ്കിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കണ്ടന്‍റ് പോളിസിയില്‍ വ്യാപക മാറ്റം. അഡല്‍റ്റ്, വയലന്‍റ് കണ്ടന്‍റുകളെ സംബന്ധിച്ച പോളിസിയിലാണ് കമ്പനി പുതിയ നയവുമായി എത്തിയിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി എക്സില്‍ പോണ്‍ കണ്ടന്‍റുകള്‍ വര്‍ധിച്ചുവരികയാണ്. അതിനിടെ എക്സ് ഒരു ഡേറ്റിങ് ആപ്പ് ആകുകയാണെന്നും പ്രചരിച്ചിരുന്നു. പുതിയ നയം മാറ്റത്തിലൂടെ ആര്‍ക്ക് വേണമെങ്കിലും മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ല. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് നയം മാറ്റമെന്നാണ് കമ്പനി പക്ഷം.
ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കത്തിൽ നഗ്നതയോ ലൈംഗിക തീമുകളോ ഉണ്ടെങ്കിൽ അത് "സെൻസിറ്റീവ്" എന്ന് അടയാളപ്പെടുത്താനുള്ള ഓപ്ഷൻ ഉണ്ട്. സെൻസിറ്റീവ് എന്ന് അടയാളപ്പെടുത്തിയ ഉള്ളടക്കം കാണുന്നതിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ ഫീഡ് നിയന്ത്രിക്കാനുള്ള ഒരു ഓപ്ഷനുമുണ്ട്
എഐ നിര്‍മിതമായ കണ്ടന്‍റുകളുള്‍പ്പെടെ, ചിത്രങ്ങളോ,ആനിമേറ്റഡ് കണ്ടന്‍റുകളോ, വിഡിയോകളോ പോസ്റ്റ് ചെയ്യാം. അഡല്‍റ്റ് കണ്ടന്‍റുകളില്‍ സമ്മതപ്രകാരമുള്ളവ പങ്കുവെയ്ക്കാം. അത്തരത്തില്‍ വയലന്‍റ് സ്പീച്ചുകളും ദൃശ്യങ്ങളും പ്രത്യേകം പോസ്റ്റ് ചെയ്യാനും സാധിക്കും. പങ്കുവെയ്ക്കുന്നവര്‍, അത്തരം കണ്ടന്‍റുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്ന കണ്ടന്‍റ് വാണിങ്ങും നല്‍കണം. വ്യക്തികള്‍ പോസ്റ്റ് ചെയ്യുന്നവയ്ക്ക് ഒറ്റത്തവണ മാത്രം കാണാനാകുന്ന ഫീച്ചറും ലഭ്യമാകും.
അതേസമയം സമ്മതപ്രകാരമല്ലാത്തതായ കണ്ടന്‍റുകള്‍ എക്സില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ടവയും കമ്പനി ബാന്‍ ചെയ്യും. പ്രൊഫൈല്‍ പിക്ച്ചര്‍, ബാനര്‍ തുടങ്ങി എല്ലാവര്‍ക്കും കാണാവുന്ന ഇടങ്ങളിലും അഡള്‍റ്റ് കണ്ടന്‍റുകള്‍ അനുവദനീയമല്ല. പ്രായപൂര്‍ത്തിയാകാത്ത് ഉപഭോക്താക്കള്‍ക്കും ഇവ ലഭ്യമാകില്ല.