Photo Courtesy: Instagram/Andrew McCarthy

സൂര്യനു മുന്നിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം കടന്നുപോകുന്നു...അപൂര്‍വമായ ഈ കാഴ്ച പകര്‍ത്തിയത് അമേരിക്കന്‍ ഫോട്ടോഗ്രഫറാണ് . ONCE IN A LIFETIME SHOT എടുത്ത് അരിസോണയില്‍ നിന്നുളള ആസ്ട്രോ ഫൊട്ടോഗ്രഫര്‍ ആന്‍ഡ്രൂ മക്കാര്‍ത്തി ആണ്. ഇന്‍സ്റ്റഗ്രാമിലാണ് ISS പരിക്രമണത്തിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒറ്റ ഫ്രെയ്മില്‍ സോളര്‍ ഫ്ലെയറും ISS ട്രാന്‍സിറ്റും പകര്‍ത്തിയ അപൂര്‍വത കാരണം തന്റെ എക്കാലത്തെയും പ്രയപ്പെട്ട ചിത്രം എന്നാണ് അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് പറയുന്നത്

ഇന്‍സ്റ്റയില്‍ അദ്ദേഹം എഴുതിയതിങ്ങനെ:

ISS സൂര്യനെ കടത്തിവിടാനായി കാത്തിരിക്കുമ്പോള്‍ സൂര്യന്‍ ജ്വലിക്കാന്‍ തുടങ്ങി. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാവുന്ന ഫോട്ടോയിലേക്ക് നയിച്ചു.  ഞാന്‍ ഇതുവരെ എടുത്തിട്ടുള്ളതില്‍വെച്ച് ഏറ്റവും വിശദമായ സോളര്‍ ട്രാന്‍സിറ്റ്  ഫോട്ടോ.  ലിമിറ്റഡ് എഡിഷന്‍ രണ്ട് പതിപ്പുകളില്‍ ലഭ്യമാകും.ഒന്ന് ക്ലോസ് ചിത്രവും മറ്റേത് പൂര്‍ണ സൂര്യനെതിരെ ISS ഉളള വിശാലമായ പനോരമയും. മനുഷ്യരാശിയുടെ ഏറ്റവും വലിയ ബഹിരാകാശ പേടകം സൂര്യനു മുന്നില്‍ എത്ര ചെറുതാണ്. ഒരു നാഗരികതയിലേക്കുള്ള നമ്മുടെ ആദ്യ ചുവടുകളെ പ്രതിനിധീകരിക്കുന്ന ഇതിനെ 'കര്‍ദാഷേവ് ഡ്രീംസ്' എന്ന് വിളിക്കുന്നു.

Photo Courtesy: Instagram/Andrew McCarthy

ബഹിരാകാശ സഞ്ചാരികള്‍, വിവിധ വിക്ഷേപണ സംവിധാനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍,  എന്നിവയ്ക്കായി രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള പദ്ധതിയാണ് രാജ്യാന്തര ബഹിരാകാശ നിലയം. ജൂണ്‍ 26നാണ് ഇന്ത്യയില്‍ നിന്നുള്ള ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്.

ISS ഒരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുന്നു. ഭാഗ്യമുണ്ടെങ്കില്‍ മാത്രമാണ് രാജ്യാന്തര ബഹിരാകാശ നിലയം  കടന്നുപോകുമ്പോള്‍ സുര്യനോ ചന്ദ്രനോ അതിന്റെ പിന്നിലുണ്ടാവുക. ഒന്നിലധികം ദൂരദര്‍ശനികള്‍ ഉപയോഗിച്ച് അരിസോണയിലെ ഒരു മരുഭൂമിയില്‍ നിന്നാണ് ആന്‍ഡ്രൂ ഈ ചിത്രം പകര്‍ത്തിയത്.

ENGLISH SUMMARY:

The International Space Station (ISS) was seen crossing in front of the Sun—a rare spectacle captured by an American photographer. The once-in-a-lifetime shot was taken by Arizona-based astrophotographer Andrew McCarthy. He shared the breathtaking images of the ISS transit on Instagram. McCarthy described it as the most challenging photo he has ever taken, as he managed to capture both a solar flare and the ISS transit in a single frame—an exceptionally rare feat.