This photograph taken on July 7, 2026 shows a Vikram-S rocket model at Skyroot Aerospace facility on the outskirts of Hyderabad. Skyroot Aerospace is readying the maiden test flight of the country's first privately developed orbital-class rocket before August 4. India currently values its space economy at $8.4 billion, about three percent of the global market, private companies are reshaping India's space ambitions, building rockets and satellites as the country aims to increase that figure fivefold within seven years. (Photo by Noah SEELAM / AFP)

  • ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം–1, ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ പതിനൊന്നരയ്ക്ക് കുതിച്ചുയരും

രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം ഇന്ന്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം–1, ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ പതിനൊന്നരയ്ക്ക് കുതിച്ചുയരും. മിഷന്‍ ആഗമന്‍ എന്ന് പേരിട്ടിരിക്കുന്ന ചരിത്ര ദൗത്യത്തിനായി  സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ആദ്യ ലോഞ്ച് പാഡില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നാളിതുവരെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച റോക്കറ്റിലായിരുന്നു രാജ്യത്തിന്‍റെ ഉപഗ്രഹ വിക്ഷേപണങ്ങള്‍. എന്നാല്‍ ‘മിഷന്‍ ആഗമന്‍’ യാഥാര്‍ഥ്യമാകുന്നതോടെ അതിന് മാറ്റം വരും. 24 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കാനാകും. ജര്‍മനിയില്‍ നിന്നുള്‍പ്പെടെയുള്ള നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്. കൂടാതെ കോസ്മോസ് ഡയമണ്ട്സിന്‍റെ കോസ്മിക് ബ്ലൂവെന്ന ആര്‍ട്ട് വര്‍ക്കും 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച സി.വി.രാമന്‍, വിക്രം സാരാഭായ്, എ.പി.ജെ.അബ്ദുല്‍ കലാം എന്നിവരുടെ മിനിയേച്ചര്‍ രൂപങ്ങളും പേ ലോഡുകളുടെ കൂട്ടത്തിലുണ്ട്.

ENGLISH SUMMARY:

India is set to witness a historic milestone today as the country's first private orbital rocket, Vikram-1, prepares for launch from the Satish Dhawan Space Centre in Sriharikota. Developed by the Hyderabad-based startup Skyroot Aerospace, the "Mission Prarambh" (Aagaman) marks the transition from ISRO-led missions to private sector participation in satellite launches. Standing 24 meters tall, the rocket is capable of carrying a 350 kg payload into space, including international commercial payloads and commemorative artistic figures. This mission represents a significant leap in India's space capabilities, showcasing the growing potential of indigenous private space enterprises.